കർണാടക ആർടിസി ബസ് പാതിവഴിയിൽ നിർത്തി നിസ്‌കരിച്ച ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു

കര്‍ണാടകയിൽ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍ ഓട്ടത്തിനിടെ ബസ് പാതിവഴിയില്‍ നിർത്തി നിസ്‌കരിച്ചു.
ബസിൽ നിറയെ യാത്രക്കാരുമായി ഓടുമ്പോഴാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചൊവ്വാഴ്ച വൈകീട്ട് ജാവേരിക്കടുത്തുള്ള ഹുബ്ബള്ളി ഹാവേരി മാര്‍ഗിലാണ് സംഭവം നടന്നത്.
വീഡിയോ വൈറലായതോടെ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഡ്രൈവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ഉദ്യോഗസ്ഥർ അന്വേഷണം നടത്തി, ഇപ്പോൾ ഡ്രൈവർ എ.ആർ. മുല്ലയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
ബസിനുള്ളില്‍ സീറ്റുകള്‍ക്കിടയില്‍ ഇരുന്ന് നമസ്‌കരിക്കുന്ന ഡ്രൈവറെ വീഡിയോയില്‍ കാണാന്‍ കഴിയും.
പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചും മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെയുമാണ് ഡ്രൈവര്‍ നിസ്‌കരിക്കുന്നത്.
ഇതിനിടെ ബസിലെ യാത്രക്കാര്‍ അയാളെ നോക്കിയിരിക്കുന്നത് കാണാം. അതേസമയം, ബസിന് പുറത്ത് ഗതാഗതം സാധാരണപോലെ നടക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts