ബഹിരാകാശ നിലയത്തിൽ നിന്നും ബെംഗളൂരുവിലെ വിദ്യാർഥികളുമായി ശുഭാംശു ശുക്ല സംവദിക്കും

ബെംഗളൂരു: ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ല, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സ്കൂൾ വിദ്യാർത്ഥികളുമായും ‘ഹാം റേഡിയോ’ വഴി സംവദിക്കും. ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലിരിക്കുന്ന വിദ്യാർഥികളുമായും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുമായും ശുഭാംശു ശുക്ല സംവദിക്കും. വെള്ളിയാഴ്ചയാണ് സംവാദം നിശ്ചയിച്ചിരിക്കുന്നത്. നിലയത്തിൽനിന്ന് ഹാം റേഡിയോ വഴിയായിരിക്കും ആശയവിനിമയം. ഇതിനായി യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ ടെലിബ്രിഡ്ജ് സ്ഥാപിക്കും. അമെച്ചർ റേഡിയോ ഓൺ ഇന്റർനാഷണൽ സ്പെയ്‌സ് സ്റ്റേഷൻ (എആർഐഎസ്എസ്) ആണ് ഇക്കാര്യം അറിയിച്ചത്.  

Read More

നന്ദിനി മിൽക്ക് പാർലറിൽ പാലിനൊപ്പം മദ്യ വിൽപ്പന!; നടപടിയെടുക്കണമെന്ന് ആവശ്യം

ബെംഗളൂരു: ജില്ലയിലെ നന്ദിനി മിൽക്ക് പാർലറിൽ പാലിനൊപ്പം മദ്യവും വിൽക്കുന്നതായി കണ്ടെത്തി. മദ്യം വിൽക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കടുത്ത വിമർശനമാണ് ഉയർന്നത്. നഞ്ചൻഗുഡ് താലൂക്കിലെ ഹെഡിയാല ഗ്രാമത്തിലാണ് സംഭവം. ഹെഡിയാല ഗ്രാമപഞ്ചായത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന നന്ദിനി മിൽക്ക് പാർലറിലാണ് മദ്യം വിൽക്കുന്നുണ്ടെന്ന് പറയുന്നത്. പാൽ പാക്കറ്റുകൾക്കിടയിൽ രഹസ്യമായി ഉപഭോക്താക്കൾക്ക് മദ്യ പാക്കറ്റുകൾ നൽകുന്ന ദൃശ്യം ഒരു നാട്ടുകാരന്റെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു. എല്ലാ ദിവസവും രാവിലെ 6 മുതൽ 10 വരെയും വൈകുന്നേരം 7 മുതൽ 10 വരെയും മദ്യം…

Read More

അച്ഛന്‍ മകളെ കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. ഓമനപ്പുഴ സ്വദേശി എയ്ഞ്ചല്‍ ജാസ്മിന്‍(28)ആണ് മരിച്ചത്. തോര്‍ത്ത് ഉപയോഗിച്ചത് കഴുത്ത് മുറുകി കൊലപ്പെടുത്തുകയായിരുന്നു. മകളെ കൊലപ്പെടുത്തിയ പിതാവ് ജോസിനെ കസ്റ്റഡിയിലെടുത്തു.

Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 52കാരന് ഏഴ് വര്‍ഷം കഠിന തടവ്

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 52കാരന് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് മൂവാറ്റുപുഴയിലെ പ്രത്യേക കോടതി. ഏനാനല്ലൂര്‍ പുളിന്താനം തെക്കും കാട്ടില്‍ വീട്ടില്‍ ബെന്നി ജോസഫിനെയാണ് ശിക്ഷിച്ചത്. പ്രതി 25,500 രൂപ പിഴയും അടക്കണം. 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പോത്തനിക്കാട് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read More

തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്

ചെന്നൈ: സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്. അടുത്തിടെ മധുരയില്‍ നടന്ന മുരുകന്‍ ഭക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വഞ്ചിനാഥന്‍ എന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി. ജൂണ്‍ 22-ന് നടന്ന മുരുകന്‍ ഭക്തജന സമ്മേളനത്തില്‍ നിരവധി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് അണ്ണാമലൈ, ഹിന്ദു മുന്നണി സംസ്ഥാന നേതാവ് കടേശ്വര സുബ്രമണ്യം,…

Read More

സംസ്ഥാനത്ത് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഹൃദയാഘാതം മൂലം മരിച്ചത് 6 പേർ

ബെംഗളൂരു : സംസ്ഥാനത്ത് ചൊവ്വാഴ്ച ആറ് പേർ കൂടി ഹൃദയാഘാതം മൂലം മരിച്ചു. ഇതിൽ മൂന്ന് പേർ ഹാസനിൽ തന്നെ മരിച്ചു. ഹോളേനരസിപൂരിൽ നിന്നുള്ള സഞ്ജയ്, ഹാസൻ താലൂക്കിലെ കൊമ്മെനഹള്ളിയിൽ നിന്നുള്ള ഹർഷിത, ബേലൂർ താലൂക്കിൽ നിന്നുള്ള രവികുമാർ എന്നിവരാണ് മരിച്ചത്. ശിവമോഗയുടെ പ്രാന്തപ്രദേശത്ത് ശ്രീനിധി എന്ന വിദ്യാർത്ഥി മരിച്ചു, ചിക്കമംഗളൂരുവിലും തുംകൂറിലും രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു.

Read More

പുരസ്‌കാരമായി ലഭിച്ച ഒരു ലക്ഷം രൂപ വായനശാലയ്ക്ക് തിരികെ നല്‍കി വേടന്‍

തൃശ്ശൂര്‍: പുരസ്‌കാരം ലഭിച്ച ഒരു ലക്ഷം രൂപ വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനായി തിരികെ കൈമാറി റാപ്പര്‍ വേടന്‍. തളിക്കുളത്തെ പ്രിയദര്‍ശിനി വായനശാലയുടെ പ്രഥമ പ്രിയദര്‍ശിനി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു വേടൻ പുരസ്കാര തുക വായനശാലയ്ക്ക് തിരികെ നൽകിയത്. വായനശാലയിലേക്ക് സംഭാവന ചെയ്യാന്‍ കുറച്ച് പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിനൊപ്പം പണവും കൈമാറുകയായിരുന്നു. ഷാഫി പറമ്പില്‍ എംപിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാര തുക ലൈബ്രറി പ്രസിഡന്റ് ടി എന്‍ പ്രതാപന് തിരികെ നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കൊണ്ടുവന്ന പുസ്തകങ്ങള്‍ക്കൊപ്പം തുകയും പ്രതാപന്…

Read More

സ്കൂൾ ബസ് ഇടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

child

പാലക്കാട്: പാലക്കാട് അമ്മയുടെ മുന്നിൽ സ്കൂൾ ബസ് ഇടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആണ് ആരവ്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും…

Read More

റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പി ജയരാജൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് അദേഹം കുറ്റപ്പെടുത്തി. പാലക്കാട് പറഞ്ഞ നിലപാട് ആവർത്തിക്കുന്നുവെന്നും അതിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സർക്കാരാണെന്നതാണ് ഉദ്ദേശിച്ചത്. സർക്കാർ തീരുമാനം പാർട്ടി നിർദേശിക്കണ്ടതല്ല. മന്ത്രിസഭ തീരുമാനത്തെ അനുകൂലിക്കുകയാണ് താൻ ചെയ്തതെന്ന് പി ജയരാജൻ വ്യക്തമാക്കി. സിപിഐഎമ്മിന്റെ നേതാക്കളെ താറടിച്ച് കാണിക്കാനായി പ്രസ്താവനകള്‍ വ്യാഖ്യാനം…

Read More

ആശുപത്രികളിലേക്ക് പ്രതിഷേധം വേണ്ട,ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, അപേക്ഷയാണ്: ഡോ. ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രികളിലേക്ക് നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി ഡോ ഹാരിസ് ഹസന്‍. താന്‍ ചൂണ്ടിക്കാട്ടിയ വിഷയം പരിഹരിക്കണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ആശുപത്രികളിലേക്ക് പ്രതിഷേധം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഡോ ഹാരിസ് പറഞ്ഞു. താന്‍ ആരോഗ്യവകുപ്പിനേയോ സര്‍ക്കാരിനെയോ ആരോഗ്യവകുപ്പ് മന്ത്രിയെയോ അല്ല കുറ്റപ്പെടുത്തിയത്. ബ്യൂറോക്രസിയെക്കുറിച്ച് മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More
Click Here to Follow Us