പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. പതിനെട്ടാം പടിക്ക് താഴെ കുഴഞ്ഞു വീഴുകയായിരുന്നു. ബെംഗളുരു സൗത്ത് സ്വദേശി വി എ മുരളിയാണ് മരിച്ചത്. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read MoreTag: bengaluru
വീടിനു മുന്നിൽ പാർക്ക് ചെയ്യുന്ന കാറുകളുടെ ചില്ലുകൾ പൊട്ടിക്കുന്ന സംഘം പിടിയിൽ; പ്രതികളുടെ ന്യായീകരണം വിചിത്രം
ബംഗളൂരു:പ്രശസ്തനാകാൻ രാത്രിയിൽ വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് അക്രമികളെ രാജഗോപാൽ നഗർ പോലീസ് തകർത്ത് ജയിലിലടച്ചു. രാജഗോപാൽ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലഗ്ഗെരെ സ്വദേശികളായ മണികണ്ഠ, സോമ, ലോകേഷ്, കാർത്തിക, ഡാനിയേൽ എന്നിവരാണ് പ്രതികൾ. നവംബർ 11ന് ലഗേരി രാജീവ് ഗാന്ധി നഗറിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്നവ ലക്ഷ്യമിട്ട് ഇവർ 10 കാറുകളും 2 ഓട്ടോകളും ഒരു കാന്ററും 13 വാഹനങ്ങളുടെ ഗ്ലാസുകൾ ഇരുമ്പ് വടി ഉപയോഗിച്ച് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇതു സംബന്ധിച്ച്…
Read Moreകുടിവെള്ള യൂണിറ്റുകൾക്ക് നടൻ പുനീത് രാജ് കുമാറിന്റെ പേര് നല്കാൻ സംസ്ഥാന സർക്കാർ ബിബിഎംപിക്ക് നിർദേശം നൽകി
ബെംഗളൂരു: ശുദ്ധമായ കുടിവെള്ള യൂണിറ്റുകൾക്ക് നടൻ, കർണാടക രത്‌ന ഡോ. പുനീത് രാജ് കുമാറിന്റെ നാമനിർദ്ദേശം സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ബിബിഎംപിക്ക് നിർദേശം നൽകി. ബിബിഎംപിയുടെ കീഴിൽ ആയിരക്കണക്കിന് കുടിവെള്ള പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കലാകാരൻ, ഹൃദയ സമ്പന്നൻ, കർണാടകയുടെ രത്‌നം, ഡോ. പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി പദ്ധതിക്ക് പുനീത് രാജ്കുമാർ ശുദ്ധമായ കുടിവെള്ള യൂണിറ്റ് എന്ന് പേരിടണമെന്ന് വിവരാവകാശ പഠന മാനേജിംഗ് ട്രസ്റ്റി എസ്. അമരേഷ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർഥിച്ചു. ഇത് ഗൗരവമായി പരിഗണിച്ച് ഇക്കാര്യത്തിൽ…
Read Moreഉഡുപ്പിയിലെ കൂട്ടക്കൊല; തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ജനരോഷം
ബെംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന കേസിലെ പ്രതിക്കെതിരെ ജനരോഷം. വ്യാഴാഴ്ച വൈകീട്ട്, കൂട്ടക്കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു ആൾക്കൂട്ടത്തിന്റെ രോഷം. കേസിലെ പ്രതി എയർ ഇന്ത്യ കാബിൻ ക്രൂ ജീവനക്കാരൻ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ (39) വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് പോലീസ് സംഭവസ്ഥലത്ത് എത്തിച്ചത്. എന്നാൽ, ജനക്കൂട്ടം ബാരിക്കേഡുകൾ ചാടിക്കടന്ന് കൊലപാതകിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. പോലീസ് ലാത്തിച്ചാർജ് നടത്തിയാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഉഡുപ്പി ജില്ല കോടതി 14 ദിവസത്തേക്കാണ്…
Read Moreകാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: എന്‍ജിനിയറിംഗ് വിദ്യാര്‍ഥി പെണ്‍സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഹാസന്‍ ജില്ലയിലാണ് സംഭവം. പ്രതി തേജസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തേജസും 21കാരിയായ പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ എപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും ഇതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന തേജസ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്തതായും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: ആലപ്പുഴ വീയപുരം മലപാടം കാവുംകൽ വീട്ടിൽ കെ.സി. മത്തായി (79) ബംഗളൂരുവിൽ നിര്യാതനായി. ഐ.ടി.ഐ ലിമിറ്റഡ് ബാംഗ്ലൂർ കോംപ്ലക്സ് റിട്ട. ഉദ്യോഗസ്ഥനാണ്. ബംഗളൂരു ഉദയനഗർ കുവെമ്പുറോഡിൽ ഡ്രീംസ് കോട്ടേജിലായിരുന്നു സ്ഥിരതാമസം. ഭാര്യ: മോളി മത്തായി. മക്കൾ: ഡ്രീമി, നവീൻ. മരുമകൾ: മെറിൻ.
Read Moreനഗരത്തിലെ സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തു; മറുപടി മോശമായപ്പോൾ കേസ് കൊടുത്ത് മലയാളി യുവാവ്
ബെംഗളൂരു: മകനെച്ചേർത്ത സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തപ്പോൾ മലയാളിയായ സിജോയ്ക്ക് ലഭിച്ച മറുപടി ‘ഇവിടെ ഇങ്ങനെയൊക്കെയാ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോ’ എന്നാണ്. അതുകേട്ട് പിന്മാറാൻ സിജോ തയ്യാറായില്ല. കേസ് കൊടുത്തു, ഒന്നല്ല ഒമ്പതെണ്ണം. കർണാടക ഹൈക്കോടതിയിൽ കേസ് വാദിക്കുന്നത് സോഫ്റ്റ്‌വേർ എൻജിനിയറായ സിജോ സ്വന്തമായാണ്. ഒരു കേസിൽ അനുകൂലവിധി വന്നുകഴിഞ്ഞു. മറ്റൊരു കേസിൽ ശനിയാഴ്ച വിധി പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്കൂളുകളുടെ അനധികൃത ഫീസിനെതിരേയുള്ള ഒറ്റയാൾ പോരാട്ടം തുടരുകയാണ് കണ്ണൂർ തേർത്തല്ലി സ്വദേശി സിജോ സെബാസ്റ്റ്യൻ. 2013-ലാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ മകനെ യു.കെ.ജി.യിൽ…
Read Moreമുൻ എംഎൽഎയ്ക്ക് പാമ്പ് കടിയേറ്റു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ നിയമസഭാ മണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ സഞ്ജീവ മത്തന്തൂരിന് പാമ്പുകടിയേറ്റു. വീട്ടുവളപ്പിൽ നിൽക്കുമ്പോഴാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഞ്ജീവ മഠന്തൂർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാമ്പിന്റെ വിഷം വ്യാപിക്കുന്നതിന് മുമ്പ് മറ്റന്തൂരിന് ഡോക്ടർ അടിയന്തര ചികിത്സ നൽകി. സഞ്ജീവ മത്തന്തൂർ ഇപ്പോൾ അടിയന്തര ചികിത്സയിൽ സുഖം പ്രാപിച്ചു എന്നാണ് വിവരം.
Read Moreധാർവാഡ്-ബെംഗളുരു വന്ദേ ഭാരത് ബെളഗാവിയിലേക്കും
ബംഗളൂരു: ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഈ മാസം അവസാനം മുതൽ ബെളഗാവിയിലേക്ക് നീട്ടും. ഇതിന്റെ ഭാഗമായി ധാർവാഡിനും ബെളഗാവിക്കും ഇടയിൽ അടുത്ത ആഴ്ച മുതൽ പരീക്ഷ ഓട്ടം നടത്തും. ഇതോടെ 7 മണിക്കൂർ 45 മിനിറ്റ് സമയം കൊണ്ട് ബെംഗളുരുവിൽ നിന്നും ബെളഗാവിയിൽ എത്താൻ കഴിയും. നിലവിലെ ട്രെയിൻ സമയത്തെക്കാൾ 2 മണിക്കൂർ കുറവാണിത്. എന്നാൽ മടക്ക യാത്രയ്ക്ക് 8 മണിക്കൂർ 10 മിനിറ്റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.
Read Moreകാറിനുള്ളിൽ കയറിയ മൂർഖനെ പുറത്തുചാടിക്കാൻ ഫിനോയിൽ തളിച്ചു; ഇതോടെ പാമ്പിന്റെ ബോധം പോയി
ബെംഗളൂരു: കാറിനുള്ളിൽ കണ്ടെത്തിയ മൂർഖനെ പുറത്തുചാടിക്കാൻ നാട്ടുകാർ ഫിനോയിൽ തളച്ചതോടെ പാമ്പിന് ബോധം പോയി. അപകടാവസ്ഥയിലായ പാമ്പിന് ഡോക്ടർ കൃത്രിമ ശ്വാസം അടക്കം അടിയന്തര ചികിത്സ നൽകി രക്ഷിച്ചു. കർണാടകയിലെ റായ്ചൂരിലെ ലിംഗസുഗൂർ താലൂക്കിലെ പമനകല്ലൂരിലാണ് സംഭവം. ഇന്നോവ കാറിനുള്ളിലാണ് മൂർഖനെ കണ്ടത്. പാമ്പിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഏതുവിധേനയും പ്രശ്നം പരിഹരിക്കുന്നു ചിന്തയിൽ ഓടിക്കൂടിയവരിൽ ചിലർ നടത്തിയത് ഫിനോയിൽ തളിക്കലാണ്. ഇതോടെ പാമ്പിൻറെ ബോധം പോയി അപകടാവസ്ഥയിലായി. പാമ്പ് ചത്തെന്നാണ് എല്ലാവരും കരുതിയത്. ഈ സമയം ഇവിടെയെത്തിയ മെഡിക്കൽ ഓഫീസർ പാമ്പിൻറെ വായിലേക്ക്…
Read More