ശിവാനന്ദ സർക്കിൾ സ്റ്റീൽ പാലം ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

ബെംഗളൂരു : ശിവാനന്ദ സർക്കിളിലെ ഏറെ കാലതാമസം നേരിടുന്ന സ്റ്റീൽ പാലം നവംബറോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.ഇത് വാഹനയാത്രക്കാർക്ക് വലിയ ഒരു ആശ്വാസമാണ് നൽകുന്നത്.

താഴത്തെ റാംപുകളിൽ ഒന്ന് കൂട്ടിച്ചേർക്കലും ഫ്‌ളൈഓവർ ആസ്ഫൽ ചെയ്യലും ബാക്കിയുണ്ടെന്നും 15 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. “അത് ഇപ്പോൾ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ മഴ പെയ്തതോടെ പണി വൈകുകയാണ്. പ്രത്യേകിച്ച് അസ്ഫാൽറ്റിംഗ് ജോലികൾ പൂർത്തിയാക്കാൻ ഞങ്ങൾ മഴയില്ലാത്ത ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ്, ”പ്രോജക്റ്റിന്റെ ചുമതലയുള്ള ബിബിഎംപി എക്സിക്യൂട്ടീവ് എഞ്ചിനീയർ ലോകേഷ് പറഞ്ഞു.

  ബെംഗളൂരു രാജീവ് നഗറിൽ അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ: ഭീതിയിലാണ്ട് പ്രദേശവാസികൾ

ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നവംബർ അവസാനത്തോടെ മേൽപ്പാലം ഉദ്ഘാടനം ചെയ്യുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "റൺവേയിൽ ഇനി എ.ഐ കണ്ണ്; അപകടങ്ങൾക്കും പിഴവുകൾക്കും വിട നൽകി ബെംഗളൂരു വിമാനത്താവളം; ഇത് പുത്തൻ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us