മുസ്ലീം പുരുഷന്മാർ ‘ലൗ ജിഹാദിന്’ പബ്ബുകൾ ഉപയോഗിക്കുന്നു; പുതുവത്സര പാര്‍ട്ടികള്‍ നിരോധിക്കണമെന്ന് ബജ്റംഗ് ദള്‍

ബെംഗളൂരു: പുതുവത്സര പാര്‍ട്ടികള്‍ മംഗളൂരുവില്‍ നിരോധിക്കണമെന്ന ആവശ്യവുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍. ഇതിനായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ക്ക് മെമ്മോറണ്ടം നല്‍കി. മുസ്‍ലിം പുരുഷന്‍മാര്‍ ലവ് ജിഹാദിനു വേണ്ടി ബാറുകളും പബ്ബുകളും ദുരുപയോഗം ചെയ്യുമെന്നും അതുകൊണ്ടുതന്നെ പുതുവര്‍ഷത്തില്‍ എല്ലാ ബാറുകളും പബ്ബുകളും നിശ്ചിത സമയത്തിനുള്ളില്‍ അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇസ്‍ലാമില്‍ മദ്യവും സംഗീതവും വിലക്കപ്പെട്ടതിനാല്‍ പുതുവത്സര തലേന്ന് മുസ്‍ലിം യുവാക്കളെ ഹോട്ടലുകളിലും പബ്ബുകളിലും പ്രവേശിപ്പിക്കരുതെന്ന് പബ് ഉടമകളോടും മാനേജര്‍മാരോടും ബജ്റംഗ് ദള്‍ നേതാവ് പുനീത് അത്താവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി

മംഗളൂരുവിലെ ഹോട്ടലുകളും പബ്ബുകളും കാരണം ലവ് ജിഹാദ്,ഡ്രസ് ജിഹാദ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥലങ്ങള്‍ അവരെ ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നുവെന്നും” അത്താവര്‍ ആരോപിച്ചു.”അവര്‍ക്ക് പാര്‍ട്ടികള്‍ വിലക്കപ്പെട്ടതാണ്. എന്നാല്‍ മംഗളൂരുവിലെ എല്ലാ പബ്ബുകളിലും നിങ്ങള്‍ക്ക് അവരെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനാല്‍, ഡിസംബര്‍ 31 പുതുവത്സര തലേന്ന് പബ്ബുകളിലും പാര്‍ട്ടികളിലും മുസ്‍ലിങ്ങളെ അനുവദിക്കരുതെന്ന് ബജ്റംഗ് ദള്‍ സംഘടനയിലൂടെ എല്ലാ പബ്ബ് ഉടമകളോടും മാനേജര്‍മാരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
[masterslider id="10"]

Related posts

Click Here to Follow Us