ബെംഗളൂരു: എ.എൻ.ഐ റിപ്പോർട്ടർ പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. വാക്കുതർക്കത്തിനൊടുവില്‍ ഒരു റിപ്പോർട്ടർ വനിതാ റിപ്പോർട്ടറെ മർദിക്കുന്നതാണ് വീഡിയോയില്‍. ഇതോടെ ചുറ്റുമുണ്ടായിരുന്നവർ ഇയാളെ നേരിടുന്നതും ദൃശ്യങ്ങളിലുണ്ട്. തങ്ങളുടെ ജീവനക്കാരിയെ മർദിക്കുന്ന ദൃശ്യങ്ങള്‍ പി.ടി.ഐ എക്സില്‍ പങ്കുവെച്ചു. സംഭവത്തെ അപലപിച്ച പി.ടി.ഐ, തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അറിയിച്ചു. നേരത്തെയും പല സന്ദർഭങ്ങളിലും പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ എ.എൻ.ഐ റിപ്പോർട്ടർ അധിക്ഷേപിച്ചിരുന്നെന്ന് ആരോപിച്ച് സഹപ്രവർത്തക രംഗത്തെത്തിയിട്ടുണ്ട്.
Read MoreTag: bengaluru
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ ആഭിമുഖത്തിൽ വനിതാ ദിനം ആചരിക്കുന്നു. നാളെ വൈകുന്നേരം 3.30 ന് ഭാനു സ്കൂൾ കെങ്കേരി സാറ്റലൈറ്റ് ടൗണിൽ ആണ് നടക്കുക. കവിയത്രിയും മലയാള മിഷൻ മുൻ സ്റ്റേറ്റ് കോഡിനേറ്ററുമായ ഡോ. ബിലു പദ്മിനി നാരായണൻ മുഖ്യ അതിഥി ആയിരിക്കും. സ്ത്രീ സമൂഹം സംസ്കാരം എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. വിവിധയിനം മത്സരങ്ങളും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് വനിതാ വിഭാഗം കൺവീനർ സ്മിത ജയപ്രകാശ് അറിയിച്ചു.
Read Moreരാമേശ്വരം കഫെ സ്ഫോടനകേസ്; പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം പ്രഖ്യാപിച്ച് എൻഐഎ
ബെംഗളൂരു: രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് അന്വേഷണ ഏജൻസി. 20 ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കുക. എന്ന ഇ-മെയില്‍ വിലാസം മുഖേനയോ ഫോണിലൂടെയോ പ്രതികളുമായി ബന്ധപ്പെട്ട വിവരം പങ്കുവയ്ക്കാവുന്നതാണ്. കഫേയില്‍ ബോംബ് വച്ച മുസാഫിർ ഹുസൈൻ ഷാഹിബ്, സ്ഫോടനത്തിനായി ഗൂഢാലോചന നടത്തിയ അബ്ദുള്‍ മതീൻ താഹ എന്നിവരെക്കുറിച്ച് വിവരം നല്കുന്നവർക്കാണ് ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിക്കുക. ഇരുപ്രതികളും 2020ലെ ഭീകരവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികള്‍…
Read Moreനാളെ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഇ-മെയിൽ; വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി
ബെംഗളൂരു: നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന തരത്തിൽ തനിക്ക് ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണിസന്ദേശം ലഭിച്ച റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. നാളെ ഉച്ചയ്ക്ക് 2.48 ന് ബെംഗളൂരുവിൽ സ്ഫോടനമുണ്ടാകുമെന്ന് മെയിൽ അയച്ച ഷാഹിദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് മുഖ്യമന്ത്രി തള്ളിയത്. റെസ്റ്റോറൻ്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ അല്ലെങ്കിൽ ട്രെയിനുകൾ എന്നിവയുൾപ്പെടെ നഗരത്തിലെ പൊതു പരിപാടികളിലും തിരക്കേറിയ…
Read Moreരാമേശ്വരം കഫേ സ്ഫോടനം; ആസൂത്രകരിൽ ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസില്‍ മൂന്ന് പ്രതികളില്‍ ഒരാള്‍ എൻഐഎയുടെ പിടിയില്‍. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി. സംസ്ഥാനത്ത് 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്. കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ. ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന…
Read Moreതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു; പ്രവർത്തകർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു: ബി.ജെ.പി. നേതാവിന് പാർട്ടി ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രവർത്തകരുടെ ആത്മഹത്യാഭീഷണി. ബിജെപി നേതാവായ ബി.വി. നായിക്കിന്റെ അനുയായികളാണ് പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. റായ്ചുരിലായിരുന്നു സംഭവം. പ്രകടനത്തിനിടെ രണ്ട് അനുയായികള്‍ തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. റായ്ചുർ മണ്ഡലത്തില്‍ ബി.വി. നായിക്കിന് സീറ്റ് നല്‍കില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി റായ്ചുറിലെ പ്രധാനറോഡുകളിളെല്ലാം ടയറുകള്‍ കത്തിച്ച് ഗതാഗതം തടസപ്പെടുത്തി. ഇതിനിടെയാണ് രണ്ടുപ്രവര്‍ത്തകര്‍ ആത്മഹത്യാഭീഷണിയുമായി എത്തിയത്. ശിവകുമാര്‍, ശിവമൂര്‍ത്തി എന്നിവരാണ് റോഡില്‍ ആത്മഹത്യാഭീഷണി മുഴക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.…
Read Moreബൈക്ക് അപകടം; ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം
ബെംഗളൂരു: ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പില്‍ മണിയപ്പന്റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കല്‍ സേവ്യറുടെ മകള്‍ ഹണി (24) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കില്‍ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച് രാവിലെ അഞ്ചോടെ അപകടത്തില്‍പ്പെടുകയായിരുന്നു. മീഡിയനില്‍ ഇടിച്ച് ബൈക്ക് മറിയുകയും റോഡില്‍ വീണ ഇരുവരുടെയും ദേഹത്ത് കൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ…
Read Moreമെട്രോയിൽ യാത്രക്കാരിക്ക് നേരെ ജീവനക്കാരന്റെ നഗ്നത പ്രദർശനം; വീഡിയോ സഹിതം യുവതി പരാതി നൽകി
ബെംഗളൂരു: മെട്രോയിൽ യാത്രക്കാരിക്ക് നേരേ ജീവനക്കാരൻ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി. വീഡിയോദൃശ്യങ്ങള്‍ സഹിതം യുവതി പോലീസില്‍ പരാതി നല്കി. ബെംഗളൂരു മെട്രോയിലെ സുരക്ഷാ ജീവനക്കാരനെതിരെയാണ് യുവതി പരാതി നൽകിയത്. ജാലഹള്ളി മെട്രോ സ്റ്റേഷനില്‍ വെച്ചാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്. സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിന്റെ എതിര്‍വശത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന് യുവതിയെ തുടര്‍ച്ചയായി തുറിച്ചുനോക്കുകയും പിന്നാലെ നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാണ് പറയുന്നത്. യുവതി തന്നെയാണ് വീഡിയോ സഹിതം സാമൂഹികമാധ്യമത്തിലൂടെ സംഭവം വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം നടന്നതെന്നും ഇയാളെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും അശ്ലീലആംഗ്യങ്ങള് കാണിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ജീവനക്കാരനെതിരെ കര്‍ശന…
Read More‘വീടിന് മുൻപിൽ വച്ച് കടന്നു പിടിച്ചു’ ദുരനുഭവം പങ്കുവച്ച് യുവതി
ബെംഗളൂരു: വീടിനു തൊട്ടുമുന്നില്‍ വച്ച് രാത്രിയുണ്ടായ ദുരനുഭവം പങ്കുവച്ച് യുവതി. വീടിനു അടുത്ത് നിന്ന് രാത്രി തന്നെ കയറിപ്പിടിച്ച ആളുടെ വിഡിയോ സഹിതമാണ് യുവതി എക്സ് പ്ലാറ്റ്ഫോമില്‍ കുറിപ്പിട്ടത്. കഴിഞ്ഞ രാത്രി എന്നെ ഒരു സുഹൃത്ത് വീടിനു മുന്നില്‍ എത്തിച്ചു. ഗേറ്റ് തുറക്കാന്‍ തുടങ്ങുമ്പോള്‍ ഇയാള്‍ പിന്നില്‍ നിന്ന് എന്നെ കടന്നുപിടിച്ച ശേഷം ഓടി. ഉടന്‍ തന്നെ സുഹൃത്തിനെ വിളിച്ച് അയാള്‍ ഓടി രക്ഷപ്പെടാതെ പിടിക്കാന്‍ പറഞ്ഞു. യുവതിയുടെ കുറിപ്പില്‍ പറയുന്നു. യുവതി പങ്കുവച്ച വിഡിയോയില്‍ ഒരാള്‍ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതു കാണാം. ഇയാളാണ്…
Read Moreസദാനന്ദ ഗൗഡ കുടക്-മൈസൂരു കോൺഗ്രസ് സ്ഥാനാർഥിയാകും; പ്രഖ്യാപനം ഉടൻ
ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഡി.വി.സദാനന്ദ ഗൗഡ എം.പി പാർട്ടി വിടുന്നു. കുടക് -മൈസൂരു ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയാവുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാവുമെന്നറിയുമെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു നോർത്ത് മണ്ഡലം എം.പിയാണ് നിലവില്‍ ഗൗഡ. അദ്ദേഹത്തിെൻറ സിറ്റിംഗ് സീറ്റില്‍ ഉഡുപ്പി -ചിക്കമംഗളൂരു എം.പിയും കേന്ദ്ര കൃഷി സഹമന്ത്രിയുമായ ശോഭ കാറന്ത്ലാജെയെയാണ് ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ശോഭക്കെതിരെ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തില്‍ ബി.ജെ.പി അണികളില്‍ നിന്ന് പ്രത്യക്ഷ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണിത്.
Read More