ജെഡിഎസിന് തിരിച്ചടി; എംഎൽഎ മാർ കോൺഗ്രസിലേക്ക് 

ബെംഗളുരു: സംസ്ഥാനത്ത് ജെ.​​ഡി.​​എ​​സി​​ന് വീ​​ണ്ടും തി​​രി​​ച്ച​​ടി.

പാ​​ർ​​ട്ടി​​യു​​ടെ ര​​ണ്ട് മു​​ൻ എം.​​എ​​ൽ.​​എ​​മാ​​രും നി​​ര​​വ​​ധി പ്ര​​വ​​ർ​​ത്ത​​ക​​രും കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു.

മു​​ൻ എം.​​എ​​ൽ.​​എ​​മാ​​രാ​​യ ആ​​ർ. മ​​ഞ്ജു​​നാ​​ഥ്, ഡി.​​സി. ഗൗ​​രി ശ​​ങ്ക​​ർ എ​​ന്നി​​വ​​രാ​​ണ് നൂ​​റു​​ക​​ണ​​ക്കി​​ന് പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കൊ​​പ്പം ബു​​ധ​​നാ​​ഴ്ച ​കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്.

ജെ.​​ഡി.​​എ​​സി​​ൽ​​ നി​​ന്നും ബി.​​ജെ.​​പി​​യി​​ൽ ​​നി​​ന്നും കൂ​​ടു​​ത​​ൽ നേ​​താ​​ക്ക​​ൾ കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തു​​മെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യും കെ.​​പി.​​സി.​​സി പ്ര​​സി​​ഡ​​ന്റു​​മാ​​യ ഡി.​​കെ. ശി​​വ​​കു​​മാ​​ർ പ​​റ​​ഞ്ഞി​​രു​​ന്നു.

  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം

ക്യൂ​​ൻ​​സ് റോ​​ഡി​​ലെ കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന​​ ക​​മ്മി​​റ്റി ഓ​​ഫി​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ, ഡി.​​കെ. ശി​​വ​​കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഇ​​വ​​രെ പാ​​ർ​​ട്ടി​​യി​​ലേ​​ക്ക് സ്വീ​​ക​​രി​​ച്ചു.

ജെ.​​ഡി.​​എ​​സ് വി​​ട്ടു​​പോ​​കാ​​തി​​രി​​ക്കാ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്റ് കു​​മാ​​ര​​സ്വാ​​മി എം.​​എ​​ൽ.​​എ​​മാ​​രെ ഒ​​രു​​മി​​ച്ച് ഹാ​​സ​​നി​​ലെ​​ത്തി​​ച്ച് വി​​ശ്വാ​​സം ഉ​​റ​​പ്പി​​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് മു​​ൻ എം.​​എ​​ൽ.​​എ​​മാ​​ർ പാ​​ർ​​ട്ടി വി​​ട്ട​​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us