റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പി ജയരാജൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ.

തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് അദേഹം കുറ്റപ്പെടുത്തി. പാലക്കാട് പറഞ്ഞ നിലപാട് ആവർത്തിക്കുന്നുവെന്നും അതിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു

സർക്കാർ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സർക്കാരാണെന്നതാണ് ഉദ്ദേശിച്ചത്. സർക്കാർ തീരുമാനം പാർട്ടി നിർദേശിക്കണ്ടതല്ല. മന്ത്രിസഭ തീരുമാനത്തെ അനുകൂലിക്കുകയാണ് താൻ ചെയ്തതെന്ന് പി ജയരാജൻ വ്യക്തമാക്കി.

സിപിഐഎമ്മിന്റെ നേതാക്കളെ താറടിച്ച് കാണിക്കാനായി പ്രസ്താവനകള്‍ വ്യാഖ്യാനം ചെയ്ത് കാണിക്കുന്നതായി പി ജയരാജന്‍ കുറ്റപ്പെടുത്തി. മന്ത്രി സഭാ തീരുമാനത്തെയോ സിപിഐഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ ഒരു വ്യതിചലനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പി ജയരാജന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts