ബെംഗളൂരു: വാങ്ക് വിളിയുടെ സമയത്ത് മൊബൈല്‍ കടയില്‍ പാട്ട് വെച്ചെന്ന് ആരോപിച്ച് കടയുടമയ്‌ക്ക് ക്രൂരമർദ്ദനം. ബനഷകരി ഏരിയയിലെ സിദ്ധണ്ണ ലെഔട്ടിലാണ് സംഘർഷമുണ്ടാത്. പ്രദേശത്തെ ഒരു കൂട്ടം ആളുകൾ ആണ് യുവാവിനെ ആക്രമിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതൊടെ പ്രതിഷേധം ശക്തമായി. സംഘം കടയില്‍ അതിക്രമിച്ച് കയറുന്നതും ദേഷ്യത്തോടെ ഷർട്ടിന്റെ കോളറില്‍ പിടിച്ച് ആക്രോശിക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. തുടർന്ന് സംഘം യുവാവിനെ കടയില്‍ നിന്ന് വലിച്ചിറക്കി മർദ്ദിക്കാൻ തുടങ്ങി.
Read MoreTag: bengaluru
മോഷണക്കുറ്റം ആരോപിച്ചു; എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരു: എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മോഷണമെന്ന പേരിൽ വിദ്യാർത്ഥിയെ സംശയിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു. ദിവ്യ ബാരകേര (14) എന്ന വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ബാഗൽകോട്ട് താലൂക്കിലെ കടമ്പൂർ ഗ്രാമത്തിലാണ് സംഭവം. ഹൈസ്‌കൂൾ വിദ്യാർഥിനി ദിവ്യ ബാരകേരയെ മോഷണം നടത്തിയെന്ന് കുറ്റപ്പെടുത്തി സ്‌കൂൾ അധ്യാപകൻ പീഡിപ്പിച്ചതായി സംശയിക്കുന്നു. മാർച്ച് 14 ന് ഒരു അധ്യാപകൻ്റെ രണ്ടായിരം രൂപ നഷ്ടപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ അധ്യാപികൻ അഞ്ച് വിദ്യാർത്ഥികളെ സംശയിക്കുകയും ചെയ്തു. പിന്നീട് സ്‌കൂൾ യൂണിഫോം അഴിച്ചുമാറ്റി മുറികളിലൊന്നിൽ നിന്നും പരിശോധന…
Read Moreബി.എം.ടി.സി. ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു
ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ചേതൻ (35) ആണ് മരിച്ചത്. കാമാക്ഷിപാളയത്തായിരുന്നു സംഭവം. യുവാവ് പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Read Moreജെഡിഎസ് സ്ഥാനാർഥിയെ 25 ന് പ്രഖ്യാപിക്കുമെന്ന് കുമാരസ്വാമി
ബെംഗളൂരു: ലോക്‌സഭാസീറ്റിനെ ചൊല്ലിയുള്ള എന്‍ഡിഎ മുന്നണിയിലെ തര്‍ക്കം ക്ലൈമാക്സിലേക്ക് അടുത്തതോടെ ബിജെപി ടിക്കറ്റ് കാത്തിരുന്ന സിറ്റിങ് എംപി സുമലത പരുങ്ങലില്‍. ടിക്കറ്റ് വിട്ടുനല്‍കില്ലെന്ന പിടിവാശിയില്‍ ജെഡിഎസ് ഉറച്ചുനിന്നതോടെ ബിജെപി ഹൈക്കമാന്‍ഡ് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളെല്ലാം അലസിപ്പിരിഞ്ഞു. മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയെ 25ന് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. 2019ല്‍ സുമലത അംബരീഷിനോട് പരാജയപ്പെട്ട കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിതന്നെയാകും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എത്തുകയെന്നാണ് അഭ്യൂഹം. ജയപരാജയ സാധ്യതകള്‍ വിലയിരുത്തി ചിലപ്പോള്‍ എച്ച് ഡി കുമാരസ്വാമി തന്നെ അങ്കത്തിനിറങ്ങാനും സാധ്യത തെളിയുന്നുണ്ട്.…
Read Moreബെംഗളൂരു നഗരത്തില്‍ ജലദൗര്‍ലഭ്യം; ശുചിമുറിക്കായി ആശ്രയിക്കുന്നത് മാളുകളെ!!!
ബെംഗളൂരു: നഗരത്തില്‍ ജലദൗര്‍ലഭ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. വെള്ളം കിട്ടാതായതോടെ ആളുകള്‍ ശുചിമുറിക്കായി മാളുകളെ ആശ്രയിക്കുന്നതായി മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. റസ്റ്റോറൻ്റുകളില്‍ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കുളി ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അധികമായി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഡിസ്പോസിബിള്‍ കപ്പുകള്‍, ഗ്ലാസുകള്‍, പ്ലേറ്റുകള്‍ എന്നിവയാണ് ഹോട്ടലുകള്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
Read Moreവിദേശ യുവതിയുടെ മരണം; ദുരൂഹത തുടരുന്നു, സംശയ നിഴലിൽ ഹോട്ടൽ ജീവനക്കാർ
ബെംഗളൂരു: ഹോട്ടൽ മുറിയിൽ വിദേശ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് മർദ്ദനമേറ്റിരുന്നുവെന്ന് പോലീസ് അറിയിച്ചു. സന്ദർശക വീസയില്‍ ഡല്‍ഹിയിലെത്തിയ സറീന ഉത്കിറോവ്ന മാർച്ച് അഞ്ചിനാണ് ബെംഗളൂരുവില്‍ എത്തിയത്. കുമാര പാർക്ക് വെസ്റ്റിലെ സാങ്കെയ് റോഡിലുള്ള ജഗദീഷ് ഹോട്ടലിലാണ് മുറിയെടുത്തത്. യുവതിയുടെ മരണത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രണ്ടുപേരെ സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ ഇവരെ കാണാനില്ല. യുവതിയുടെ മുഖത്ത് പരുക്കേറ്റ പാടുകളുണ്ട്. കൊലപാതക സമയത്ത് മുറിയില്‍ ഒന്നില്‍ കൂടുതല്‍പ്പേർ…
Read Moreയെദ്യൂരപ്പക്കെതിരെ പോക്സോ കേസ്; പരാതിയുമായി പെൺകുട്ടിയുടെ അമ്മ
ബെംഗളൂരു: മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. സദാശിവനഗർ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി നൽകിയത്. തുടർന്ന് ഇന്ന് പുലർച്ചെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാൻ പോയതിനിടെയായിരുന്നു ലൈംഗികാതിക്രമമെന്നാണ് പരാതിയില്‍ പറയുന്നത്.
Read Moreവിദേശ വനിത ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ബെംഗളൂരു: വിദേശ വനിത ബെംഗളൂരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. 37 കാരിയായ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയായ സറീനയെയാണ് ബെംഗളൂരുവിലെ സേശാദ്രിപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൂറിസ്റ്റ് വിസയില്‍ നാലു ദിവസം മുന്‍പാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോറില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഫോറന്‍സിക് സംഘമെത്തി മുറി…
Read Moreകാർ കനാലിലേക്ക് മറിഞ്ഞ് 19 കാരൻ മരിച്ചു
ബെംഗളൂരു : കാർ കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പാണ്ഡവപുര ദൊഡ്ഡബൈദരഹള്ളി സ്വദേശിയായ നന്ദീഷാണ് (19) മരിച്ചത്. കാറിലുണ്ടായിരുന്ന നന്ദീഷിന്റെ സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ദൊഡ്ഡബൈദരഹള്ളിയിൽ നിന്ന് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ അവ്വരഹള്ളിയിലേക്ക് പോകുകയായിരുന്നു ഇരുവരും. അവ്വരഹള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. കനാലിന്റെ കൈവരിയില്ലാത്ത പാലത്തിലൂടെ പോകുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ കനാലിലേക്ക് മറിഞ്ഞത്. ശബ്ദംകേട്ട് പ്രദേശവാസികൾ ഓടിയെത്തി കാറിലുണ്ടായിരുന്ന രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read Moreസാമ്പത്തിക പ്രതിസന്ധി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ച് ബൈജൂസ്
ബെംഗളൂരു: എജ്യൂടെക് കമ്പനി ബൈജൂസ് തങ്ങളുടെ 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാൻ നിർദേശം നല്‍കി. ബെംഗളൂരുവിലെ ഹെഡ്ക്വാട്ടേഴ്സും 300 ട്യൂഷൻ സെന്ററുകളും ഒഴികെയുള്ള ഓഫീസുകള്‍ പൂട്ടാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി പല ഓഫീസുകളുടെയും കോണ്‍ട്രാക്‌ട് പുതുക്കാത്തതിനാല്‍ പല ഓഫീസുകളും നിലവിൽ അടച്ചുവരികയായിരുന്നു. മാസങ്ങളായി കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 75% ജീവനക്കാർക്ക് തടഞ്ഞുവെച്ചിരുന്ന ഫെബ്രുവരി മാസത്തെ ശമ്പളം മാർച്ച് 10- നുള്ളില്‍ നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മാർക്കറ്റിങ് ടീമിലെ 600-ഓളം പേരെയാണ്…
Read More