ആലപ്പുഴ: ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് വൻ അപകടം. നിയന്ത്രണംവിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. അരൂര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്ന 5 വാഹനങ്ങള്‍ക്ക് പിന്നിലാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്. വിവിധ വാഹനങ്ങളിലുള്ള 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സിഗ്നല്‍ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറും…
Read MoreTag: bus
ക്രിസ്മസ് അവധി; സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി
ബെംഗളൂരു: ക്രിസ്മസ് തിരക്ക് കൂടുതലുള്ള 22 ന് മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് രണ്ട് ഐരാവത് എസി സ്പെഷ്യൽ ബസുകളാണ് കർണാടക ആർടിസി അനുവദിച്ചത്. കൂടാതെ ആലപ്പുഴയിലേക്ക് എസി മൾട്ടി ആക്സിൽ സർവീസിലേക്കുള്ള ബുക്കിംഗ് ഇന്ന് തുടങ്ങും
Read Moreകാറും ബസും കൂട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരാസി താലൂക്കിലെ ബന്ദലയിൽ കാറും സർക്കാർ ബസും തമ്മിൽ ഉണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാവിലെ 11 മണിയോടെ ശിരസിയിൽ നിന്ന് കുംടയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസും കുംതയിൽ നിന്ന് ഷിർസിയിലേക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ തീവ്രതയിൽ കാർ പൂർണമായും ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവർ മംഗലാപുരത്തിനടുത്തുള്ളവരാണെന്നും ഗുരുതരമായി പരിക്കേറ്റയാൾ തമിഴ്‌നാട്ടിലെ വിലാസത്തിൽ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു. ബസിന്റെ (കെഎ 31,…
Read Moreസ്വകാര്യ ബസ് മറിഞ്ഞ് 4 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: ബാഗേപ്പള്ളി താലൂക്കിലെ ബൈരെഗൊല്ലഹള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നാല് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓവർടേക്ക് ചെയ്യുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിക്കുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ 8 പേരെ പൊതു ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 40 യാത്രക്കാരുമായി ചേലൂർ, ചക്കുവേലു വഴി ബാഗേപള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മറിഞ്ഞ ബസ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയിട്ടുണ്ട്. പടപ്പള്ളി പോലീസ് സംഭവസ്ഥലം സന്ദർശിച്ച്…
Read Moreബെംഗളൂരൂവിലേക്കുള്ള യാത്ര; ഓടുന്ന ബസിൽ നിന്നും പുറത്ത് ചാടിയ യാത്രക്കാരന് പരിക്ക്
ബെംഗളൂരു: ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ബസിൻ്റെ ഗ്ലാസ് പൊട്ടിച്ചാണ് ഇയാൾ റോഡിലേക്ക് ചാടിയത്. വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാൾ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read Moreബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം, നിരവധി പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ വാണിയമ്പാടിയിൽ തമിഴ്‌നാട് സർക്കാർ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ചെട്ടിയപ്പനൂരിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സ്റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുമായാണ് കൂട്ടിയിടിച്ചത്. വളവ് തിരിഞ്ഞ് വരുന്ന സമയത്ത് സർക്കാർ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ബസ് ഡ്രൈവറും വനിതാ യാത്രക്കാരിയും അടക്കമാണ് മരിച്ചത്. കൂട്ടിയിടിയിൽ 57 പേർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ പരിക്കേറ്റവരെ വാണിയമ്പാടിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreദീപാവലിയുടെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള; ടിക്കറ്റ് നിരക്ക് മൂന്നിരട്ടി
ബെംഗളൂരു: ദീപാവലി തിരക്കിന്റെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ചതായാണ് റിപ്പോർട്ട്. എല്ലാ വർഷത്തേയും പോലെ സ്വകാര്യ ബസുടമകൾ ഇത്തവണയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. യാത്രാനിരക്ക് ഇരട്ടിയാക്കിയതിനാൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് യാത്രക്കാർ പറയുന്നു. ബെംഗളൂരു, മൈസൂരു തുടങ്ങിയ വലിയ നഗരങ്ങളിൽ നിന്ന് ആളുകൾ ദീപാവലിക്ക് വേണ്ടിയുള്ള ആഘോഷങ്ങൾക്കായി കേരളം ഉൾപ്പെടെ സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്നു. ഇതോടെയാണ് ബസ് ടിക്കറ്റിന്റെ ആവശ്യവും വർധിച്ചത്. കേരളത്തിലേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നതാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ…
Read Moreസ്പെഷ്യൽ ബസുകളിലെ ടിക്കറ്റുകളും കാലി
ബംഗളൂരു : കേരള, കർണാടക ആർടിസികൾ പ്രഖ്യാപിച്ച ദീപാവലി സ്പെഷ്യൽ ബസുകളിലെ ടിക്കറ്റുകളും തീരുന്നു. 9 മുതൽ 11 വരെ പ്രതിദിനം 15 സ്പെഷ്യൽ ബസുകളാണ് കേരള ആർടിസി അനുവദിച്ചിരിക്കുന്നത്. ഇതിൽ രാത്രി സർവീസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും തീർന്നു. കർണാടക ആർടിസി 10 ന് മാത്രം 30 സ്പെഷ്യൽ ബസുകളാണ് കേരളത്തിലേക്ക് അനുവദിച്ചിരിക്കുന്നത്. ഭൂരിഭാഗവും എസി ബസുകളാണ്. ഇരു ആർടിസി കളും 30 ശതമാനം അധിക ഫ്ലെക്സി നിരക്കാണ് സ്പെഷ്യൽ ബസുകളിൽ ഈടാക്കുന്നത്.
Read Moreസ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: ചിക്കമംഗളൂരുവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാപ്പിത്തോട്ടത്തിലെ കുഴിയിലേക്ക് മറിഞ്ഞ് ബസിലുണ്ടായിരുന്ന ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുദിഗെരെ താലൂക്കിലെ ഗോനിബിഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. ബംഗളുരുവിൽ നിന്ന് ഹൊറനാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ചീക്കനഹള്ളി-കസ്കെബൈലിന് ഇടയിൽ ബേലൂർ മുടിഗെരെ റോഡിന് നടുവിൽ വെച്ച് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാപ്പിത്തോട്ടത്തിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് വീണത്. ഈ അവസരത്തിൽ ബസിന്റെ ചില്ലിലൂടെ പുറത്തേക്ക് വീണ സുരേഖ…
Read Moreവീരഭദ്ര നഗറിൽ തീപിടിത്തം; ഗാരേജിലെ ബസുകൾ കത്തി നശിച്ചു
ബെംഗളൂരു: വീരഭദ്ര നഗരത്തിലെ ഗാരേജിൽ തീ പിടിത്തത്തിൽ നിരവധി ബസുകൾ കത്തി നശിച്ചു. എസ് വി കോച്ച് എന്ന് പേരിട്ടിരിക്കുന്ന ഗാരേജിൽ പുതിയതും പഴയതുമായ ബസ് എഞ്ചിനുകൾക്ക് ബോഡി ഫിറ്റ് ചെയ്യുന്ന ജോലിയാണ് നടന്നത്. പെട്ടെന്ന് പ്രത്യക്ഷപ്പെട്ട തീ ഗാരേജിൽ ഉണ്ടായിരുന്ന ബസുകൾ കത്തി നശിക്കാൻ ഇടയായതായി പറയുന്നു. നിരവധി ബസുകൾ അഗ്നിക്കിരയായിട്ടുണ്ട്, ഇത് കൂടുതൽ പടരാൻ സാധ്യതയുണ്ട്. നിലവിൽ രണ്ട് ഫയർ എഞ്ചിനുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More