കസ്റ്റഡിയിൽ അണിഞ്ഞൊരുങ്ങി നടി പവിത്ര ഗൗഡ; സബ് ഇന്‍സ്‌പെക്ടര്‍ക്ക് നോട്ടീസ്

ബെംഗളൂരു: രേണുക സ്വാമി വധക്കേസില്‍ കന്നട നടന്‍ ദര്‍ശന്‍ തുഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്ര ഗൗഡയെ കസ്റ്റഡിയില്‍ മേക്കപ്പിടാന്‍ അനുവദിച്ചതിന് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നോട്ടീസ്.

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് ബെംഗളൂരു വെസ്റ്റ് ഡിസിപി നോട്ടീസ് അച്ചത്.

പവിത്രയെ ബെംഗളൂരുവിലെ വീട്ടിലെത്തി എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം അവിടെ നിന്ന് മടങ്ങുമ്പോള്‍ പവിത്ര മേക്കപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു.

  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി

ഇതിന് പിന്നാലെയാണ് എസ്‌ഐക്ക് വിശദികരണം തേടി നോട്ടീസ് നല്‍കിയത്.

പവിത്രയെ വീട്ടില്‍ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ചുമതലയുള്ള വനിതാ ഓഫീസര്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്നും കസ്റ്റഡിയില്‍ പ്രതിയെ മേക്കപ്പ് ചെയ്യാന്‍ അനുവദിക്കരുതെന്നും ഡിസിപി ഗിരീഷ് പറഞ്ഞു.

പവിത്രക്ക് മേക്കപ്പ് ഇടാന്‍ എസ്‌ഐ സൗകര്യം ചെയ്തുകൊടുത്തെന്നാണ് കണ്ടെത്തല്‍.

പവിത്രയെ എസ്‌ഐ നിരീക്ഷിക്കുകയോ മേക്കപ്പ് ഇടുന്നത് തടയുകയോ ചെയ്തില്ലെന്ന് ഡിസിപി പറഞ്ഞു.

രേണുക സ്വാമി കൊലക്കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ.

  പാസ്‌പോർട്ട് വേണ്ട, ഇനി മുഖം സ്‌കാൻ ചെയ്താൽ മതി; ഇന്ത്യയിൽ ആദ്യമായ ഈ നേട്ടം ബെംഗളൂരു വിമാനത്താവളത്തിന്; വിശദാംശങ്ങൾ

ദര്‍ശനെ കൊലപാതകത്തിന് നിര്‍ബന്ധിച്ചത് പവിത്രയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കേസില്‍ രണ്ടാം പ്രതിയാണ് ദര്‍ശന്‍.

മറ്റ് പ്രതികള്‍ രേണുക സ്വാമിയെ മര്‍ദിക്കുമ്പോള്‍ പവിത്രയും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
[masterslider id="10"]

Related posts

Click Here to Follow Us