ബെംഗളൂരു : വയനാട് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല വെൽഫെയർ അസോസിയേഷൻ സെപ്റ്റംബർ ഒന്നാം തീയതി ബിരിയാണി ചലഞ്ച് നടത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ചലഞ്ച് വഴി ലഭിക്കുന്ന തുക കൈമാറുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 29 നു നടത്താനിരുന്ന കലയുടെ ഓണോത്സവം നവംബർ മാസം 3ലേക്ക് മാറ്റിയതായും ഭാരവാഹികൾ അറിയിച്ചു.
Read MoreTag: association
കലയുടെ കരുതൽ 2024 ജൂലൈ 21 ന്
ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷന്റെ കുടുംബസംഗമവും കല മലയാളം സ്കൂളിന്റെ പ്രവേശനോത്സവവും, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരവും, ലോക കേരള സഭ അംഗങ്ങൾക്കുള്ള ആദരവും ,കലയുടെ കരുതൽ 2024 ന്റെ വിതരണവും ജൂലൈ 21 ഞായറാഴ്ച പീനിയ ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണിൽ വെച്ചു നടക്കും. രാവിലെ 9.30 നു ആരംഭിക്കുന്ന പരിപാടിയിൽ കേരളത്തിലെയും കർണാടകത്തിലെയും പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ നേതാക്കന്മാർ പങ്കെടുക്കും. തുടർന്ന് ഉച്ചക്ക് ശേഷം കല ഓണോത്സവം 2024 ന്റെ സ്വാഗതസംഘ രൂപീകരണവും ഉണ്ടായിരിക്കുന്നതാണ്. കല ജനറൽ…
Read Moreസംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
ബെംഗളൂരു : സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം അറിയിച്ച് നഗരത്തിലെ ഹോട്ടൽ ഉടമകൾ. ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും വൈദ്യുതി മന്ത്രി കെ.ജെ. ജോർജിനും കത്തെഴുതി. അനിയന്ത്രിത ലോഡ് ഷെഡ്ഡിംഗ് കാരണം ഹോട്ടൽ വ്യവസായം പല പ്രശ്നങ്ങളും നേരിടാൻ ആവശ്യമായ കോൾഡ് സ്റ്റോറേജ്, റെഫ്രിജറേറ്റർ, ഗ്രൈൻഡർ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെടുമെന്നും ഇത് ഹോട്ടൽ വ്യവസായത്തെ ബാധിക്കുമെന്നും സംഘടന പറഞ്ഞു. അനിയന്ത്രിത ലോഡ് ഷെഡ്ഡിങ്ങിൽ അതൃപ്തി അറിയിച്ചു ഹോട്ടൽ അസോസിയേഷൻ സർക്കാർ ഇടപെട്ട്…
Read Moreജെ.പി നഗർ കേരള സമാജം പുതിയ ഓഫീസ് ഉദ്ഘാടനവും എസ്.എസ്.എൽ.സി, II പി.യു.സി ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർതികളെ ആദരിക്കുകയും ചെയ്തു
ബെംഗളൂരു: ജെ.പി നഗർ കേരള സമാജം പുതിയ ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും കൂടാതെ എസ്.എസ്.എൽ.സി, II പി.യു.സിയിലും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർതികളെ ആദരിക്കലും പ്രിസിഡൻ്റ് ഹരിദാസൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു. യോഗത്തിൽ സെക്രട്ടറി വാസുദേവൻ, ട്രഷറർ ശിവൻകുട്ടി എന്നിവർ സംസാരിച്ചു. വൈസ് പ്രിസിഡൻ്റ് ചന്ദ്രു ആർ. ജോയൻ്റ് സെക്രട്ടറി അബ്ദുൾ ജലീൽ ‘ജോയൻ്റ് സെക്രട്ടറി മോഹനൻ കെ.കെ. ജോയൻ്റ് ട്രഷറർ പ്രവീൺ കുമാർ, പ്രോഗ്രാം കൺവീനർ സുരേഷ് ‘ കൊകൺവീനർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഗോപാലകൃഷ്ണൻ ‘ബാലകൃഷ്ണൻ ‘മണി സി.കെ ,…
Read Moreകോവിഡ് താൽക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നതിൽ പ്രതിഷേധം കനക്കുന്നു
ബെംഗളുരു; കോവിഡിനെ തുടർന്നു താൽക്കാലികമായി ജോലിക്കെടുത്ത ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്നവർ പിരിച്ചുവിടലിനെതിരെ പ്രതിഷേധിക്കുന്നു. കരാർ നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ, ഡാറ്റ എൻട്രി ഓപ്പർമേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരടങ്ങിയ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധ സമരവുമായെത്തിയത്. കരാർ ജോലിക്കെടുത്തവരെയാണ് ഇപ്പോൾ പിരിച്ചു വിടുന്നത്. നിലവിലെ അവസ്ഥയിൽ മറ്റെങ്ങും ജോലി സാധ്യതകൾ ഇല്ലെന്നും പിരിച്ചു വിടരുത് എന്നുമാണ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആർ അവിനാശ് പറഞ്ഞത്. ഭാവിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ തൊഴിലാളികൾക്ക് മുൻഗണന വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
Read More