വൈഎസ്ആർ കോൺഗ്രസ്‌ അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢിക്ക് കുത്തേറ്റു.

വിശാഖപട്ടണം: വൈഎസ്ആർ കോൺഗ്രസ്‌ അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢിക്ക് നേരെ ആക്രമണം. വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ച് ജഗന് കുത്തേറ്റു. ജഗൻ മോഹൻ റെഡ്ഢിയുടെ ഇടത് കൈക്കാണ് പരിക്ക്. അക്രമിയെ പൊലീസ് പിടികൂടി. സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ട് എത്തിയ യുവാവാണ് ജഗൻ മോഹൻ റെഡ്ഢിയെ കുത്തിയത്.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

ആന്ധ്രയില്‍ കോഴിപ്പോരിന് ഉപയോഗിക്കുന്ന ആയുധമുപയോഗിച്ചാണ് ആക്രമണം. വിമാനത്താവളത്തിലെ കഫ്ത്തീരിയയില്‍ ജോലി ചെയ്യുന്ന ആളാണ് അക്രമിയെന്നാണ് സൂചന. 160 സീറ്റുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പറഞ്ഞാണ് യുവാവ് കുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. സെല്‍ഫി എടുത്ത ശേഷം തിരഞ്ഞ് ആക്രമിക്കുകയായിരുന്നു യുവാവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts