ബെംഗളൂരു: മംഗനഹള്ളി പാലത്തിന് സമീപം അച്ഛന്റെയും -മകളുടെയും മരണത്തിനിടയാക്കിയ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിയിൽ രണ്ട് ബെസ്‌കോം എഞ്ചിനീയർമാരെ ജ്ഞാനഭാരതി പോലീസ് അറസ്റ്റ് ചെയ്തു. ബെസ്‌കോമിന്റെ അഞ്ജനനഗർ, ബ്യാദരഹള്ളി ഒ ആൻഡ് എം യൂണിറ്റിലുള്ള അസിസ്റ്റന്റ് എഞ്ചിനീയർ (എഇ) ദിനേശ്, ജൂനിയർ എഞ്ചിനീയർ (ജെഇ) മഹന്തേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാൻസ്‌ഫോർമർ സ്‌ഫോടനത്തിന് ഉത്തരവാദികളായവരുടെ പേരുകളുടെ ലിസ്റ്റ് ബെസ്‌കോമിൽ നിന്ന് പോലീസ് വാങ്ങിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണം, ഗുണനിലവാരം, മറ്റ് സാങ്കേതിക…
Read MoreTag: bescom
ഫുട്പാത്തുകളിൽ നിന്ന് ട്രാൻസ്ഫോർമറുകൾ നീക്കം ചെയ്യണം: കർണാടക ഹൈക്കോടതി
ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ വൈദ്യുതാഘാതമേറ്റ് മരിച്ചയാളുടെ ഭാര്യയുടെ ഹർജിയെത്തുടർന്ന് ഫുട്പാത്തിൽ നിന്ന് ട്രാൻസ്ഫോർമറുകൾ നീക്കം ചെയ്യാൻ ബെസ്കോമിനോട് ഉത്തരവിട്ട കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പൗരന്മാർക്ക് ആശ്വാസം. 2013-ൽ ചർച്ച് സ്ട്രീറ്റിൽ വൈദ്യുതാഘാതം മൂലം മരണപ്പെട്ട 37 വയസ്സുള്ള ഒരാൾ മുതൽ ഈ ആഴ്ച ആദ്യം മരണപ്പെട്ട അച്ഛനും മകളും ഉൾപ്പടെയുള്ള കണക്കുകൾ പ്രകാരം നഗരത്തിൽ വൈദ്യുതാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയുടെ (ബെസ്‌കോം) അധികാരപരിധിയിൽ 2018 മുതൽ 300-ലധികം വൈദ്യുതാഘാതമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ…
Read Moreചാർജ് നിരക്ക് വർധിപ്പിച്ചു
ബെംഗളൂരു: ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളിലെ നിരക്ക് വർധിപ്പിച്ച് ബെസ്കോം. എസി സ്ലോ ചാർജിനു യൂണിറ്റിന് 7.20 രൂപയും ഡിസി ചാർജിനു 7.40 രൂപയും ഡിസി ഫാസ്റ്റ് ചാർജിനു 8.01 രൂപയുമാണ് പുതിക്കിയ നിരക്കുകൾ. എസി സ്ലോ ചാർജറിൽ ഒരേ സമയം മൂന്ന് വാഹനങ്ങളിൽ ചാർജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാർജറിൽ ഒരു വാഹനത്തിലും ഫുൾ ചാർജ് ചെയ്യാൻ സാധിക്കും. ഇവിമിത്ര ആപ്പീലൂടെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താൻ ഇനി എളുപ്പമാണ്.ബിബിഎംപി പരിധിയിൽ വരുന്ന 74 ബെസ്കോം ചാർജിങ് സ്റ്റേഷനുകൾ ആണ് ഈ…
Read Moreനഗരത്തിൽ 123 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ കൂടെ
ബെംഗളൂരു: നഗരത്തിൽ വിവിധ ഇടങ്ങളിൽ ആയി 123 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ബെസ്കോം അറിയിച്ചു. നിലവിൽ 136 ഇലക്ട്രിക് സ്റ്റേഷനുകൾ നഗരത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമെ ആണ് 123 സ്റ്റേഷനുകൾ കൂടെ സ്ഥാപിക്കാൻ ബെസ്കോം ഒരുങ്ങുന്നത്. അതിനായി 500 ഓളം സ്ഥലങ്ങൾ സർവ്വേ നടത്തിയതായി ബെസ്കോം മാനേജിങ് ഡയറക്ടർ രാജേന്ദ്ര ചോളൻ അറിയിച്ചു. 25 കെവിഎ ശേഷിയുള്ള ഓരോ സ്റ്റേഷനുകൾക്കും 48 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് വരുന്നത്. ഓരോ യൂണിറ്റിനും 6 രൂപ നിരക്കിലാണ് വാഹന ഉടമസ്ഥരിൽ നിന്നും സ്റ്റേഷൻ…
Read Moreബെംഗളൂരുകാർക്ക് 40 ശതമാനം സോളാർ സബ്‌സിഡി നിഷേധിച്ച് ബെസ്‌കോം.
ബെംഗളൂരു: ഊർജം വിനിയോഗിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ റൂഫ്‌ടോപ്പ് സോളാർ പ്രോഗ്രാമിനായുള്ള ബെംഗളൂരു ഇലക്‌ട്രിസിറ്റി കമ്പനിയുടെ (ബെസ്‌കോം) അപേക്ഷകൾ അംഗീകരിക്കുന്നതിലെ കാലതാമസം കൊണ്ട് ബെംഗളൂരുവിലെ ജനങ്ങൾക്ക് ഇൻസ്റ്റാളേഷൻ ചാർജിന്റെ 40 ശതമാനം സബ്‌സിഡിയും വൈദ്യുതി ബില്ലിൽ ലഭിക്കേണ്ട വലിയ ലാഭവും നഷ്‌ടപെടാൻ കാരണമായി. വീട്ടുടമകളിൽ നിന്നും കുറഞ്ഞത് 1,200 അപേക്ഷകളെങ്കിലും ബെസ്‌കോം ഇനിയും ക്ലിയർ ചെയ്യാനുണ്ട്, അതുകൊണ്ടു തന്നെ അവയിൽ മൂന്നിലൊന്ന് അപേക്ഷ ഇതിനകം പിൻവലിച്ചു കഴിഞ്ഞു. സബ്‌സിഡിക്ക് പുറമേ, ന്യൂ ആന്റ് റിന്യൂവബിൾ എനർജി (എംഎൻആർഇ) മന്ത്രാലയത്തിന്റെ സൗര ഗൃഹ യോജന (എസ്‌ജിവൈ) പ്രകാരം വീട്ടുകാർക്ക്…
Read Moreബെംഗളൂരു തെരുവുവിളക്ക് പദ്ധതിയ്ക്ക് 85.5 കോടി.
ബെംഗളൂരു: നഗരത്തിൽ അഞ്ച് ലക്ഷത്തോളം എൽഇഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെ സംഘടനകൾക്ക് നൽകിയ കരാർ അവസാനിപ്പിച്ച് ആഴ്ചകൾക്ക് ശേഷം, തെരുവുകൾ പ്രകാശിപ്പിക്കുന്നതിന് 85.5 കോടി രൂപ ചെലവ് വരുന്ന ഒരു പുതിയ നിർദ്ദേശവുമായി ബിബിഎംപി രംഗത്തെത്തി. പദ്ധതിയ്ക്കായി ഫണ്ടിന്റെ കുറവ് കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൽ നിന്ന് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. 2007-ൽ നഗര പരിധിയിൽ ചേർത്ത 110 ഗ്രാമങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബിബിഎംപി സർക്കാരിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെ ഗ്രാമങ്ങളിൽ ദ്രുതഗതിയിലുള്ള വികസനമാണ് കാണുന്നത്. ബിബിഎംപിയുടെ ആർആർ നഗർ സോണിനാണ്…
Read Moreബില്ലുകൾ അടയ്ക്കുക അല്ലെങ്കിൽ നടപടി നേരിടുക: ഗ്രാമപഞ്ചായത്തുകളോട് ബെസ്കോം
ബെംഗളൂരു: ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ചന്ദാപുര ഡിവിഷനിലെ ഗ്രാമപഞ്ചായത്തുകൾക്ക് ഏഴ് ദിവസത്തിനകം കുടിവെള്ളം, തെരുവുവിളക്കുകൾ എന്നിവയുടെ ബില്ലുകളുടെ കുടിശ്ശിക തീർക്കണമെന്ന് ബെസ്‌കോം നോട്ടീസ് നൽകി. “2021 സെപ്റ്റംബർ അവസാനം വരെയുള്ള കുടിശ്ശിക അടച്ചിട്ടില്ല. ബന്ധപ്പെട്ട എല്ലാ പഞ്ചായത്ത് വികസന ഓഫീസർമാർക്കും ബെസ്‌കോം പലതവണ കത്തെഴുതിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല’ കോർപ്പറേഷൻ പറഞ്ഞു.
Read Moreഅതിവേഗം ബെസ്കോ സേവനങ്ങൾ ലഭ്യമാക്കും; പോർട്ടൽ ഇന്ന് തുറക്കും
ബെംഗളുരു; വിവിധ സേവനങ്ങൾക്കുള്ള ബെസ്കോമിന്റെ സർവ്വീസ് ഇനി കാലതാമസമുണ്ടാകാതെ ലഭ്യമാകും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോർട്ടൽ വഴി നടത്താവുന്നതാണ്. ജനസ്നേഹി വിദ്യുത് സർവ്വീസസ് പോർട്ടലാണ് ഇന്ന് മുതൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തനം ആരംഭിയ്ക്കുക, ഗാർഹിക – വാണിജ്യ കണക്ഷനുകൾ, പേരുമാറ്റം, എല്ലാം 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. ഓഫീസിൽ നേരിട്ടെത്തി അപേക്ഷകൾ സമർപ്പിച്ച് കാത്തിരിക്കേണ്ട അവസ്ഥ ഇനി ഉണ്ടാകില്ല എന്ന് ചുരുക്കം. നൽകുന്ന എല്ലാ അപേക്ഷകളുടെയും പുരോഗതി ഇനി മുതൽ എസ്എംഎസ് , മെയിൽ മുഖേന ഉപയോക്താവിനെ അറിയിക്കുകയും ചെയ്യും.
Read Moreബിഎംടിസി ഡിപ്പോകളിൽ ഇനി സോളാർ പ്ലാന്റുകളും
ബെംഗളുരു; ബിഎംടിസി ഡിപ്പോകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നു. സുമനഹള്ളി, കല്യാൺ നഗർ ഡിപ്പോകളിലാണ് ബെസ്കോമിന്റെ പ്ലാൻുകൾ സ്ഥാപിയ്ച്ചത്. 49 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമാസം 1.7 കോടി രൂപയാണ് വൈദ്യുതി നിരക്കായി ബിഎംടിസി ബെസ്കോമിന് നൽകുന്നത്. ശാന്തി നഗർ ഡിപ്പോയാണ് കൂടുതൽ വൈദ്യുതി നിരക്ക് നൽകുന്നത്. കൂടാതെ ബെസ്കോമിന് പുറമെ കർണ്ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ, കർണ്ണാടക റിന്യൂവബിൾ, എനർജി ഡവലപ്പ്മെന്റ് ലിമിറ്റഡ്, എന്നിവയുടെയും സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് ശേഷമുള്ള വൈദ്യുതി ബെസ്കോം ഗ്രിഡില്ലേക്ക് കൈമാറാൻ സാധിക്കും. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി…
Read Moreനഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യതി മൂടങ്ങുമെന്ന് ബെസ്‌കോം
ബെംഗളൂരു: നഗരത്തിലെ ചില സ്ഥലങ്ങളിൽ സെപ്റ്റംബർ 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആണ് ഈ വിവരം അറിയിച്ചത്. നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള രാജരാജേശ്വരി നഗർ (ആർ.ആർ നഗർ), രാജാജിനഗർ, കെംഗേരി സബ് സ്റ്റേഷനുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ ബെസ്കോം ഏറ്റെടുത്ത അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ആർആർ നഗറിലെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ; കെ.ജി.എൻ കല്യാൺ മണ്ഡപത്തിന് എതിരായ ടിംബർയാർഡ് ലേയൗട്ട്, ബി.എം.ടി.സി ഡിപ്പോ വാട്ടർ…
Read More