ബെംഗളുരു: നമ്മ മെട്രോയിൽ യാത്രക്കാർ ഞായറാഴ്ച്ചകളിൽ അധികമെന്ന് വിലയിരുത്തൽ, നിലവിൽ 8 മണിക്ക് മാത്രമാണ് ട്രെയിൻ സർവ്വീസ് തുടങ്ങുന്നത്. ഇതിന് പകരമായി രാവിലെ 5 മണിക്ക് തന്നെ സർവ്വീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. ഞായറാഴ്ച്ചകളിൽയാത്ര്കകാർ അധികമാണെന്നിരിക്കേ സമയം വെട്ടിക്കുറച്ചത് വരുമാനത്തെയും ബാധിക്കുന്നു എന്ന് കണ്ടാണ് പുതിയ നീക്കം.
Read MoreTag: change
സാറ്റലൈറ്റ് ടെർമിനലിൽ നിന്നല്ല ഇനി മുതൽ കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും
ബെംഗളുരു: കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ ഇനി മുതൽ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും. മൈസുരുവിലേക്കുള്ള പ്രീമിയം ബസുകൾക്കാണ് മാറ്റം ബാധകം. ഡിസംബർ 1 മുതൽ മജെസ്റ്റിക് കേംപഗൗഡ ബസ് ടെർമിനലിലേക്ക് മാറ്റും. മെട്രോ നിർമ്മാണത്തിനായി അടച്ചിരുന്ന ഒാൾഡ് ടെർമിനൽ തുറന്നതോടെയാണ് പുത്തൻ നടപടി. 100 സർവീസുകളാണ് മജെസ്റ്റിക്കിലേക്ക് മാറ്റുക. എസി വോൾവോ, സ്കാനിയ മൾട്ടി ആക്സൽ, രാജഹംസ, വൈഭവ് സർവ്വീസുകളാണ് മാറ്റുന്നത്. സാരിഗെ എക്സ്പ്രസ് സർവ്വീസുകൾ പഴയപോലെ തുടരും.
Read More