ബെംഗളൂരുവിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ ഒരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയെ അന്തരാഷ്‌ട്ര ഗുണനിലവാരത്തോടും സൗകര്യങ്ങളോടും കൂടിയ നഗരമാക്കി മാറ്റാൻ ഒരുങ്ങി കർണാടക സർക്കാർ. നഗരത്തിൽ ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം മുമ്പ് ഭരിച്ച സർക്കാരുകളുടെ പരാജയമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ബെംഗളൂരു സ്ഥാപകൻ നാദപ്രഭു കെമ്പഗൗഡയുടെ 513മത് വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണവും നടത്തി. റിംഗ് റോഡിന് അനുബന്ധമായ റോഡിന്റെ പണികൾക്കായുള്ള ടെൻഡറുകൾ സ്വീകരിച്ചെന്നും ഈ വർഷം തന്നെ റോഡിന്റെ പണി ആരംഭിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി. ബെംഗളൂരു സബ്‌ അർബൻ…

Read More

സിനിമ കണ്ട് വികാരഭരിതനായി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: അടുത്തിടെ റിലീസ് ചെയ്ത ചാര്‍ളി 777 എന്ന സിനിമ കണ്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. മനുഷ്യനും നായയും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കിയാണ് രക്ഷിത് ഷെട്ടിയുടെ ചാര്‍ളി 777 അണിയിച്ചൊരുക്കിയിട്ടുള്ളത്. സിനിമയില്‍ മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ബന്ധം വളരെ വികാരപരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒ ശുദ്ധമായ സ്‌നേഹമാണ് നായയുടേത്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അനുമോദിച്ച മുഖ്യമന്ത്രി, ചിത്രം എല്ലാവരും കാണമെന്നും നിര്‍ദേശിച്ചു. മുഖ്യമന്ത്രി ബൊമ്മെ നായസ്‌നേഹിയാണ്. ഇദ്ദേഹത്തിന്റെ വളര്‍ത്തുനായ കഴിഞ്ഞവര്‍ഷമാണ് ചത്തുപോയത്. വളര്‍ത്തുനായ ചത്തപ്പോള്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ബൊമ്മെയുടെ…

Read More

സംസ്ഥാനത്ത് ഏഴ് ഡിജിറ്റൽ സർവകലാശാലകൾ സ്ഥാപിക്കും ; മുഖ്യമന്ത്രി 

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ 7 ഡിജിറ്റൽ സർവകലാശാലകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് പ്രാമുഖ്യം നൽകാനുമാണ്  നീക്കം. നിലവിൽ സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളിൽ 600 സ്മാർട്ട് ക്ലാസ് മുറികളാണ് കഴിഞ്ഞ വർഷം നിർമ്മിച്ചത്. രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ മികവിനെ കേന്ദ്രമാക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

മലിനജലം കുടിച്ച് മരണം, അന്വേഷണം ഊർജിതമാക്കി മുഖ്യമന്ത്രി

ബെംഗളൂരു: മലിനജലം കുടിച്ച് റായ്ചൂർ മേഖലയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും    ആവശ്യമെങ്കിൽ പ്രതികൾക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കർണാടക ജല അതോറിറ്റി, സീവേജ് ബോർഡ് ചീഫ് എൻജീനിയർ തുടങ്ങിയവരോട്   വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സർക്കാർ സഹായവും അനുവദിച്ചിട്ടുണ്ട്. വാർഡുകളിലെ ജലം പരിശോധന നടത്തിയ പശ്ചാത്തലത്തിൽ രണ്ട് ഉദ്യോഗസ്ഥരുടെ കഴിഞ്ഞ ദിവസം സസ് പെൻഡ് ചെയ്തിരുന്നു.

Read More

ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതി 20 നു പ്രധാന മന്ത്രി തറക്കല്ലിടും

bommai

ബെംഗളൂരു: 15,000 കോടി രൂപയുടെ ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 20 ന് തറക്കല്ലിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു ഗോവിന്ദരാജ് നഗര്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളില്‍ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അന്താരാഷ്‌ട്ര നിലവാരത്തിലുളള ഒരു മെഗാ സിറ്റിയായി ബെംഗളൂരുവിനെ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . ബെംഗളൂരുവിന്റെ വികസനത്തിനായി നിയമസഭാംഗങ്ങളുടെ ഒരു സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച…

Read More

കർണാടകയെ ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റും ; മുഖ്യമന്ത്രി

ബെംഗളൂരു: ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന ആദ്യ സംസ്ഥാനം കർണാടകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇ – വാഹന നയത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ ചുറ്റുപാടാണ് സംസ്ഥാനം ഓടിക്കുന്നത്. നാനൂറിലധികം ഇ വാഹന ഗവേഷണ വികസന കേന്ദ്രങ്ങൾ ആണ് സംസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ചു വരുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കി കർണാടകയെ മറ്റുമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Read More

റോഡ് വൈറ്റ് ടോപ്പിങ്, മൂന്നാം ഘട്ടം മുഖ്യമന്ത്രി അനുമതി നൽകി

ബെംഗളൂരു: നഗര റോഡുകൾ വൈറ്റ് ടോപ്പ് ചെയ്യുന്നതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുമതി നൽകി. 121 കിലോ മീറ്റർ ദൂരമുള്ള 89 റോഡുകളാണ് നവീകരിക്കുന്നത്. ഇതിനായി ചെലവഴിക്കുന്നത് 1154 കോടി രൂപയാണ്. ആദ്യ ഘട്ടത്തിൽ 31 റോട്ടുകളും രണ്ടാം ഘട്ടത്തിൽ 38 റോഡുകളുമാണ് വൈറ്റ് ടോപ്പിംഗ്. ഇത് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ആണ് ചെയ്തത്. ഇതിനായി അനുവദിച്ച തുകയേക്കാൾ കൂടുതൽ ചെലവ് വന്നതോടെയാണ് വൈറ്റ് ടോപ്പിംഗ് താത്കാലികമായി നിർത്തി വയ്ക്കാൻ ധനകാര്യ വകുപ്പ് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തത്. നിലവിലെ ടാർ…

Read More

പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദപരമായ കാര്യങ്ങൾ ഒന്നു കൂടെ വിശകലനം ചെയ്യാൻ സർക്കാർ തയ്യാറാണ് ;മുഖ്യമന്ത്രി 

ബെംഗളൂരു: പുതുക്കിയ സ്‌കൂൾ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾക്ക് അറുതിവരുത്താനായി രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക പരിഷ്‌കരണ പാനൽ പിരിച്ചുവിടുന്നതിനൊപ്പം, പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിലെ 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയെക്കുറിച്ചുള്ള ആക്ഷേപകരമായ പോയിന്റുകൾ അവലോകനം ചെയ്യാനും നീക്കം ചെയ്യാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.ബസവണ്ണയെക്കുറിച്ച് തെറ്റായി വ്യാഖ്യാനിച്ച വസ്തുതകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പാഠഭാഗം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സനേഹള്ളി മഠത്തിലെ പണ്ഡിതാരാധ്യ സ്വാമിയും മറ്റും കഴിഞ്ഞയാഴ്ച…

Read More

ദുരന്ത നിവാരണ സേനയ്ക്ക് നേതൃത്വം നൽകാൻ മന്ത്രിമാർക്ക് ചുമതല നൽകി മുഖ്യമന്ത്രി 

ബെംഗളൂരു: നഗരത്തെ ദുരിതത്തിലാക്കിയ മഴ പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ബിബിഎംപി നഗരത്തിൽ 8 സോണുകളിലായി രൂപീകരിക്കുന്ന ദൗത്യസേനകൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിയോഗിച്ചു. ആർ.അശോക (സൗത്ത്), ഡോ.സി.എൻ.അശ്വഥനാരായണ (ഈസ്റ്റ്), വി.സോമണ്ണ (വെസ്റ്റ്), എസ്.ടി.സോമശേഖർ (രാജരാജേശ്വരി നഗർ), ബയരതി ബസവരാജ് (മഹാദേവപുര), കെ.ഗോപാലയ്യ (ബൊമ്മനഹള്ളി), മുനിരത്ന (യെലഹങ്ക, ദാസറഹള്ളി) എന്നീ സോണുകളിലെ ദുരിതസാഹചര്യങ്ങൾ ഒഴിവാക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും. മന്ത്രിമാരുടെ നിയോജക മണ്ഡലങ്ങളിലുള്ള സോണുകൾ തന്നെയാണ് ഇവരെ ഏൽപിച്ചിരിക്കുന്നത്. അതതു സോണുകളുടെ ചുമതലയിലുള്ള ബിബിഎംപി…

Read More

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ധാർവാസ് ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ 9 പേർ മരിക്കുകയും 12 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ്.

Read More
Click Here to Follow Us