ബെംഗളൂരു: ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ മഠങ്ങൾ സന്ദർശിച്ച് ബി.വൈ വിജയേന്ദ്ര. സംസ്ഥാന പര്യടനത്തിന് മുമ്പ് ആചാര്യന്മാരുടെ അനുഗ്രഹം തേടുകയാണ് ബി.വൈ വിജയേന്ദ്ര. സ്ഥാനമേൽക്കുന്നതിന് മുമ്പ് സിദ്ധഗംഗ മഠം, ആദിചുഞ്ചനഗിരി മഠം, സിദ്ധലിംഗേശ്വരൻ എന്നിവയുടെ സന്നിധിയിൽ പോയ വിജയേന്ദ്ര ഇപ്പോൾ സിരിഗെരെ ഉൾപ്പെടെ നിരവധി മഠങ്ങളും ഗുരുപീഠങ്ങളും സന്ദർശിക്കുന്നുണ്ട്. ഇന്ന് രാവിലെ റോഡ് മാർഗം ചിത്രദുർഗയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയ്ക്ക് വഴിനീളെ ബിജെപി പ്രവർത്തകർ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.
Read MoreTag: bengaluru
ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു
ബെംഗളൂരു : ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിക്കമഗളൂരു ജില്ലയിലെ സുന്നദഹള്ളി സ്വദേശി പ്രദീപാണ്(30) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. പ്രദീപിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുകുട്ടികൾ പൊള്ളലേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ രസിപ്പിക്കാനായി പടക്കക്കൂട്ടം കത്തിച്ചശേഷം ഇതിനുമുകളിൽ പ്ലാസ്റ്റിക് കസേരയിട്ട് പ്രദീപ് ഇരുന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പടക്കം പൊട്ടിയതോടെ പ്രദീപിന് ഗുരുതരമായി പൊള്ളലേൽക്കുകയും തെറിച്ചുവീഴുകയും ചെയ്തു. സമീപവാസികളാണ് പ്രദീപിനേയും കുട്ടികളേയും ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു മരണം. അതേസമയം, സംസ്ഥാനത്ത് പടക്കം പൊട്ടിച്ചുണ്ടാകുന്ന…
Read Moreകമ്പള മത്സരത്തിന് 24 ന് തുടക്കം; നഗരത്തിൽ ഐശ്വര്യ റായ് ഉൾപ്പെടെ പ്രമുഖർ എത്തും
ബെംഗളൂരു : കമ്പള മത്സരം ഈ മാസം 24 മുതൽ 26 വരെ പാലസ് ഗ്രൗണ്ടിൽ നടക്കും. ഇത്തവണ മത്സര ഓട്ടത്തിന് സാക്ഷ്യം വഹിക്കാൻ അഞ്ച് ലക്ഷത്തോളം ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു. അൻപതോളം സംഘടനകൾ ആണ് ഇത് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ‘ബെംഗളൂരു കമ്പള നമ്മ കമ്പള’ എന്ന തീം സോങ്ങും സംഘാടകർ പുറത്തിറക്കിയിട്ടുണ്ട്. പോത്തുകളെ ഉപയോഗിച്ചുള്ള ചെളിക്കളത്തിലെ ഒറ്റമത്സരമാണിത്. ഒരു നുകത്തിൽ കെട്ടിയ രണ്ട് പോത്തുകളും ഒരു ഓട്ടോക്കാരനുമാണ് ഒരു സംഘത്തിലുണ്ടാവുക. നിലവിൽ 150ലധികം പോത്തുകളെയാണ് കമ്പളയ്‌ക്കായി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. …
Read Moreപ്രതിപക്ഷ നേതാവിനെ നാളെ പ്രഖ്യാപിക്കും
ബെംഗളൂരു: സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ നാളെ പ്രഖ്യാപിക്കും. സംസ്ഥാന ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ തിരഞ്ഞെടുത്തിട്ട് ഒരാഴ്ച പിന്നിട്ടു. ഇതിന് പിന്നാലെയാണ് ഇതുവരെ ഒഴിഞ്ഞുകിടന്ന പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് നടന്നത്. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ നാളെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കും. ഞാനുൾപ്പെടെ നാലോ അഞ്ചോ സ്ഥാനാർത്ഥികളുണ്ട്. പാർട്ടി അനുവദിക്കുന്നവരെ ഞാൻ സ്വാഗതം ചെയ്യുന്നു. ഞാൻ അവർക്ക് പൂർണ സഹകരണം നൽകും,” മുൻ ഡിസിഎം ആർ. അശോകൻ വ്യക്തമാക്കി. ധവ്‌ലഗിരിയിലെ ഡോളർ കോളനിയിലെ യെദ്യൂരപ്പയുടെ…
Read Moreമുരുക മഠാധിപതി ശിവമൂർത്തി ശരൺ ജയിൽ മോചിതനായി
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജയിലിലായിരുന്ന ചിത്രദുർഗ മുരുക മഠാധിപതി ഡോ. ശിവമൂർത്തി ശരൺ ജയിൽ മോചിതനായി. രണ്ട് പോസ്‌കോ കേസുകളിൽ പെട്ടാണ് ഇയാൾ ജയിലിലായത്. നവംബർ എട്ടിന് ഒരു കേസിലെ വാദം കേട്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാമത്തെ കേസിലും നിലവിൽ ജാമ്യം അനുവദിച്ചിരിക്കുകയാണ്.
Read Moreവീട് അലങ്കരിക്കാൻ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചു; എച്ച്.ഡി. കുമാരസ്വാമിയുടെ പേരിൽ കേസ്
ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച് വീട് അലങ്കരിക്കാൻ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് എച്ച്.ഡി. കുമാരസ്വാമിയുടെ പേരിൽ കേസ്. ‘ബെസ്‌കോം’ വിജിലൻസ് വിഭാഗം വൈദ്യുതി മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വൈദ്യുതി മോഷണമെന്നാരോപിച്ച് കോൺഗ്രസ് കുമാരസ്വാമിക്കെതിരേ രംഗത്തുവന്നതോടെയാണ് നടപടി. കുമാരസ്വാമിയുടെ ജെ.പി. നഗറിലെ വീട് വൈദ്യുത ദീപങ്ങൾക്കൊണ്ട് അലങ്കരിച്ചതിന്റെ വീഡിയോ ദൃശ്യമുൾപ്പെടെ എക്സിൽ പോസ്റ്റുചെയ്തുകൊണ്ടാണ് കോൺഗ്രസിന്റെ ആരോപണം. വൈദ്യുതലൈനിൽ നിന്ന് നേരിട്ട് അനധികൃതമായി വൈദ്യുതി വലിച്ചാണ് വീട് അലങ്കരിച്ചതെന്നും മുൻമുഖ്യമന്ത്രിക്ക് വൈദ്യുതി മോഷ്ടിക്കാൻ മാത്രം ദാരിദ്ര്യം വന്നതിൽ കഷ്ടമുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. കുമാരസ്വാമിക്ക് ഇത്രയും ദാരിദ്ര്യമുണ്ടായിരുന്നെങ്കിൽ ‘ഗൃഹജ്യോതി’ പദ്ധതിക്ക്…
Read Moreസ്വത്തുക്കൾ തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ബെംഗളുരു: ഭാര്യയുടെ പേരിലുള്ള കോടികളുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. നഗരത്തിലെ വിവി നഗർ ബാരങ്കേയിലാണ് ഉറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം. എസ്. ശ്രുതി (32) ആണ് കൊല്ലപ്പെട്ടത്. ടി.എൻ. സോമശേഖർ (41) ആണ് പ്രതി. കൊല്ലപ്പെട്ട എസ് ശ്രുതിയുടെ പേരിൽ മൈസൂരുവിൽ കോടികൾ സ്വത്തുക്കൾ ഉണ്ട്. ഈ വസ്തുവിൽ ഒന്ന് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് ഭർത്താവ് സോമശേഖർ സ്വത്ത് മുഴുവൻ തന്റേതാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ കൊലപാതകം നടത്തിയത്. ഉറങ്ങുമ്പോൾ തലയിണയും ബെഡ് ഷീറ്റും ശ്രുതിയുടെ…
Read Moreഭര്‍തൃവീട്ടില്‍ നേരിട്ട പീഡനം തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തക
ബെംഗളുരു: ഭര്‍തൃവീട്ടില്‍ നേരിട്ട ദുരിതങ്ങള്‍ വെളിപ്പെടുത്തി മുന്‍ മാധ്യമ പ്രവര്‍ത്തക രംഗത്ത്. മറ്റൊരു രാജ്യത്തുള്ള സ്ത്രീയുമായി ഭര്‍ത്താവിനുള്ള ബന്ധത്തെക്കുറിച്ചും അവര്‍ തുറന്ന് പറയുന്നു. ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ ദ്രോഹമടക്ക വിശദീകരിച്ച് കൊണ്ട് ആണ് യുവതി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടര വയസുള്ള മകനൊപ്പം വീട്ടില്‍ നിന്ന് തന്നെ പുറത്താക്കി. ഇപ്പോള്‍ തന്‍റെ ജീവനും തൊഴിലിനും ഭീഷണി നേരിടുന്നുണ്ടെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍തൃവീട്ടില്‍ നേരിടുന്ന ദുരിതങ്ങളും വിവാഹമോചനത്തിന് വേണ്ടിയുള്ള സമ്മര്‍ദങ്ങളും കാട്ടി നേരത്തെ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കഴിഞ്ഞയാഴ്‌ച നഗരത്തിലെ ഭര്‍തൃവീട്ടില്‍…
Read Moreനായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായം
ബെംഗളുരു: നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തതായാണ് കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട്. നായയുടെ കടിയേറ്റ് പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്‌ടപരിഹാരമായി 5,000 രൂപ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2001ലെ നായ്ക്കളുടെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി വിഷയത്തില്‍…
Read Moreജെഡിഎസിന് തിരിച്ചടി; എംഎൽഎ മാർ കോൺഗ്രസിലേക്ക്
ബെംഗളുരു: സംസ്ഥാനത്ത് ജെ.ഡി.എസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ രണ്ട് മുൻ എം.എൽ.എമാരും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. മുൻ എം.എൽ.എമാരായ ആർ. മഞ്ജുനാഥ്, ഡി.സി. ഗൗരി ശങ്കർ എന്നിവരാണ് നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം ബുധനാഴ്ച കോൺഗ്രസിൽ ചേർന്നത്. ജെ.ഡി.എസിൽ നിന്നും ബി.ജെ.പിയിൽ നിന്നും കൂടുതൽ നേതാക്കൾ കോൺഗ്രസിലെത്തുമെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു. ക്യൂൻസ് റോഡിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ജെ.ഡി.എസ് വിട്ടുപോകാതിരിക്കാൻ…
Read More