ബെംഗളൂരു പൗരസമിതി മാലിന്യ ട്രക്ക് ബൈക്കിൽ ഇടിച്ച് ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ശനിയാഴ്ച നടന്ന മറ്റൊരു അപകടത്തിൽ ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിൽ ഇടിച്ച് ഭർത്താവിനൊപ്പം ബൈക്കിൽ യാത്രചെയ്തിരുന്ന 37കാരി മരിച്ചു. നാഗരബാവി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ച് ബെംഗളൂരു ട്രാഫിക് പോലീസ് ബിബിഎംപി മാലിന്യ ട്രക്ക് ഡ്രൈവർമാർക്കിടയിൽ അവബോധം സൃഷ്ടിച്ചിട്ടും അഞ്ച് മാസത്തിനിടെ ഇത് അഞ്ചാമത്തെ അപകടമാണ് ബിബിഎംപി മാലിന്യ ട്രക്ക് മൂലം സംഭവിക്കുന്നത്. മൂഡലപാളയയിലെ ബുവനേശ്വരി നഗർ സ്വദേശികളാണ് മരിച്ച വിജയകലയും പരിക്കേറ്റ യോഗേന്ദ്രയും(41). ചന്ദ്രാ ലേഔട്ടിലെ ഇലക്‌ട്രോണിക് ഷോറൂമിൽ സെയിൽസ് പേഴ്‌സണായി ജോലി ചെയ്യുന്ന വിജയകല ഭർത്താവിനൊപ്പം ജോലിക്ക് പോകുമ്പോൾ…

Read More

കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിച്ചു: മലയാളി ലോറി കയറി മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിച്ചതിനിടെ ബൈക്കിൽ നിന്നും വീണ് മലയാളി യുവാവ് ലോറി കയറി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ വെള്ളിപ്പറമ്പ് കുയ്യലിൽ പുരുഷോത്തമൻ നായരുടെ മകൻ എം.റ്റി ഷിജു 46 ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കോഴിക്കോട് സ്വദേശി പ്രശാന്ത് നായർക്ക് 39 പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9 30 ന് പീനിയ സെക്കൻഡ് സ്റ്റേജിലെ എൻടിടിഎഫ് ജംഗ്ഷനിലാണ് അപകടം നടന്നത്. പീനിയ ബാറ്റ ചെരിപ്പ് കമ്പനിയിലെ ഡിപ്പോ അസിസ്റ്റന്റ് എക്സിക്യൂട്ടീവായ ഷിജവും ഡിപ്പോ മാനേജരായ പ്രശാന്തും ഭക്ഷണം കഴിക്കാൻ വേണ്ടി…

Read More

ബൈക്കിൽ മകന്റെ അഭ്യാസം: പിതാവിന് എതിരെ കേസ് എടുത്ത് പോലീസ്

bike traffic

ബെംഗളൂരു∙ പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് വീലി അഭ്യാസം നടത്തിയതിനെ തുടർന്ന് പിതാവിനെതിരെ കേസെടുത്തു. ബെന്നാർഘട്ടെ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിലാണ് 17 വയസ്സുകാരൻ അഭ്യാസ പ്രകടനം നടത്തിയത്. പൊലീസ് പിന്തുടർന്ന് പിടികൂടിയപ്പോഴാണ് ബൈക്ക് പിതാവിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തിയത്. മകൻ ബൈക്കുമായി പോയ കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ചോദ്യം ചെയ്തപ്പോൾ പിതാവ് മൊഴി നൽകിയത്.

Read More

ഒരു സ്കൂട്ടറിൽ ആറു പേർ, സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി വീഡിയോ

മുംബൈ : ഒരു സ്കൂട്ടറില്‍ ആറുപേര്‍, കൂട്ടത്തിലൊരാള്‍ മറ്റൊരാളുടെ തോളിലാണ് ഇരിക്കുന്നത്, രാജ്യത്തെ ഗതാഗത നിയമങ്ങളെ കാറ്റില്‍ പറത്തുന്ന യാത്ര എന്ന് വേണം പറയാന്‍. തിരക്കേറിയ റോഡിലാണ് ഈ അഭ്യാസം നടന്നത്. രമണ്‍ദീപ് സിങ് ഹോറ എന്നയാളാണ് മുംബൈയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തത്. മുംബൈ ട്രാഫിക് പോലീസിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ട്രാഫിക് പോലീസ് ട്വീറ്റിന് മറുപടി മറുപടിയും നല്‍കി. വിവരങ്ങള്‍ അറിയുന്നതിനായി കോണ്‍ടാക്‌ട് വിശദാംശങ്ങള്‍ ചോദിച്ചു. നിരവധിപ്പേരാണ് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. ഇവര്‍ക്ക് കാറായിരുന്നു ഉള്ളതെങ്കില്‍ എത്രപേരെ കയറ്റുമായിരുന്നു എന്നാണ്…

Read More

അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ച് നിർമ്മാതാവ് മരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ നിർമ്മാതാവും വിതരണക്കാരനുമായ അനേക്കൽ ബൽരാജ് ( 64 ) ഞായറാഴ്ച രാവിലെ പുത്തേനഹള്ളിക്കടുത്ത് ഗൗരവ്നഗറിലുണ്ടായ അപകടത്തിൽ മരിച്ചു. അനേക്കൽ ബൽരാജ് പുറ്റനഹള്ളി സ്വദേശിയും ആനേക്കൽ സ്വദേശിയുമായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. ബൽരാജ് തന്റെ കാർ റോഡരികിൽ പാർക്ക് ചെയ്‌ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിൽ അമിതവേഗതയിലെത്തിയ അജ്ഞാത ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. എന്നാൽ ഇടിയുടെ ആഘാദത്തിൽ റോഡി തെറിച്ചുവീണ ബൽരാജ് കല്ലിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടൻ…

Read More

സൊമാറ്റോ ഡെലിവറി ബോയ്ക്ക് ബൈക്ക് സമ്മാനമായി നൽകി പോലീസ്

ഭോപ്പാല്‍: സൊമാറ്റൊ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച്‌ മദ്ധ്യപ്രദേശ് പോലീസ്, ഇന്‍ഡോറിലെ വിജയ്‌നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സൈക്കിളിൽ ആയിരുന്നു ഇയാൾ ഡെലിവറി ചെയ്തിരുന്നത്. മദ്ധ്യപ്രദേശ് പോലീസിന്റെ നല്ലമനസിനെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്ത് എത്തിയത്. ദിവസവും പട്രോളിങ്ങിനിടെ ഡെലിവറി  ചെയ്യാൻ പോവുന്ന  യുവാവിനെ കാണാറുണ്ടെന്ന് പോലീസ് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ബൈക്ക് വാങ്ങാത്തതെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസിന് മനസിലായി.  ഉടന്‍ തന്നെ പോലീസുകാര്‍ ചേര്‍ന്ന് ഒരു ബൈക്ക് വാങ്ങി സമ്മാനിക്കുകയായിരുന്നു. ഡൗണ്‍ പേയ്‌മെന്റായി 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും പോലീസ്…

Read More

അഭ്യാസ പ്രകടനം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്തു

ബെംഗളൂരു: റോഡിൽ അഭ്യാസ പ്രകടനം നടത്തിയ 51 ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു. തുമക്കുരു, കോലാർ റോഡിൽ നടത്തിയ പരിശോധനയിൽ ആണ് ബൈക്കുകൾ പിടിച്ചെടുത്തത്. എട്ടു പേരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോട് പോലീസ് ശുപാർശ ചെയ്തു. റോഡിൽ ഇരു ചക്ര വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയാൽ ഉടനടി നടപടി കൈ കൊള്ളുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

395 വാടക സ്കൂട്ടറുകൾ കമ്പനിയിലേക് തിരിച്ചേല്പിക്കാതെ തട്ടിപ്പ്

ബെംഗളൂരു: ബൈക്ക് വാടകയ്‌ക്കെടുക്കുന്ന കമ്പനിയിൽ നിന്നും വാടകയ്‌ക്കെടുത്ത 395 ഇരുചക്രവാഹനങ്ങൾ 2019 മാർച്ച് മുതൽ ഉപഭോക്താക്കൾ തിരികെ നൽകിയിട്ടില്ല. സെൽഫ് ഡ്രൈവ് ബൈക്ക് റെന്റൽ സ്ഥാപനമായ ഡ്രൈവി ഇന്ത്യ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓപ്പറേഷൻസ് മേധാവി ഗിരീഷ് കുമാർ ജി, സ്‌കൂട്ടറുകൾ കാണാതായ സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും 395 ഉപഭോക്താക്കൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങൾ അദ്ദേഹം പോലീസിൽ സമർപ്പിച്ചു. മൊബൈൽ ആപ്പ് വഴി സ്കൂട്ടർ വാടകയ്ക്ക് ബുക്ക് ചെയ്യുകയും ഉപഭോക്താക്കൾ കമ്പനിയുടെ ഓഫീസിൽ ആവശ്യമായ രേഖകൾ സമർപ്പിച്ച ശേഷം വാടകയ്ക്ക്…

Read More

റോഡുകളുടെ ശോചനീയാവസ്ഥ; ബൈക്കപകടത്തിൽ ഒരാൾ കൂടി മരിച്ചു

ബെം​ഗളുരു; റോഡുകളുടെ ശോചനീയാവസ്ഥ പലയിടത്തും പഴയതുപോലെ തന്നെ തുടരവേ ബൈക്കപകടത്തിൽ വയോധികന് ദാരുണാന്ത്യം. റോഡിൽ കൂട്ടിയിട്ടിരുന്ന മണ്ണിൽ ബൈക്കിടിച്ചു വീണാണ് അനേക്കൽ സ്വദേശി മഡേശ(50) മരണപ്പെട്ടത്. മകളെ സന്ദർശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഹൊസൂർ മുതൽ അനേക്കൽ വരെ വീതി കൂട്ടാനായി മണ്ണെടുത്ത് കൂട്ടിയിട്ടിരുന്നു, സമാനമായ അപകടത്തിൽ 3 പേർ മരണമടഞ്ഞിരുന്നു. തീർത്തും അനാസ്ഥ മൂലമുണ്ടായ അപകടത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും പോലീസ് കേസെടുത്തു.

Read More

ബാം​ഗ്ലൂരിൽ ബൈക്ക് ടാക്സിക്ക് അനുമതി നൽകും

ബെംഗളുരു: രൂക്ഷമായ ​ഗതാ​ഗത കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ബാം​ഗ്ലൂരിൽ ബൈക്ക് ടാക്സിക്ക് അനുമതി നൽകാനൊരുങ്ങി സർക്കാർ. ബൈക്ക് ടാക്സികൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പട്ടുള്ള നിയമവശങ്ങളെക്കുറിച്ച് ചർച്ച നടത്തിയ സമിതി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ബൈക്ക് ടാക്സികൾ രൂക്ഷമായ ​ഗതാ​ഗതകുരുക്കിൽ സമയബന്ധിതമായ യാത്രൊരുക്കുമെങ്കിലും ഇവ സൃഷ്ടിക്കാവുന്ന സുരക്ഷയില്ലായ്മ ചൂണ്ടിക്കാട്ടി ​ഗതാ​ഗത വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. ബാം​ഗ്ലൂരിലെ വാഹനപെരുപ്പം ഏകദേശം 7 ലക്ഷം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എടുത്തത്.

Read More
Click Here to Follow Us