നമ്പര്‍ പ്ലേറ്റിലെ അലങ്കാരപ്പണി ഇനി എട്ടിന്റെ പണി വാങ്ങിത്തരും

വാഹങ്ങളുടെ നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരം നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. നമ്പര്‍ പ്ലേറ്റുകളില്‍ നമ്പറിനു സമാനമായ ചിത്രപ്പണിയും പേരുമെഴുതും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.

ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാറില്ല. ചില നമ്പര്‍ പ്ലേറ്റുകളില്‍ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഇത്തരം നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാല്‍ മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us