മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും; ഗതാഗതമന്ത്രി

ബെംഗളൂരു : സർക്കാർ ബസുകളിൽ തിരക്ക് കുറയ്ക്കുന്ന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ബസ് യാത്രക്കാരുടെ എണ്ണം കൂടിയതിനനുസരിച്ച് ബസുകൾ ലഭ്യമല്ലാത്തതിനാലാണ് തിരക്ക് അനുഭവപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതബസുകൾ ഉൾപ്പെടെ പുതിയബസുകൾ വാങ്ങുന്നതിനുള്ള നടപടിതുടങ്ങിയിട്ടുണ്ട്. മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും. പുതിയതായി 2000 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സ്റ്റാൻഡിൽ പുതിയ 50 ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അപകടമുണ്ടാക്കാത്ത ഡ്രൈവർമാരെ ആദരിക്കുകയും…

Read More

ഡ്രൈവർ ഉറങ്ങിയാൽ ഉടൻ ‘പണി’ കിട്ടും; 300 ബസുകളിൽ കൂടി ക്യാമറ 

ബെംഗളൂരു: അപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും സഹായിക്കുന്ന എഐ ക്യാമറകൾ 300 സംസ്ഥാനാന്തര ബസുകളിൽ കൂടി സ്ഥാപിക്കാൻ കർണാടക ആർടിസി. ഡ്രൈവറുടെ മുഖഭാവം, ശാരീരിക അവസ്ഥ, വികാരം എന്നിവ തിരിച്ചറിയാൻ കഴിയുന്ന ഡ്രൈവർ ഡ്രസിനസ് ആൻഡ് കൊളീഷൻ ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകളിൽ നിന്നുള്ള ദൃശ്യം ബെംഗളൂരുവിലെ കർണാടക ആർടിസി മോണിറ്ററിങ് സെന്ററിൽ തത്സമയം അറിയാം. ബസ് ജീവനക്കാരുടെ അമിത വേഗം, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, പുകവലി, ലെയ്ൻ ലംഘിക്കുക തുടങ്ങിയവ ബസിനുള്ളിൽ സ്ഥാപിച്ച ക്യാമറയിൽ തെളിയും.

Read More

നാല് പുതിയ റൂട്ടുകളിൽ കൂടി ബിഎംടിസി സർവീസ് 

ബെംഗളൂരു : യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നഗരത്തിൽ നാലു പുതിയറൂട്ടുകളിൽ കൂടി സർവീസ് നടത്താൻ ഒരുങ്ങി ബി.എം.ടി.സി. ഹെബ്ബാൾ- തുബഗരെ, ശിവാജിനഗർ- ഹെസരഘട്ടെ, യെലഹങ്ക- ഹെസരഘട്ട, വിജയനഗർ- ഇലക്‌ട്രോണിക് സിറ്റി തുടങ്ങിയവയാണ് പുതിയ റൂട്ടുകൾ. ഹെബ്ബാൾ- തുബഗരെ ( റൂട്ട് നമ്പർ 285 എം.എൻ.) റൂട്ടിൽ ദിവസവും അഞ്ചു സർവീസുകളാണുണ്ടാകുക. രാജനകുണ്ഡെ, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലൂടെയായിരിക്കും സർവീസ്. ശിവാജിനഗർ- ഹെസരഘട്ട (267) റൂട്ടിൽ അഞ്ചു ബസുകൾ സർവീസ് നടത്തും. മേക്രി സർക്കിൾ, ബെൽ സർക്കിൾ, എം.എസ്. പാളയ, വീരസാഗര, ബൈലക്കരെ വഴിയാണ് സർവീസ്. യെലഹങ്ക- ഹെസഘട്ട…

Read More

ബെംഗളൂരുവിൽ നിന്നും വടകരയിലേക്ക് സർവീസ്; സമയം, റൂട്ട് തുടങ്ങിയ വിശദാംശങ്ങൾ അറിയാം 

ബെംഗളൂരു: കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികള്‍ ജീവിക്കുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും ദിവസവും ബസ് സർവീസുകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ വടകരയില്‍ നിന്നും ബെംഗളൂരുവിലേക്കും തിരികെ ബെംഗളൂരു-വടകര റൂട്ടിലും കെഎസ്‌ആർടിസി ബസ് സവീസ് നടത്തുന്നു. സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്,സൂപ്പർ ഫാസ്റ്റ് എന്നിങ്ങനെ രണ്ട് ബസുകളാണ് വടകര-ബെംഗളൂരു-വടകര റൂട്ടില്‍ ഓടുന്നത്. വടകരയില്‍ നിന്നും നാദാപുരം-കല്ലാച്ചി- കുറ്റ്യാടി, തൊട്ടില്‍പ്പാലം റൂട്ടില്‍ മാനന്തവാടി, കാട്ടിക്കുളം, കുട്ട, ഗോണികൊപ്പ, മൈസൂരു വഴിയാണ് ബസ് പോകുക. വടകരയില്‍ നിന്ന് ബെംഗളൂരുവിൽ…

Read More

ബിഎംടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: കെങ്കേരിയിലെ കോളേജിലേക്ക് പോകുകയായിരുന്ന ഇരുപതുകാരിയായ കോളേജ് വിദ്യാർത്ഥിനി ബിഎംടിസി ബസ് ഇടിച്ച് മരിച്ചു . മല്ലേശ്വരം ട്രാഫിക് പോലീസ് പരിധിയിലെ ദേവയ്യ പാർക്കിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. മല്ലേശ്വരം സ്വദേശിനി കുസുമിതയാണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബിഎംടിസി ബൈക്ക് പിന്നിൽ വന്ന് ഇടിച്ചതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. പിന്നിൽ വന്നിടിച്ച ശേഷം ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ച ശേഷമാണ് ബസ് നിർത്തിയത്. മൃതദേഹം കെസി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.…

Read More

തൃശൂരിലേക്ക് പല്ലക്കിയുടെ പുതിയ സർവീസ്; റിസർവേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം

ബെംഗളൂരു: നഗരത്തിൽ നിന്നും തൃശ്ശൂരിലേക്ക് പല്ലക്കിയുടെ പുതിയ സർവീസ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്നു. റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നഗരത്തിൽ നിന്നും രാത്രി 9.01 ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് രാവിലെ 7 മണിക്ക് തൃശൂരിൽ എത്തും. മടക്കയാത്ര തൃശ്ശൂരിൽ നിന്ന് രാത്രി 8.45 ന് ആരംഭിച്ച് രാവിലെ 6.45 ന് നഗരത്തിൽ എത്തും. ഹൊസൂർ, സേലം,കോയമ്പത്തൂർ, പാലക്കാട്‌ വഴിയാണ് സർവീസ്. 1049 രൂപയാണ് ടിക്കറ്റ് നിരക്ക്.

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുതിയ റൂട്ടുകളിൽ ബസ് സർവീസ് അനുവദിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ 

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നിന്ന് കേരളത്തിലെ പുതിയ റൂട്ടുകളില്‍ ബസ് സർവ്വീസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസുകളും വോള്‍വോ ബസുകളും ദീർഘദൂര സർവിസ് നടത്താൻ കഴിയുന്ന ബസുകളും സഞ്ചാരയോഗ്യമാക്കിയ ശേഷം പുതിയ റൂട്ടുകള്‍ അനുവദിക്കാമെന്നാണ് കർണാടക-കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികള്‍ക്ക് മന്ത്രി വാക്കു നല്‍കിയത്. കെ.കെ.ടി.എഫ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനവും കൈമാറി. അതെസമയം കെ.എസ്.ആർ.ടി.സിയുടെ ബെംഗളൂരു ഡിപ്പോയിലേക്കും മൈസൂരു ഡിപ്പോയിലേക്കും ഓരോ സ്പെയർ ബസ് അനുവദിക്കണമെന്ന ആവശ്യവും…

Read More

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: റോഡിലെ സ്പീഡ് ബ്രേക്കർ മുറിച്ചുകടന്ന ശേഷം ബസ് തെന്നി റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. ഹോസ്‌കോട്ട് താലൂക്കിലെ ചിന്താമണി-ഹോസ്‌കോട്ട് ഹൈവേയിൽ ബനഹള്ളി ഗേറ്റിന് സമീപമാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ചിന്താമണിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20ലധികം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹൊസ്‌കോട്ട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൊസ്‌കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

എതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ വെട്ടിച്ചു; ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച  ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഇഞ്ചലകരഞ്ചിയിൽ നിന്ന് നിപ്പാനിയിലേക്ക് പോകും വഴിയാണ് അപകടം. ബൈക്ക് യാത്രികൻ പെട്ടെന്ന് ബസിന് കുറുകെ വന്നതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയത്. സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് മറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ മാറ്റിയത്. ചിലർക്ക് നിസാര പരിക്കുണ്ട്, ഇവരെ നിപ്പാനി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്, ഇയാളെ നിപ്പാനി ആശുപത്രിയിൽ…

Read More

അനേക്കലിൽ സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു : അനേക്കലിൽ സ്വകാര്യബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട്ടിലെ മേൽമരുവത്തൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർഥാടകരാണ് അപകടത്തിൽെപ്പട്ടത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അത്തിബെല്ലെ- സർജാപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. ബസിന്റെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്നാണാണ് പ്രാഥമിക വിലയിരുത്തൽ. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ കൈവരി തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സമീപവാസികളാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നീട് അത്തിബെല്ലെയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അത്തിബെല്ലെയിലേയും ആനേക്കലിലേലും ആശുപത്രികളിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

Read More
Click Here to Follow Us