ജ്വല്ലറിയിൽ ബി.ഐ.എസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തി സ്വർണം കവർന്ന കേസിൽ മലയാളികൾ ഉൾപ്പെടെ അറസ്റ്റിൽ 

ബെംഗളൂരു: കെ.ആർ. പുരത്തെ ജ്വല്ലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി സ്വർണം കവർന്ന സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ പിടിയിൽ. എറണാകുളം ആലുവ സ്വദേശി സമ്പത്ത് കുമാർ എന്ന മാധവൻ (55), തൃശ്ശൂർ പരിയാരം സ്വദേശി ജോഷി തോമസ് എന്നിവരാണ് പിടിയിലായ മലയാളികൾ. കവർച്ച ആസൂത്രണം ചെയ്തത് സമ്പത്ത് കുമാറാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശികളായ സന്ദീപ്, അവിനാശ് എന്നിവരേയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.ആർ. പുരത്തെ ജ്വല്ലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം എത്തിയത്. സ്വർണാഭരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതികളുണ്ടെന്നും…

Read More

നിരോധിച്ച ഇ- സിഗരറ്റുകളുമായി മലയാളി യുവാവ് പിടിയിൽ 

ബെംഗളൂരു: കേന്ദ്രസർക്കാർ നിരോധിച്ച ഇലക്‌ട്രോണിക് സിഗരറ്റുകളുമായി യുവാവ് അറസ്റ്റിൽ. സിസിബി ആൻ്റി നാർക്കോട്ടിക് പോലീസാണ് അറസ്റ്റ് ചെയ്തത്. കേരള സ്വദേശി ഷോയിബാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3 കോടി വിലപിടിപ്പുള്ള ഇ-സിഗരറ്റുകൾ പോലീസ് പിടിച്ചെടുത്തു. കുറച്ചുകാലം ദുബായിലായിരുന്ന ഷൊയ്ബ് അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്. പിന്നീട് ബെംഗളൂരുവിൽ വന്ന് സുദ്ദഗുണ്ടെപാളയയിലെ സഹോദരൻ്റെ വീട്ടിലായിരുന്നു താമസം. ഇ-സിഗരറ്റുകൾ ദുബായിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കും കൊറിയർ വഴി കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയായിരുന്നു പ്രതികൾ. പ്രതിയെക്കുറിച്ചുള്ള ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡ്…

Read More

പരിശോധനക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സജ്ജുകുമാറാണ് അറസ്റ്റിലായത്. ഇയാൾ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ജോലിക്കായി കൊച്ചിയിലേക്ക് പോവുകയായിരുന്നു സജ്ജുകുമാർ. ഈ സമയം എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചു. ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽ ബോംബുണ്ടെന്ന് പ്രതി പറഞ്ഞു. ബോംബ് ഉണ്ടെന്ന് കെട്ട ഉദ്യോഗസ്ഥർ ഒരു നിമിഷം ഞെട്ടി. സൂക്ഷ്മ പരിശോധന നടത്തി. എന്നാൽ ബാഗിൽ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്താനായില്ല. വിമാനത്താവളത്തിൽ ക്രൂരത…

Read More

കാമുകന്റെ ഭീഷണി; എലി വിഷം കഴിച്ച് 15 കാരി ജീവനൊടുക്കി

കാസർക്കോഡ് : പീഡനത്തിന് ഇരയായ 15 കാരി കാമുകന്‍റെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി. എലി വിഷം കഴിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പീഡനത്തിന് ശേഷം പ്രതി അന്‍വറില്‍ നിന്ന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് വിഷം കഴിച്ചതെന്നാണ് കുട്ടിയുടെ മരണമൊഴിയെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂളിൽ നിന്നെത്തിയ പെൺകുട്ടി എലി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ മൊഗ്രാല്‍പുത്തൂര്‍…

Read More

ദളിത്‌ വിദ്യാർത്ഥിയെ ആക്രമിച്ചു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറിൽ ദളിത് വിദ്യാർഥിയെ ആക്രമിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹുംനാബാദ് സ്വദേശികളായ അഭിഷേക്, റിതീഷ്‌ റെഡ്ഡി, സുനിൽ റെഡ്ഡി, അഭിഷേക് തെലങ്ക എന്നിവരെയാണ് ഹുംനാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീരാമനെതിരായ വിദ്യാർഥിയുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read More

കോടികൾ വിലമതിക്കുന്ന കൊക്കെയ്‌നുമായി യുവതി പിടിയിൽ

ബെംഗളൂരു :  26 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയ സ്വദേശിനി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡൽഹിയിലേക്ക് പോകാനെത്തിയ ഇവർ പിടിയിലായത്. ബാഗിനുള്ളിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. 2.56 കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റിൽ കെനിയയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ മുംബൈയിലെത്തിയ യുവതി കഴിഞ്ഞ 13-നാണ് ബെംഗളൂരുവിലെത്തിയത്. എവിടെ നിന്നാണ് കൊക്കെയ്ൻ കിട്ടിയതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുകയാണ്. ബെംഗളൂരുവും മുംബൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. രണ്ടുമാസത്തിനിടെ വലിയ…

Read More

14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കർണാടക സ്വദേശി അറസ്റ്റിൽ

മാനന്തവാടി: ആശുപത്രിയില്‍ നിന്ന് പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ സംഭവത്തില്‍ കർണാടക സ്വദേശി അറസ്റ്റില്‍. കുട്ട കെ. ബേഡക മത്തിക്കാട് എസ്റ്റേറ്റിലെ മണിവണ്ണനെ(21)യാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുടെ പ്രസവത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബന്ധുവിനു കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയുമായി മണിവണ്ണൻ പരിചയപ്പെടുന്നത്. തുടർന്ന് ആശുപത്രിക്ക് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിയുന്നത്. മണി എന്ന പേരല്ലാതെ പീഡിപ്പിച്ചയാളെപ്പറ്റി മറ്റൊന്നും…

Read More

പാർക്കിൽ എത്തിയ നഴ്സിങ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; രണ്ട് പേർ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തില്‍ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കദ്രി പാർക്കില്‍ നഴ്സിങ് വിദ്യാർഥികളുടെ മതം ചോദിച്ച്‌ അക്രമിച്ചു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിസരവാസികളായ കെ. നിഥിൻ(18), യു.വി. ഹർഷ(18) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഉണ്ടായിരുന്ന 17കാരനെതിരെ കേസെടുത്തു. നഗരത്തിലെ നഴ്സിങ് കോളജ് വിദ്യാർഥിനി അഞ്ജന(20), മറ്റൊരു നഴ്സിങ് കോളജ് വിദ്യാർഥിയും സുഹൃത്തുമായ അഖിലിനൊപ്പം (20) വെള്ളിയാഴ്ച വൈകുന്നേരം പാർക്കില്‍ എത്തിയപ്പോഴാണ് അക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും വളഞ്ഞ മൂന്നംഗ സംഘം മതം ചോദിച്ച ശേഷം അഖിലിനെ മർദിക്കുകയായിരുന്നു.…

Read More

നടി പ്രവീണയുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിച്ചു; ഒടുവിൽ പ്രതി പിടിയിൽ

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതി പിടിയില്‍. ദില്ലിയില്‍ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് പ്രതിയെ ദില്ലിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് ഇതിന് മുമ്പ് ദില്ലി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ് (24) അറസ്റ്റിലായിരുന്നത്. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍…

Read More

വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കെട്ടിയിട്ട് കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിലെ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കെട്ടിയിട്ട ശേഷം കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് രാജരാജേശ്വരിനഗർ സ്വദേശിനി ഗൗരമ്മയുടെ വീട്ടിലാണ് കുമാർ സുഹൃത്തിന്റെ സഹായത്തോടെ അതിക്രമിച്ചുകയറിയത്. കൊച്ചുമക്കളെ ട്യൂഷന് കൊണ്ടുവിട്ട ശേഷം വൈകീട്ട് നാലരയോടെ ഗൗരമ്മ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് കുമാറും സുഹൃത്തും വീട്ടിൽ പ്രവേശിച്ചത്. തുടർന്ന് ഗൗരമ്മയെ കെട്ടിയിട്ട് മുഖംമൂടിയ ശേഷം വീട് കൊള്ളയടിക്കുകയായിരുന്നു. 120 ഗ്രാം സ്വർണം, 100 ഗ്രാം വെള്ളി, 50,000 രൂപ എന്നിവയാണ് കൊള്ളയടിച്ചത്. രാജരാജേശ്വരിനഗർ പോലീസ് കേസ്…

Read More
Click Here to Follow Us