ബെംഗളൂരു: ശിവമോഗ ജില്ലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ഉടൻ യാഥാർത്ഥ്യമാകും. 2024ഓടെ 2.25 കി.മീ. നീളത്തിൽ സാഗർ താലൂക്കിൽ കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ശരാവതി കായലിനു കുറുകെ നിർമിക്കും. പദ്ധതിക്ക് 423 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സിഗന്ദൂരിൽ നിന്നോ തുമാരി മേഖലയിൽ നിന്നോ സാഗർ പട്ടണത്തിലെത്താൻ പ്രദേശവാസികൾക്ക് റോഡ് മാർഗം ഏകദേശം 80 കിലോമീറ്റർ സഞ്ചരിക്കണം. പാലം വരുന്നതോടെ ദൂരം പകുതിയായി കുറയും. പാലം ഇല്ലാത്തതിനാൽ, തുമാരി മേഖലയിലെ ഗ്രാമവാസികളും സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ സിഗന്ദൂർ ചൗഡേശ്വരി…
Read MoreTag: bridge
പാലം നിർമ്മാണം നിരീക്ഷിക്കാൻ എത്തിയ മന്ത്രി നദിയുടെ തീരത്ത് ഉറങ്ങി
ബെംഗളൂരു: ബെല്ലാരി താലൂക്കിലെ പരമദേവൻ ഹള്ളിയ്ക്ക് സമീപമുള്ള വേദാവതി നദിക്ക് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ഗതാഗത മന്ത്രി ശ്രീരാമല്ലു നദിയുടെ തീരത്ത് കിടന്നുറങ്ങി. നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്ക് കണക്കിലെടുത്ത് സ്ഥലത്ത് നിരീക്ഷണം നടത്താനെത്തിയതായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആരംഭിച്ച നിരീക്ഷണം ഇപ്പോഴും മന്ത്രി തുടരുകയാണ്. പാലത്തിൻ്റെ പില്ലറകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ 20 ദിവസമായി കനാലിലെ ജലവിതരണം നിർത്തിവച്ചിരിക്കുകയായിരുന്നു. ഇത് കർഷകർക്ക് വലിയ രീതിയിൽ പ്രതിസന്ധി നേരിടാൻ കാരണമായി. ഇത് കണക്കിലെടുത്ത് മന്ത്രി തന്നെ സ്ഥലത്തെത്തുകയും പ്രവർത്തനങ്ങൾ ഉടനടി പൂർത്തിയാക്കാൻ…
Read Moreമോർബി പാലം കരാറെടുത്ത കമ്പനിയിലെ 9 ഉദ്യോഗസ്ഥർ അറസ്റ്റിൽ
ന്യൂഡൽഹി : മോർബിയിൽ പാലം തകർന്ന് 141 പേർ മരിച്ച സംഭവത്തിൽ ഒമ്പത് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. പാലം പുതുക്കിപ്പണിയാൻ കരാറെടുത്ത ഒടെവ കമ്പനിയിലെ ഉദ്യോഗസ്ഥരും ടിക്കറ്റ് ആവശ്യക്കാരും സെക്യൂരിറ്റിമാരും ആണ് അറസ്റ്റിലായത്. ഗുജറാത്ത് ആസ്ഥാനമായുള്ള ഒറേവ ഒന്നിലധികം സുരക്ഷാ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം, പാലം പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് നാല് ദിവസത്തിനുള്ളിൽ ആണ് ദുരന്തം ഉണ്ടായത് . മോർബി സിവിക് ബോഡിയുമായി 15 വർഷത്തെ കരാർ ആണ് കമ്പനി ഒപ്പിട്ടത്. ആ കുറ്റപ്പണികൾക്ക് കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം…
Read Moreഗുജറാത്തിൽ തൂക്കുപാലം തകർന്നു, 40 പേർ മരിച്ചു, 100 ഓളം പേരെ കാണാനില്ല
മോർബി : ഗുജറാത്ത് മച്ചു നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നു, 40 ഓളം പേർ മരിച്ചതായും 100 ഓളം പേർ കാണാതായതായും റിപ്പോർട്ട്. ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിലവിൽ രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്. പാലത്തിനു സമീപം 400 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അഞ്ച് ദിവസം മുൻപ് അറ്റകുറ്റ പണി പൂർത്തിയാക്കിയ ചരിത്ര പ്രാധാന്യമുള്ള പാലമാണിത്.
Read Moreശിവാനന്ദ സർക്കിൾ മേൽപ്പാലം, ആദ്യ മഴയിൽ തന്നെ കുണ്ടും കുഴിയും
ബെംഗളൂരു: നീണ്ട കാത്തിരിപ്പിനുശേഷം തുറന്ന ശിവാനന്ദ സർക്കിൾ മേൽപാലത്തിൽ ആദ്യമഴയിൽ തന്നെ കുണ്ടും കുഴിയും ഉണ്ടായതായി പരാതി. കഴിഞ്ഞ മാസം പകുതിയോടെ ഭാഗികമായി പാലം തുറന്നതിനു പിന്നാലെ തന്നെ ടാറിങ്ങിലെ നിരപ്പിലായ്മ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പലയിടത്തും കുഴികൾ രൂപപ്പെട്ടത്. പാലത്തിന്റെ ജോയിന്റുകളിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾക്ക് കുലുക്കം അനുഭവപ്പെടുന്നതായുള്ള പരാതിയെ തുടർന്ന് 2 ദിവസം പാലം അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇവിടെ ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടം ഉണ്ടാകുന്നത് പതിവായി. റേസ് കോഴ്സ് റോഡിനെയും ശേഷാദ്രിപുരം റോഡിനെയും ബന്ധിപ്പിക്കുന്ന 492 മീറ്റർ…
Read Moreശിവാനന്ദ സർക്കിൾ സ്റ്റീൽ പാലം ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും
ബെംഗളൂരു : ശിവാനന്ദ സർക്കിളിലെ ഏറെ കാലതാമസം നേരിടുന്ന സ്റ്റീൽ പാലം നവംബറോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.ഇത് വാഹനയാത്രക്കാർക്ക് വലിയ ഒരു ആശ്വാസമാണ് നൽകുന്നത്. താഴത്തെ റാംപുകളിൽ ഒന്ന് കൂട്ടിച്ചേർക്കലും ഫ്ളൈഓവർ ആസ്ഫൽ ചെയ്യലും ബാക്കിയുണ്ടെന്നും 15 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. “അത് ഇപ്പോൾ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ മഴ പെയ്തതോടെ പണി വൈകുകയാണ്. പ്രത്യേകിച്ച് അസ്ഫാൽറ്റിംഗ് ജോലികൾ പൂർത്തിയാക്കാൻ ഞങ്ങൾ മഴയില്ലാത്ത ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ്, ”പ്രോജക്റ്റിന്റെ ചുമതലയുള്ള ബിബിഎംപി എക്സിക്യൂട്ടീവ് എഞ്ചിനീയർ ലോകേഷ് പറഞ്ഞു. ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ…
Read More