വാല്‌മീകി എസ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ അന്വേഷണം സിബിഐക്കുവിട്ട് ഹൈക്കോടതി

ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന് കനത്തവെല്ലുവിളിയുയർത്തി വാല്‌മീകി എസ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ അന്വേഷണം സിബിഐക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു.

കേസിലെ എല്ലാ അന്വേഷണരേഖകളും സിബിഐക്ക് കൈമാറാൻ കോടതി പ്രത്യേക അന്വേഷണസംഘത്തോട് (എസ്‌ഐടി) നിർദേശിച്ചു.

കോർപ്പറേഷനിൽ 187 കോടി രൂപയുടെ ഫണ്ടുതിരിമറി നടന്നതായാണ് ആക്ഷേപം. ഇതിൽ 88.62 കോടി രൂപ ചില ഐടി കമ്പനികളുടെ അക്കൗണ്ടുകളിലേക്കും ഹൈദരാബാദിലെ ഒരു സഹകരണബാങ്കിലേക്കും മാറ്റിയെന്നും ആരോപിക്കുന്നു. കേസ് ഇഡിയും അന്വേഷിച്ചിരുന്നു.

  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു

കോർപ്പറേഷനിൽനിന്ന്‌ തിരിമറിചെയ്ത പണം കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതായി ഇഡി കണ്ടെത്തി. കോർപ്പറേഷനിലെ അക്കൗണ്ട്‌ സൂപ്രണ്ടായിരുന്ന പി. ചന്ദ്രശേഖരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വൻ അഴിമതിക്കഥകൾ പുറത്തുവന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us