ബെംഗളൂരു: തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയങ്കരിയും സൂപ്പർസ്റ്റാർ പദവിയുമുള്ള നായികയുമായ അനുഷ്ക ഷെട്ടിയുടെ 41-ാം ജന്മദിനമാണിന്ന്. സ്വീറ്റി ഷെട്ടി എന്ന അനുഷ്ക 2005 ൽ പുറത്തിറങ്ങിയ ‘സൂപ്പർ’ എന്ന തെലുങ്കുചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 2009ൽ ഇറങ്ങിയ ‘അരുന്ധതി’യിലെ ഇരട്ട കഥാപാത്രങ്ങളാണ് അനുഷ്കയുടെ കരിയറിൽ വഴിത്തിരിവായ കഥാപാത്രങ്ങൾ. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ആ കഥാപാത്രങ്ങൾ നിരവധി പുരസ്കാരങ്ങൾക്കും അനുഷ്കയെ അർഹയാക്കിയിരുന്നു. കൂടാതെ ബ്രഹ്മാണ്ഡചിത്രം ‘ബാഹുബലി’യാണ് അനുഷ്കയുടെ കരിയറിൽ ഏറെ പ്രകീർത്തിക്കപ്പെട്ട ചിത്രങ്ങളിലൊന്ന്. ബില്ല, വേട്ടൈക്കാരൻ, സിങ്കം, വേദം, ദൈവ തിരുമകൾ, രുദ്രമാദേവി, സൈ രാ…
Read MoreTag: Birthday Celebration
പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി 15 ദിവസത്തെ സേവന പരിപാടികൾക്ക് തുടക്കം
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി കർണാടകയിൽ 15 ദിവസത്തെ സേവന പരിപാടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്ഘാടനം മല്ലേശ്വരം നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 35 ലക്ഷം ആയുഷ്മാൻ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
Read Moreകൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം; ബിജെപി നേതാവിനെതിരെ കേസെടുത്തു.
ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിന് ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു സൗത്ത് ജില്ലാ ഘടകം പ്രസിഡന്റ് രമേശിനെതിരെയാണ് ബനശങ്കരി പോലീസ് കേസെടുത്തത്. സംഭവസ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ബനശങ്കരി പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന എൻആർ റസിഡൻസിയിൽ ഒരുക്കിയ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വീടിനു മുന്നിൽ സ്റ്റേജും പന്തലും ഒരുക്കിയിരുന്നു, തുടർന്ന് നടത്തിയ ജന്മദിനാഘോഷത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ശ്രദ്ധിച്ചിരുന്നില്ലന്ന് ഒരു പോലീസുകാരൻ പറഞ്ഞു. എഫ്‌ഐആറിൽ രമേഷ്…
Read Moreകോവിഡ് വാരാന്ത്യ കർഫ്യൂ ലംഘിച്ച് കർണാടക ബിജെപി എംഎൽഎയുടെ വിവാദ ജന്മദിനം ആഘോഷം.
ബെംഗളൂരു: ബെംഗളൂരു: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ ഉത്തരവുകൾ ലംഘിച്ച് ജഗലൂർ ബിജെപി എംഎൽഎ എസ് വി രാമചന്ദ്ര ഞായറാഴ്ച തന്റെ വസതിക്ക് മുന്നിൽ ജന്മദിനം ആഘോഷിച്ചു. ജന്മദിനക്കേക്ക് മുറിച്ച എം.എൽ.എ. ഫോട്ടോക്ക് പോസ് ചെയ്യുകയും ആൾക്കൂട്ടത്തിനു മുമ്പിൽ പ്രസംഗിക്കുകയും ചെയ്തു. നിരോധന ഉത്തരവുകൾ ലംഘിച്ച്, രാമചന്ദ്ര തന്റെ ജന്മദിനം പരസ്യമായി ആഘോഷിക്കുകയും നൂറുകണക്കിന് ആളുകൾ ചടങ്ങിൽ അദ്ദേഹത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ഇത് മാത്രമല്ല, ചാനൽ വാർത്തയിൽ കാണിച്ച വീഡിയോയിൽ ഒരു പോലീസുകാരനും ജന്മദിനാഘോഷത്തിൽ പങ്കെടുത്തതായും ജഗലൂർ…
Read Moreജൻമദിനാഘോഷം; നടുറോഡിൽ കേക്ക് മുറിച്ചത് വാളുകൊണ്ട് – രണ്ടുപേർ അറസ്റ്റിൽ
മുംബൈ: ജൻമദിനാഘോഷത്തിന്റെ പേരിൽ നടുറോഡിൽ പാർട്ടി നടത്തിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ സബർബൻ കണ്ടിവാലിയിൽ തിങ്കളാഴ്ചയാണ് സംഭവം. സീലം സുബ്രഹ്‌മണ്യം (22), കൗസർ ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്. വാളുപയോഗിച്ചാണ് ഇവർ ജൻമദിനകേക്ക് മുറിച്ചത്. ഏതാനും ആളുകൾ റോഡിൽ കൂടി നിന്ന് വാളുകൊണ്ട് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കോവിഡ് പ്രോട്ടോക്കോൾ ലംഘനം, ആയുധനിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തട്ടുള്ളത്.
Read Moreമമ്മൂട്ടിയുടെ ജന്മദിനം; മലയാളികളുടെ ആഘോഷങ്ങൾ ബെംഗളൂരുവിലും പൊടിപൊടിച്ചു
ബെംഗളൂരു: ബാംഗ്ലൂർ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ, നഗരത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷിച്ചു. ഫാൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലെ ജീവൻ ബീമാ നഗറിലുള്ള നൂറോളം നിർദ്ദനരായ കുഞ്ഞുങ്ങളുടെ ഒപ്പം കേക്ക് മുറിച്ചും, ഭക്ഷണ വിതരണം നടത്തിയുമാണ് ആഘോഷങ്ങൾ നടന്നത്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, വിവിധ രാജ്യങ്ങളിൽ രക്തദാന ക്യാമ്പ്, ഭക്ഷണ വിതരണം,വൃക്ഷതൈ നടൽ, ഓൺലൈൻ പഠനത്തിന് കുഞ്ഞുങ്ങൾക്ക് സഹായ വിതരണം, മറ്റു സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയൊക്കെ നടത്തിയാണ് ഫാൻസ് പ്രവർത്തകർ സിനിമ ജീവിതത്തിൽ 50 വർഷവും, എഴുപതാം ജന്മദിനവും…
Read More