ബംഗളൂരു: 18 ദിവസം കേരളം ഇളക്കി മറിച്ച് പരിപാടി നടത്തിയ ശേഷം ഇന്നലെ കർണാടകയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്ര പുതിയ ഒരു വിവാദത്തിലേക്കും കൂടിയാണ് പ്രവേശിച്ചത്. വിവാദം മറ്റൊന്നുമല്ല, രാഹുൽ ഗാന്ധിയുടെ വേഷമാണ്. യാത്രയുടെ തുടക്കത്തിൽ രാഹുൽ ഗാന്ധിയുടെ വേഷം വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ജോഡോ യാത്രയിൽ രാഹുൽ ധരിച്ചിരിക്കുന്ന ടീഷർട്ടിന് 41000 രൂപ വിലയുണ്ടെന്ന ആരോപണവുമായിരുന്നു അത്. ടീഷർട്ടിന്റെ ചിത്രവും വിലയുമടക്കം പലരും ട്വീറ്റ് ചെയ്തു. വിദേശ നിർമിത ടീ ഷർട്ട് ധരിച്ചാണ് രാഹുൽ പദയാത്ര നടത്തുന്നതെന്ന് കുറ്റപ്പെടുത്തി സാക്ഷാൽ അമിത് ഷാ…
Read MoreTag: Bharath jodo
‘ഭാരത് ജോഡോ’ രാഹുലിന് വൻ വരവേൽപ്പ് നൽകി കർണാടക
ബെംഗളൂരു: കേരളത്തിലെ 18 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര അവസാനിപ്പിച്ചാണ് രാഹുൽ ഗാന്ധി ബിജെപി ഭരിക്കുന്ന കർണ്ണാടകയിൽ പ്രവേശിച്ചത്. നേതാവിന് വൻ സ്വീകരണമാണ് കർണ്ണാടകയിൽ ലഭിച്ചത്. ഭാരത് ജോഡോ യാത്ര സംസ്ഥാന അതിർത്തിയിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിയെ കർണ്ണാടകയുടെ നേതാക്കൾ മുൻകൈയെടുത്ത് ഉജ്വല സ്വീകരണം ആണ് നൽകിയത് . ഈ യാത്ര കർണ്ണാടകയിലെ ജനങ്ങളുടെ ശബ്ദമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്ക് യാത്രയുടെ 23ാം ദിവസമാണ് പ്രവേശിച്ചത്. അടുത്ത 21 ദിവസത്തിനുള്ളിൽ കർണ്ണാടകയിൽ 511 കിലോമീറ്റർ പിന്നിടും. ശക്തമായ പ്രതിപക്ഷമെന്ന…
Read Moreഭാരത് ജോഡോ യാത്ര കർണാടക തെരെഞ്ഞെടുപ്പിന് ഗുണം ചെയ്യും ; ഡി. കെ. ശിവകുമാർ
ബെംഗളൂരു : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ വിജയമായെന്ന് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാർ. രാഹുൽഗാന്ധിയുടെ പദയാത്ര, വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്നും ഡികെ ശിവകുമാർ അവകാശപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്നും വാതിലുകൾ തുറന്ന് തന്നെയാണെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. ഈ യാത്ര വൻ വിജയമാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് . എല്ലാ നേതാക്കളും യാത്രയുടെ ഭാഗമാകുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി.
Read More‘ഭാരത് ജോഡോ’ ഇന്ന് കർണാടകയിൽ
ബെംഗളൂരു: ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകത്തിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ 9 മണിക്കാണ് പദയാത്ര ആരംഭിക്കുക. ശേഷം രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വെച്ച് നേതാക്കൾ സ്വീകരിക്കും. ഭാരത് ജോഡോ യാത്ര കർണാടകയിൽ 21 ദിവസമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി ഭാരത് ജോഡോ യാത്ര സഞ്ചരിക്കും. കൂടാതെ കർഷക നേതാക്കളും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. കർണാടകയിൽ നിയസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കൂടാതെ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും…
Read Moreരാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ
ബെംഗളൂരു: ഭാരത് ജോഡോ യാത്ര എത്തുന്നതിന് മുമ്പ് കർണാടകയിൽ പരിപാടിയുടെ പോസ്റ്ററുകൾ കീറിയ നിലയിൽ. ഗുണ്ടൽപേട്ട് പരിസരത്താണ് പോസ്റ്ററുകൾ വലിച്ചുകീറിയിരിക്കുന്നത്. ഇന്നലെ തമിഴ്നാട്ടിലൂടെ നീങ്ങുന്ന യാത്ര ഇന്നാണ് കർണാടകയിൽ പ്രവേശിക്കുന്നത്. നാല്പതിലധികം പോസ്റ്ററുകളാണ് നശിപ്പിച്ചിരിക്കുന്നത്. രാഹുലിന്റേതിനു പുറമേ മറ്റ് നേതാക്കളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റുകളും വലിച്ചുകീറിയ നിലയിലാണ്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Read Moreഭാരത് ജോഡോ യാത്ര കർണാടകയിൽ 30 ന്
ബെംഗളൂരു: ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 30ന് കർണാടകയിൽ പ്രവേശിക്കും. റാലിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. പോർട്ടൽ പ്രവർത്തനം ആരംഭിച്ച് ഇതിനോടകം ഒരു ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലെ ജനങ്ങൾക്കും രാഹുൽ ഗാന്ധിയുമായി സംവദിക്കാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി. കെ ശിവകുമാറും അറിയിച്ചു.
Read More