നന്ദിനി മിൽക്ക് പാർലറിൽ പാലിനൊപ്പം മദ്യ വിൽപ്പന!; നടപടിയെടുക്കണമെന്ന് ആവശ്യം

ബെംഗളൂരു: ജില്ലയിലെ നന്ദിനി മിൽക്ക് പാർലറിൽ പാലിനൊപ്പം മദ്യവും വിൽക്കുന്നതായി കണ്ടെത്തി. മദ്യം വിൽക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കടുത്ത വിമർശനമാണ് ഉയർന്നത്.

നഞ്ചൻഗുഡ് താലൂക്കിലെ ഹെഡിയാല ഗ്രാമത്തിലാണ് സംഭവം. ഹെഡിയാല ഗ്രാമപഞ്ചായത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന നന്ദിനി മിൽക്ക് പാർലറിലാണ് മദ്യം വിൽക്കുന്നുണ്ടെന്ന് പറയുന്നത്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

പാൽ പാക്കറ്റുകൾക്കിടയിൽ രഹസ്യമായി ഉപഭോക്താക്കൾക്ക് മദ്യ പാക്കറ്റുകൾ നൽകുന്ന ദൃശ്യം ഒരു നാട്ടുകാരന്റെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു.

എല്ലാ ദിവസവും രാവിലെ 6 മുതൽ 10 വരെയും വൈകുന്നേരം 7 മുതൽ 10 വരെയും മദ്യം വിൽക്കുന്നുണ്ടെന്നാണ് ആരോപണം.

ഗ്രാമപഞ്ചായത്തിന് തൊട്ടുമുന്നിൽ നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും അധികാരികളുടെ ശ്രദ്ധയിൽപ്പെടാത്തത് വിരോധാഭാസമാണെന്ന് നാട്ടുകാർ രോഷം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
[masterslider id="10"]

Related posts