തിരുവനന്തപുരം : കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം കയറിയതിനെ തുടർന്ന് കൊങ്കൺ റെയിൽവേ ട്രെയിനുകൾ നിർത്തിവച്ചു. അതിനാല്‍ മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. എറണാകുളം നിസാമുദ്ദീൻ എക്‌സ്‌പ്രസ് (22655) ഷൊര്‍ണൂര്‍ – പാലക്കാട് വഴി തിരിച്ചു വിടും. വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ ഇവയൊക്കെ : ട്രെയിന്‍ നമ്പര്‍ 19577 – തിരുനെൽവേലി ജാംനഗര്‍ എക്‌സ്‌പ്രസ്. ഷൊര്‍ണൂര്‍ – ഈ റോഡ് – ധര്‍മവാരം – ഗുണ്ടകൽ – റായ്‌ചൂര്‍ – പുണെ – പൻവേൽ വഴി തിരിച്ചുവിട്ടു.…
Read MoreTag: change
മണ്‍സൂണ്‍; ട്രെയിനുകളുടെ സമയത്തിൽ മാറ്റം
തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. മാറ്റിയ സമയക്രമം ഇങ്ങനെ: രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം- പൂനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക. എറണാകുളം…
Read Moreരാജ്യത്തിന്റെ പേരു മാറ്റുന്നതായി അഭ്യൂഹം
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ വിരുന്നിനായി പുറത്തിറക്കിയ ക്ഷണക്കത്ത് ചൂണ്ടിക്കാട്ടി, രാജ്യത്തിന്റെ പേരു മാറ്റുമെന്ന് അഭ്യൂഹം. ഇതിനാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്. രാജ്യത്തിന്റെ പേര് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നു മാത്രമാക്കി മാറ്റും. ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നുമാണ് അഭ്യൂഹം. ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്‌സില്‍ കുറിച്ചതോടെയാണ്…
Read Moreട്രാക്ക് അറ്റകുറ്റപണി;ട്രെയിനുകളുടെ സമയത്തിൽ മാറ്റം
ബെംഗളൂരു : ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തിൽ മാറ്റം. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്‌പ്രസ് ഷൊർണൂർ സ്‌റ്റേഷനിൽ പോകില്ല. പകരം ഇരു ദിശകളിലേക്കുമുള്ള സർവീസിൽ വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതി ഉടൻ അറിയിക്കും. തൃശൂർ കോഴിക്കോട് എക്‌സ്‌പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. കോഴിക്കോട് ഷൊർണൂർ എക്‌സ്‌പ്രസ് പൂർണമായും റദ്ദാക്കി. കണ്ണൂർ കോയമ്പത്തൂർ എക്സ്പ്രസ് രാവിലെ 6.20 ന് പകരം രാവിലെ ആറു മണിക്ക് പുറപ്പെടും. കൊല്ലത്തു നിന്നും…
Read Moreനമ്മ ക്ലിനിക്കുകൾ ഇനി രാത്രി എട്ടുമണിവരെ പ്രവർത്തിക്കും
ബെംഗളൂരു : നഗരത്തിലെ നമ്മ ക്ലിനിക്കുകൾ ‘ഈവനിങ് ക്ലിനിക്കു’കളായി മാറുന്നു. ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുമണിവരെ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. രാവിലെ ജോലിക്കുപോകുന്നവർക്ക് ചികിത്സാസൗകര്യം ഉറപ്പുവരുത്തുന്നതിനാണിത്. ജോലികഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തുന്നവർക്ക് ക്ലിനിക്കുകളിൽ ചികിത്സ തേടാനാകും. മൊത്തം 415 നമ്മ ക്ലിനിക്കുകളാണ് നഗരത്തിലുള്ളത്. ഇതിൽ നാലിലൊന്ന് ക്ലിനിക്കുകളിൽ ആദ്യഘട്ടമായി സമയമാറ്റം നടപ്പാക്കും. ഇത് വിജയകരമായാൽ മുഴുവൻ ക്ലിനിക്കുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു. നിലവിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചതിരിഞ്ഞ് രണ്ട് മുതൽ വൈകീട്ട് 4.30 വരെയാണ് പ്രവർത്തനസമയം. സമയമാറ്റം…
Read More‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത്…
Read Moreമതപരിവർത്തന നിരോധന നിയമപ്രകാരം കർണാടകയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു
ബെംഗളൂരു: മതപരിവർത്തന വിരുദ്ധ നിയമം എന്നറിയപ്പെടുന്ന കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമത്തിന് കീഴിലാണ് സംസ്ഥാന പോലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്, ഈ വർഷം സെപ്റ്റംബർ 30 നാൻ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമത്തിലെ സെക്ഷൻ 5 പ്രകാരം ഒക്ടോബർ 13 ന് യശ്വന്ത്പൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും വടക്കൻ ബെംഗളൂരുവിലെ ബികെ നഗർ സ്വദേശിയായ സയ്യിദ് മുഈനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചിക്കൻ സ്റ്റാൾ നടത്തുന്ന മുയീൻ, 18 കാരിയായ ഖുശ്ബുവിനെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ഇസ്ലാം മതത്തിലേക്ക്…
Read Moreഅശോക സ്തംഭത്തിൽ രൂപമാറ്റം, വിവാദം കത്തുന്നു
ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭം വിവാദത്തിൽ. പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണത്തിന് പിന്നാലെ അതില്‍ രൂപമാറ്റം വരുത്തിയതു സംബന്ധിച്ചും കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. സാരനാഥിലെ അശോക സ്തംഭം പാര്‍ലിമെന്റ് മന്ദിരത്തില്‍ പ്രതിഷ്ഠിക്കാന്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ സിംഹങ്ങളുടെ ഭാവം അക്രമാസക്തമായി എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ്. ഇതാണ് വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ…
Read Moreഅറ്റകുറ്റപണി സൂപ്പർ ഫാസ്റ്റ് നാളെയും മറ്റന്നാളും വഴി തിരിച്ച് വിടും
ബെംഗളൂരു: ഓമല്ലൂർ യാഡിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ എറണാകുളം – കെഎസ്ആർ ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് നാളെയും മറ്റന്നാളും വഴി തിരിച്ച് വിടും. സേലം, തിരുപ്പട്ടൂർ, ബംഗാർപേട്ട്, ബയ്യപ്പനഹള്ളി വഴി യായിരിക്കും സർവീസ് നടത്തുക. കാർമലാരം, ധർമപുരി എന്നിവിടങ്ങളിൽ നിർത്തില്ലെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അധികൃതർ അറിയിച്ചു.
Read Moreകേരള ആർടിസി ബസുകളിൽ ബൈക്കോ, സൈക്കിളോ കൊണ്ടുപോകാം; തീരുമാനം സ്വാഗതം ചെയ്ത് മലയാളികൾ
ബെംഗളുരു; നാട്ടിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്ന മലയാളികൾക്ക് ഇതാ സന്തോഷ വാർത്ത. ഇനി മുതൽ യാത്രയിൽ സ്വന്തം ഇലക്ട്രിക് ബൈക്കോ , സൈക്കിളോ കൂടി കൊണ്ടുപോകാം. പ്രകൃതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ഇലക്ട്രിക് ബൈക്കുകളും സൈക്കിളുമാണ് ബെംഗളുരുവിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും കൂടാതെ വിദ്യാർഥികളും ഉപയോഗിയ്ക്കുന്നത്. അത് കേരളത്തിലേക്കുള്ള യാത്രയിലും കൂടെ കൊണ്ടുവരാനായാൽ ഏറെ ഗുണകരമാകുമെന്നാെണ് ബെംഗളുരു മലയാളികളുടെ അഭിപ്രായം. നിലവിൽ ഇത്തരം കാര്യങ്ങൾക്ക് ട്രെയിനിനെയാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുമല്ലെങ്കിൽ കാർഗോ സർവ്വീസുകളും. ഈ നടപടി കേരള ആർടിസിക്കു വരുമാനം കൂട്ടുമെന്നാണ് വിലയിരുത്തൽ.…
Read More