മുസ്ലീം പുരുഷന്മാർ ‘ലൗ ജിഹാദിന്’ പബ്ബുകൾ ഉപയോഗിക്കുന്നു; പുതുവത്സര പാര്‍ട്ടികള്‍ നിരോധിക്കണമെന്ന് ബജ്റംഗ് ദള്‍

ബെംഗളൂരു: പുതുവത്സര പാര്‍ട്ടികള്‍ മംഗളൂരുവില്‍ നിരോധിക്കണമെന്ന ആവശ്യവുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍. ഇതിനായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ക്ക് മെമ്മോറണ്ടം നല്‍കി. മുസ്‍ലിം പുരുഷന്‍മാര്‍ ലവ് ജിഹാദിനു വേണ്ടി ബാറുകളും പബ്ബുകളും ദുരുപയോഗം ചെയ്യുമെന്നും അതുകൊണ്ടുതന്നെ പുതുവര്‍ഷത്തില്‍ എല്ലാ ബാറുകളും പബ്ബുകളും നിശ്ചിത സമയത്തിനുള്ളില്‍ അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇസ്‍ലാമില്‍ മദ്യവും സംഗീതവും വിലക്കപ്പെട്ടതിനാല്‍ പുതുവത്സര തലേന്ന് മുസ്‍ലിം യുവാക്കളെ ഹോട്ടലുകളിലും പബ്ബുകളിലും പ്രവേശിപ്പിക്കരുതെന്ന് പബ് ഉടമകളോടും മാനേജര്‍മാരോടും ബജ്റംഗ് ദള്‍ നേതാവ് പുനീത് അത്താവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. മംഗളൂരുവിലെ ഹോട്ടലുകളും പബ്ബുകളും…

Read More

ശിവമൊഗ്ഗ ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകം: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കർണാടക സർക്കാർ.

ബെംഗളൂരു: 28 കാരനായ ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകത്തെത്തുടർന്ന് കല്ലേറും തീവെപ്പും ഉൾപ്പെടെയുള്ള അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച ശിവമോഗ ജില്ലയിൽ സ്ഥിതിഗതികൾ സമാധാനപരവും നിയന്ത്രണവിധേയവുമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികളെയും മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണെന്നും വർഗീയ സംഘടനകളുടെ പങ്കാളിത്തം ഉൾപ്പെടെ എല്ലാ കോണുകളും പരിശോധിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം കൊലപാതകത്തെയും തുടർന്നുള്ള അക്രമങ്ങളെയും ‘നിർഭാഗ്യകരം’ എന്ന് വിശേഷിപ്പിക്കുകയും മരിച്ച വ്യക്തിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും ശ്രമങ്ങൾ…

Read More

ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം, പ്രതികളെ കുറിച്ച് സൂചനയുണ്ട് അവരെ ഉടൻ പിടികൂടും; മുഖ്യമന്ത്രി

ബെംഗളൂരു : ശിവമോഗയിൽ ഹിന്ദു പ്രവർത്തകനെ അജ്ഞാതർ കൊലപ്പെടുത്തിയതിന് പിന്നാലെ കൊലയ്ക്ക് പിന്നിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഞായറാഴ്ച വൈകുന്നേരത്തെ സംഭവം നടന്നയുടൻ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചതായും അക്രമികൾ ആരാണെന്ന് പോലീസിന് സൂചനയുണ്ടെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇവരെ എത്രയും വേഗം പിടികൂടുമെന്നും ശിവമോഗയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, സമാധാനം നിലനിർത്താൻ ശിവമോഗയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഉത്തരവാദികൾക്കെതിരെ എത്രയും വേഗം…

Read More

വർഗീയ സംഘർഷം;കർണാടകയിൽ യുവാവ് കൊല്ലപ്പെട്ടു, ബജ്‌റംഗ്ദൾ നേതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ മറ്റൊരു വിദ്വേഷ കുറ്റകൃത്യത്തിൽ, ചൊവ്വാഴ്ച 19 കാരനായ ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബജ്റംഗ്ദൾ നേതാവ് ഉൾപ്പെടെ നാല് പേരെ ഗദഗ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദൾ നേതാവും സിവിൽ കോൺട്രാക്ടറുമായ സഞ്ജു നാൽവാഡെ, ഗുണ്ഡ്യ മുത്തപ്പ ഹിരേമത്ത് എന്ന മല്ലികാർജുൻ, ചന്നു ചന്ദ്രശേഖർ അക്കി എന്ന ചന്നബസപ്പ, സക്രപ്പ ഹനുമന്തപ്പ കാകനൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം ഗദഗ് ജില്ലയിലെ നർഗുണ്ട് സ്വദേശികളാണ്. നർഗുണ്ടിലെ ഒരു വഴിയോര ഭക്ഷണശാലയിൽ ജോലി ചെയ്തിരുന്ന 19 കാരനായ സമീർ ഷഹാപൂരിനെ…

Read More

മതപരിവർത്തനം ആരോപിച്ചു ക്രിസ്ത്യൻ പ്രാർത്ഥനാ സമ്മേളനം ബജ്റംഗ്ദൾ തടസ്സപ്പെടുത്തി

ബെംഗളൂരു: സംസ്ഥാനത്തെ ഹാസൻ ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിലേക്ക് ‘മതപരിവർത്തനം’ ആരോപിച്ച് ബജ്റംഗ്ദൾ അംഗങ്ങൾ ഇരച്ചുകയറി. ബജ്റംഗ്ദൾ അംഗങ്ങൾ കഴുത്തിൽ കാവിഷാൾ ധരിച്ച് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ചിലർക്ക് നേരെ ആക്രോശിക്കുന്ന സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഒരാൾ ശ്രമിക്കുന്നതിനിടെ പ്രാർത്ഥനാ ഹാളിൽനിന്ന് ചില സ്ത്രീകൾ ബജ്‌റംഗ്ദൾ അംഗങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതും വീഡിയോകളിൽ കാണാം. ബജ്‌റംഗ്ദൾ, ശ്രീരാമസേന തുടങ്ങിയ വലതുപക്ഷ സംഘടനകളിൽപ്പെട്ട ഹിന്ദുത്വ പ്രവർത്തകർ സമീപകാലത്ത്പള്ളികളിലും ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളുകളിലും അതിക്രമിച്ച് കയറുന്നത് ഇതാദ്യമല്ല. ഉഡുപ്പി, കുടക്, ബെലഗാവി, ചിക്കബെല്ലാപൂർ, കനകപുര, അർസികെരെ തുടങ്ങി…

Read More
Click Here to Follow Us