ഫോണിൽ സംസാരിച്ചുകൊണ്ട് റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന 23 കാരി ട്രെയിൻ ഇടിച്ചു മരിച്ചു

ബെംഗളൂരു : ചൊവ്വാഴ്ച രാത്രി ഹരിഹർ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 23 കാരിയായ യുവതി മരിച്ചു. ബല്ലാരി സ്വദേശിയായ ശ്രാവണിയാണ് മരിച്ചത്. മൈസൂരുവിൽ എംബിഎ കോഴ്‌സ് ചെയ്യുന്ന ശ്രാവണി, ഒരു ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവിന്റെ വീട്ടിൽ പോയിരുന്നു. ചൊവ്വാഴ്ച രാത്രി, മൈസൂരുവിലേക്കുള്ള തിരികെ ട്രെയിൻ പിടിക്കാൻ അവർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ശ്രാവണിയെ അടുത്തുവന്ന ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവർ സംഭവസ്ഥലത്ത് തന്നെ…

Read More

ശ്രീശാന്തിന് മൂന്ന് വർഷം വിലക്ക്

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. കഴിഞ്ഞ ദിവസം എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. കെസിഎ തന്നെയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസിന്റെ സഹ ഉടമയാണ് ശ്രീശാന്ത്.

Read More

15 ദിവസം ഹോട്ടല്‍ഭക്ഷണം നല്‍കിയ അച്ഛനിൽ നിന്നും മകളുടെ സംരക്ഷണാവകാശം അമ്മയ്ക്ക് നൽകി സുപ്രീംകോടതി

ഡൽഹി: എട്ടുവയസുകാരി മകൾക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാതെ 15 ദിവസം ഹോട്ടല്‍ഭക്ഷണം നല്‍കിയ അച്ഛന് മകളുടെ സംരക്ഷണാവകാശം നഷ്ടമായി. സുപ്രീംകോടതിയാണ് മകളുടെ സംരക്ഷണാവകാശം മലയാളിയായ അച്ഛനിൽ നിന്ന് അമ്മയ്ക്ക് കൈമാറിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് നടപടി. സുപ്രീം കോടതിയിൽ എത്തുന്നതിന് മുൻപ് കേരള ഹൈക്കോടതി വിവാഹ മോചിതനായ പിതാവിന് എല്ലാമാസവും 15 ദിവസം മകളെ കാണാൻ അനുമതി നൽകിയിരുന്നു. സിം​ഗപ്പുരിൽ ജോലി ചെയ്യുന്ന പിതാവ് എല്ലാ മാസവും കുട്ടിയെ കാണാൻ…

Read More

ബജ്റംഗദൾ നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു

കർണാടകയിലെ മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു. ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്‌പെയിയിലായിരുന്നു സംഭവം. കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയും സുഹാസിനെ വലിച്ചിറക്കി പുറത്തിട്ടശേഷം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ക്രൂര കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഉടൻ തന്നെ സമീപമുള്ള എ ജെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാജ്‌പെ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ…

Read More

കർണാടക ആർടിസി ബസ് പാതിവഴിയിൽ നിർത്തി നിസ്‌കരിച്ച ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു

കര്‍ണാടകയിൽ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍ ഓട്ടത്തിനിടെ ബസ് പാതിവഴിയില്‍ നിർത്തി നിസ്‌കരിച്ചു. ബസിൽ നിറയെ യാത്രക്കാരുമായി ഓടുമ്പോഴാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചൊവ്വാഴ്ച വൈകീട്ട് ജാവേരിക്കടുത്തുള്ള ഹുബ്ബള്ളി ഹാവേരി മാര്‍ഗിലാണ് സംഭവം നടന്നത്. വീഡിയോ വൈറലായതോടെ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഡ്രൈവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ഉദ്യോഗസ്ഥർ അന്വേഷണം നടത്തി, ഇപ്പോൾ ഡ്രൈവർ എ.ആർ. മുല്ലയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ബസിനുള്ളില്‍ സീറ്റുകള്‍ക്കിടയില്‍ ഇരുന്ന് നമസ്‌കരിക്കുന്ന ഡ്രൈവറെ വീഡിയോയില്‍ കാണാന്‍ കഴിയും.…

Read More

ബെംഗളൂരു മലയാളിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളൂരു: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം വേട്ടമുക്ക് സ്വദേശിയും എറണാകുളം തൃപ്പൂണിതുറയിൽ സുധാ കൃഷ്ണപിള്ള-സബിത ദമ്പതികളുടെ മകനുമായ സുദീപ് സുധ (42) ആണ് മരിച്ചത്. വൈറ്റ്ഫീൽഡിൽ ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: കീർത്തി ജയറാം. മക്കൾ: ഹർജ്യോത്, ഹാരംഗി. സംസ്കാരം തിരുവനന്തപുരത്ത് നടന്നു.

Read More

സിനിമാ – സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

കൊച്ചി: സിനിമാ – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്ത് സജീവമായിരുന്നു.

Read More

സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയില്‍. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ ഈകാര്യം അറിയിച്ചത്. നേരത്തെ നടന്‍റെ ചികില്‍സക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ പറഞ്ഞിരുന്നു. സീരിയല്‍ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയില്‍ നിന്നും നടന് സാമ്പത്തിക സഹായം നല്‍കുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു.

Read More

വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും മുതലകൾ എത്തുന്നത് പതിവാകുന്നു

ബെംഗളൂരു : അത്താണി താലൂക്കിലെ സുട്ടാട്ടി ഗ്രാമത്തിൽ ഒരു ഫാം ഹൗസിന് സമീപം എത്തിയ കൂറ്റൻ മുതലയെ യുവാക്കൾ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയ സംഭവം. സുട്ടാട്ടി ഗ്രാമത്തിലെ അളഗുര പ്ലാന്റേഷന്റെ വീടിനടുത്ത് 15 അടി നീളമുള്ള മുതലയാണ് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തത്. തുടർന്ന്, നാലോ അഞ്ചോ ചെറുപ്പക്കാർ ചേർന്ന് മുതലയെ കൃഷിഭൂമിയിലേക്ക് കൊണ്ടുപോയി, ഒരു കയറുകൊണ്ട് കെട്ടി, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അത്താണി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ പിടിച്ച് നീർത്തടത്തിലേക്ക് അയച്ചുവിട്ടു. വേനൽക്കാലം ശക്തമായതോടെ കൃഷ്ണാ…

Read More
Click Here to Follow Us