ബെംഗളൂരു: വിവാഹത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കാമുകന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഹൊസ്പേട്ട് താലൂക്കിലെ ടിബി ഡാം പോലീസ് സ്റ്റേഷൻ പരിധിയിലെ നിഷാനി ക്യാമ്പിലാണ് സംഭവം. പ്രണയത്തിലായിരുന്ന യുവാവും ബന്ധുക്കളും യുവതിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടു. നഗറിലെ ടി.ബി.ഡാനിലെ ഐശ്വര്യ(29)യാണ് മരിച്ചത്. ഇതേ പ്രദേശത്തെ അശോകുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. യുവതി ദളിത് വിഭാഗത്തിൽ പെട്ടവളാണ്, യുവതിയുടെ പ്രണയത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. എന്നാൽ, അടുത്തിടെ എല്ലാവരെയും സമ്മതിപ്പിച്ച് വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച യുവതി മരിച്ചത്. യുവാവ് ഉയർന്ന…
Read MoreTag: bengaluru
വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ബെംഗളൂരു: വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കർണാടക സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഇത് സംബന്ധിച്ച് എൻഎച്ച്ആർസി വെബ്‌സൈറ്റിൽ വാർത്താക്കുറിപ്പ് ഇറക്കി. നവംബർ 19 ന് ബംഗളുരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷനിലെ കടുഗോഡിയിൽ ഫുട്പാത്തിലെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ചത്. കാടുകോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ കേസിൽ ഇടപെട്ട് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreവിദ്യാർഥിനിയെ പരസ്യമായി ശിക്ഷിച്ചു; അധ്യാപകനെതിരെ പരാതി
ബെംഗളൂരു : വിദ്യാർത്ഥിനിയെ പരസ്യമായി ശിക്ഷിച്ച കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരു കെ.ആർ. സർക്കിളിലെ എസ്.ജെ. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ എസ്. മൂർത്തിയുടെ പേരിലാണ് സിദ്ധാപുര പോലീസ് കേസെടുത്തത്. പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് നടപടി. ജുവനൈൽ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പരാതിക്കാരിയായ പെൺകുട്ടിയും കോളേജിലെ മറ്റൊരു വിദ്യാർത്ഥിനിയും ക്യാമ്പസിൽവെച്ച് വഴക്കിട്ടിരുന്നു. ഇത് സംബന്ധിച്ച് ഏതാനും വിദ്യാർത്ഥികൾ പരാതി പ്രിൻസിപ്പലിന് നൽകി. തുടർന്ന് വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ വിളിച്ച് മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് ‘സിറ്റ് അപ്പ്'(വ്യായാമ മുറ) എടുപ്പിച്ച് ശിക്ഷിച്ചു. ഇതോടെ…
Read Moreഇന്ത്യയുടെ തോൽവി താങ്ങാൻ ആയില്ല; 35കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബെംഗളൂരു: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി താങ്ങാനാകാത്തതിനെത്തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് വിജയവാഡ തിരുപ്പതി സ്വദേശി ജ്യോതിഷ് കുമാര്‍ യാദവാണ് ഹൃദയാഘാതം മൂലം മരിച്ചത്. ബംഗളൂരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് ഇദ്ദേഹം. ദീപാവലി അവധിക്കായി നാട്ടിലെത്തിയതായിരുന്നു ജ്യോതിഷ് കുമാര്‍. തിരിച്ച് ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ടിവിയിലൂടെയാണ് ജ്യോതിഷ് കുമാര്‍ കളി കണ്ടത്. മത്സരം കഴിഞ്ഞതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് തളര്‍ന്ന് വീഴുകയുമായിരുന്നു. ഉടനെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഇന്നിങ്സ് 240ല്‍ അവസാനിച്ചതിന് പിന്നാലെ…
Read Moreവിമാനത്തിൽ കയറിയ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്നു പറഞ്ഞ് പുറത്തിറക്കി വഞ്ചിച്ചതായി പരാതി
ബെംഗളൂരു: നഗരത്തിൽ നിന്നും ചെന്നൈയിലേക്കു പോകാനായി വിമാനത്തിൽ കയറിയിരുന്ന യാത്രക്കാരെ, മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്നു പറഞ്ഞ് പുറത്തിറക്കി വഞ്ചിച്ചതായി പരാതി. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ചെന്നൈയിലേക്കു പോകാനായി വിമാനത്തിലുണ്ടായിരുന്ന രണ്ട് മുതിർന്ന ആളുകൾ ഉൾപ്പെടെ ആറു യാത്രക്കാരെയാണ്, ഇൻഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫ് പുറത്തിറക്കി വഞ്ചിച്ചതായി പരാതിയിൽ ഉള്ളത്. ചെന്നൈയിലേക്കു പോകാൻ തയാറായി നിൽക്കുന്ന മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരെ പുറത്തിറക്കിയത്. എന്നാൽ, ആറു യാത്രക്കാരുമായി ചെന്നൈയിലേക്കു പറക്കുന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം നിമിത്തമാണ്…
Read Moreസംശയരോഗം; ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു
ബെംഗളൂരു: സംശയ രോഗത്തെ തുടർന്ന് ഭർത്താവ് യുവതിയുടെ മുഖത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഭവാനിനഗറിലാണ് സംഭവം. മുഖത്തും നെഞ്ചിലുമായി പൊള്ളലേറ്റ യുവതിയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തെ പൊള്ളലുകൾ സാരമുള്ളതാണെങ്കിലും ഇവരുടെ ജീവന് ആപത്തില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്ലംബിംഗ് ജോലിയാണ് പ്രതി ചെയ്യുന്നത്. നഗരത്തിലെ ഒരു ആശുപത്രിയിലെ സഹായിയാണ് യുവതി. രാത്രി ഡ്യൂട്ടി ചെയ്യുന്ന ഭാര്യ പകൽ വീട്ടിൽ തനിച്ചുള്ള സമയത്ത് മറ്റൊരു പുരുഷനുമായി ബന്ധം പുലർത്തുകയാണെന്ന് പ്രതി സംശയിച്ചിരുന്നു. ഇതിനേ ചൊല്ലി വീട്ടിൽ വഴക്കുണ്ടാക്കുന്നത് ഇയാളുടെ പതിവായിരുന്നു. നവംബർ 15…
Read Moreവൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും മകളും മരിച്ച സംഭവത്തിൽ ബെസ്‌കോം ജീവനക്കാർക്ക് സസ്പെൻഷൻ
ബെംഗളൂരു: കടുഗോഡി ഹോപ്പ് ഫാമിന് സമീപത്തെ നടപ്പാതയിൽ 11 കെവി വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും മകളും മരിച്ച സംഭവത്തിൽ അഞ്ച് ബെസ്‌കോം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് ഫുട്പാത്തിലെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടി യുവതിയും കുഞ്ഞും മരിച്ചത്. സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വൈദ്യുത അപകടം ഗൗരവമായി എടുത്ത് ഡ്യൂട്ടി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഊർജ വകുപ്പ് മന്ത്രി കെ…
Read Moreഗൃഹലക്ഷ്മി യോജന; 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക്
ബെംഗളൂരു: ഗൃഹലക്ഷ്മി യോജനയുടെ പണം രജിസ്റ്റർ ചെയ്ത 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ സർക്കാർ ആറുമാസം പൂർത്തിയാക്കിയതിന് ശേഷമുള്ള നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. 11,200 കോടി സർക്കാർ അനുവദിച്ചു. രജിസ്റ്റർ ചെയ്ത 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. വിലക്കയറ്റത്തിൽ നിന്ന് കുടുംബം പുലർത്താൻ ബാധ്യസ്ഥരായ രാജ്യത്തെ സ്ത്രീകൾക്ക് അൽപ്പം ആശ്വാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സുഖപ്രദമായ ജീവിതം കെട്ടിപ്പടുക്കാൻ ഞങ്ങൾ ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കുകയും പ്രതിമാസം 2,000 രൂപ സബ്‌സിഡി…
Read Moreപോക്സോ: മുരുക ശരണിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു
ബെംഗളൂരു: പോക്സോ കേസുമായി ബന്ധപ്പെട്ട് ചിത്രദുർഗ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് മുരുകമഠത്തിലെ ഡോ.ശിവമൂർത്തി ശരണിനെ പോലീസ് അറസ്റ്റ് ചെയ്തു. മുരുഗയ്‌ക്കെതിരായ ആദ്യ പോക്സോ കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മുരുഗ ജയിൽ മോചിതനായത്. ഇപ്പോൾ രണ്ടാമത്തെ കേസുമായി ബന്ധപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ചിത്രദുർഗ ഡിവൈഎസ്പി അനിൽകുമാർ, ചിത്രദുർഗ റൂറൽ പോലീസ് സ്റ്റേഷൻ പിഐ മുദ്ദു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ദാവൻഗരെ നഗറിലെ ദൊഡ്‌പേട്ടിലെ വിരക്ത മഠത്തിൽ മുരുക ശരണിനെ അറസ്റ്റ്…
Read Moreഡീപ് ഫേക്ക് വീഡിയോകൾ ; ഹെൽപ്‌ലൈനുമായി ബെംഗളൂരു പോലീസ്
ബെംഗളൂരു : ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത് കൂടി വരുന്നസാഹചര്യത്തിൽ പ്രത്യേക ഹെൽപ്‌ലൈനുമായി നഗരത്തിലെ പോലീസ്. ഡീപ് ഫേക്ക് സാങ്കേതികവിദ്യയ്ക്ക് ഇരയാകുന്നവർക്ക് 1930 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപെടുന്നവർക്കും പരാതി പോലീസിൽ അറിയിക്കാം. രശ്മിക മന്ദാനയുടെയും കത്രീന കൈഫിന്റെയും കജോളിന്റെയും ഇത്തരം വീഡിയോകൾ പ്രചരിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്ട് പാടുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു.
Read More