തെക്കൻ കേരളത്തിലേക്ക് സ്പെഷ്യൽ ബസുകൾ സേലം വഴി

ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് തെക്കൻ കേരളത്തിലേക്കുള്ള കേരള ആർടി സിയുടെ സ്പെഷ്യൽ ബസുകൾ പൂർണമായും സേലം, കോയമ്പത്തൂർ വഴിയാക്കിയത് യാത്രക്കാർക്ക് ഗുണകരം. മുൻ വർഷങ്ങളിൽ മൈസൂരു, കോഴിക്കോട് വഴിയാണ് തെക്കൻ കേരളത്തിലേക്ക് കൂടുതലും സർവീസുകൾ ഉണ്ടായിരുന്നത്. ഈ വഴിയുള്ള യാത്ര സമയവും കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാർ കൂടുതലും ആശ്രയിച്ചിരുന്നത് കർണാടക ആർടിസി യെയും പ്രൈവറ്റ് ബസുകളെയും ആയിരുന്നു.

Read More

ബിഎംടിസി ഡിപ്പോ, ഇനി സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം ലഭ്യമാകും 

ബെംഗളൂരു: ഡീസൽ സബ്സിഡി പിൻവലിച്ച നഷ്ടം നികത്താനായി ബിഎംടിസി. ഡിപ്പോകളിൽ നിന്നും ഇനി സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. 30 ഡിപ്പോകളിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്ന് ബിഎംടിസി ഐടി ഡയറക്ടർ എ. വി സൂര്യ സെൻ അറിയിച്ചു. ജയനഗർ, കത്രിഗുപ്പെ, ദീപാഞ്ജലി നഗർ, ചിക്ക ബേട്ടഹള്ളി, പുട്ടനഹള്ളി, യെലഹങ്ക, കെങ്കേരി തുടങ്ങി 7 ഡിപ്പോകളിൽ ഉടൻ തന്നെ ഈ സൗകര്യം ലഭ്യമായി തുടങ്ങും. പമ്പിനു പുറമെ എടിഎം, ഇലക്ട്രോണിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ, ഭക്ഷണശാല എന്നിവയും ആരംഭിക്കാൻ പദ്ധതി ഉള്ളതായി അധികൃതർ അറിയിച്ചു.

Read More

അമ്പത്തൂരിന് സമീപം ചായക്കടയിലേക്ക് ബസ് ഇടിച്ച് 17 പേർക്ക് പരിക്കേറ്റു

ROAD ACCIDENT

ചെന്നൈ: അമ്പത്തൂരിന് സമീപം റോഡരികിലെ ചായക്കടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ 49കാരിയുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ കമ്പനിയുടേതാണ് ബസെന്ന് പൂനമല്ലി ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് (ടിഐഡബ്ല്യു) പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 പേരുമായി ബസ് അമ്പത്തൂർ-അയനമ്പാക്കം റോഡിന് സമീപം എത്തിയപ്പോൾ ബസ് ഡ്രൈവർ ഗണപതി (35)ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു ചായക്കടയിലേക്ക് ഇടിക്കുന്നതിന് മുമ്പ് ബസ്…

Read More

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയില്ല; ബസുകൾ കുടുംബാംഗങ്ങൾക്ക് കൈമാറി കർണാടക കോടതി

ബെംഗളൂരു : കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) റോഡപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് കർണാടക ജില്ലാ കോടതി ബുധനാഴ്ച രണ്ട് ബസുകൾ പിടിച്ചെടുത്ത് കുടുംബാംഗങ്ങൾക്ക് കൈമാറി. 2017 ഏപ്രിലിൽ ഹാവേരി ജില്ലയിലെ റാണിബെന്നൂരിന് സമീപം കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് കാറിൽ ഇടിച്ച് ദാവണഗരെ എവികെ കോളജിലെ പ്രൊഫസറായ നഞ്ചുണ്ടസ്വാമിയും സുഹൃത്തും മരിച്ചതായിരുന്നു അപകടം. നഞ്ചുണ്ടസ്വാമിയും സുഹൃത്തും മക്കളെ പരീക്ഷയ്ക്കായി ഹുബ്ബള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ രണ്ട് ആൺകുട്ടികൾക്കും പരിക്കേറ്റിരുന്നു.

Read More

കൂടുതൽ ബസുകളിലേക്ക് ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വ്യാപിപ്പിച്ച് ബിഎംടിസി

ബെംഗളൂരു: കൂടുതൽ നോൺ എസി ബസുകളിലേക്ക് ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വ്യാപിപ്പിച്ച് ബിഎംടിസി. ക്യുആർ കോഡ് മുഖേന ടിക്കറ്റ് തുക അടയ്ക്കുന്നതിന്റെ സന്ദേശം കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക്സ് ടിക്കറ്റ് യന്ത്രത്തിൽ (ഇടിഎം) എത്തും. തുടർന്ന് യാത്രക്കാരന് ടിക്കറ്റ് നൽകും. ഇതിൽ യുപിഐ പേമെന്റ് എന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും. ആദ്യം എസി ബസുകളിൽ ആരംഭിച്ച ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 6 മാസങ്ങൾക്ക് മുൻപാണ് ക്യുആർ കോഡ് ടിക്കറ്റ് ബിഎംടിസി…

Read More

ബെംഗളൂരുവിൽ നിന്നും ചണ്ഡിഗഡിലേക്ക് ബസുമായി ഗുഡ്സ് ട്രെയിൻ

ബെംഗളൂരു : പണി പൂർത്തിയായ ബസുകളുമായി ബെംഗളൂരുവിൽ നിന്ന് ചണ്ഡിഗഡിലേക്ക് ഗുഡ്സ് ട്രെയിൻ. ബെംഗളൂരു റൂറലിലെ ദൊഡ്ഡബല്ലാപുരയിൽ നിന്നാണ് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ആവശ്യമായ ബസുകളുമായി ട്രെയിൻ യാത്ര പുറപ്പെട്ടത്. ഇതാദ്യമായാണ് ഇന്ത്യൻ റയിൽവേ വഴി ബസുകൾ എത്തിക്കാനുള്ള ശ്രമം. 32 ബസ് വീതമുള്ള രണ്ട് ട്രെയിനുകൾ മെയ് 15, 20 തീയതികളിൽ പുറപ്പെട്ടു. ഗുഡ്‌സ് ട്രെയിനുകൾ ദൊഡ്ഡബല്ലാപുര, യെലഹങ്ക, വിജയവാഡ, ഭൂപാൽ വഴിയാണ് ചണ്ടിഗഡിലേക്ക് എത്തുക. തമിഴ്നാട്ടിലെ ഹൊസൂരിലും, ബെംഗളൂരു റൂറലിലുമാണ് ബസിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട്…

Read More

സർക്കാരിന്റെ ഒന്നാം വാർഷികം, ബസിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി 

ചെന്നൈ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടാനുബന്ധിച്ച് വിവിധ ആനു കൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെ അദ്ദേഹം സര്‍ക്കാറിന് കീഴിലുള്ള മെട്രോ​പൊളിറ്റന്‍ ട്രാന്‍സ്​പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ യാത്ര ചെയ്യുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു. ചെന്നൈയിലെ രാധാകൃഷ്ണന്‍ സാലൈ റോഡിലൂടെ സര്‍വിസ് നടത്തുന്ന നമ്പര്‍ 29-സി ബസിലാണ് അദ്ദേഹം യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരോട് പ്രത്യേകം സംസാരിക്കുകയും അവര്‍ക്കുള്ള സൗജന്യ യാത്രാ സൗകര്യത്തെക്കുറിച്ച്‌ ചോദിക്കുകയും ചെയ്തു. അച്ഛന്‍ മന്ത്രിയായിരുന്നപ്പോഴും സ്കൂളിലേക്ക് ഇതേ നമ്പര്‍ ബസിലാണ് താന്‍ സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍മ…

Read More

‘ബെംഗളൂരു ദർശിനി’ പാക്കേജ് അവതരിപ്പിച്ച് ബിഎംടിസി

-bmtc-BUS

ബെംഗളൂരു: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുക്കാൻ ബെംഗളൂരു നഗരം സന്ദർശിക്കുന്ന കായിക താരങ്ങളുടെ പ്രയോജനത്തിനായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ‘സ്പെഷ്യൽ ബെംഗളൂരു ദർശിനി’ സേവനങ്ങൾ അവതരിപ്പിച്ചു. ഏപ്രിൽ 24 മുതൽ മെയ് 3 വരെ നഗരത്തിലെ വിവിധ വേദികളിലായാണ് കായികമേള സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആദ്യ പാക്കേജിൽ ഇസ്‌കോൺ ക്ഷേത്രം, വിധാന സൗധ, ഗവിഗംഗാധരേശ്വര ക്ഷേത്രം, ദൊഡ്ഡ ഗണപതി ക്ഷേത്രം, ടിപ്പു പാലസ്, സർക്കാർ മ്യൂസിയം, ലാൽബാഗ്, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, കസ്തൂർബ റോഡിലെ…

Read More

ഡീസൽ വില വർദ്ധന; സിഎൻജി ബസുകൾ നിരത്തിലിറക്കാൻ ആലോചിച്ച് ബിഎംടിസി

BMTC BUS CNG

ബെംഗളൂരു: കുതിച്ചുയരുന്ന ഇന്ധനച്ചെലവും യാത്രക്കാരുടെ എണ്ണം കുറയുന്നതും കാരണം പരിസ്ഥിതി സൗഹൃദ സിഎൻജി ബസുകൾ വിന്യസിക്കുന്ന കാര്യം ബിഎംടിസി പരിഗണനയിൽ. ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതിനു പുറമേ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സിഎൻജി ബസ് നിർമ്മാതാക്കളോട് ട്രയൽ റണ്ണിനായി ബസുകൾ ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2013-ലും 2014-ലും സിഎൻജി ബസുകൾ ഉൾപ്പെടുത്തുന്നതിനെ കുറിച്ചുള്ള നിർദ്ദേശം ഉപേക്ഷിക്കുന്നതിന് മുമ്പ് സർക്കാർ നടത്തുന്ന ട്രാൻസ്പോർട്ടർ പരിഗണിച്ചിരുന്നു. നിരവധി ബിഎംടിസി ബസ് ഡിപ്പോകളിൽ മൂന്ന് ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ബസുകൾക്കായി ശക്തമായി…

Read More

ടിക്കറ്റെടുക്കാത്ത യാത്രക്കാർ സൂക്ഷിക്കുക; ഭീമമായ പിഴ ഈടാക്കി ബിഎംടിസി

ബെംഗളൂരു: ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി  ബിഎംടിസി. മാർച്ചിൽ 3,785 യാത്രക്കാരിൽ നിന്ന് 6.12 ലക്ഷം രൂപയാണ് ബിഎംടിസിയിലെ ചെക്കിംഗ് സ്റ്റാഫ് പിഴയായി ഈടാക്കിയത്. കൂടാതെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡ്യൂട്ടി വീഴ്ചയുടെ പേരിൽ കണ്ടക്ടർമാർക്കെതിരെ 1,963 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. 236 ഓളം പുരുഷ യാത്രക്കാർക്കാൻ പിഴ ചുമത്തിപെട്ടത് കൂടാതെ സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ യാത്ര ചെയ്തതിന് പുരുഷന്മാരിൽ നിന്നും 23,600 രൂപ പിഴയീടാക്കിയതായും കോർപ്പറേഷൻ അറിയിച്ചു.

Read More
Click Here to Follow Us