20 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ബെംഗളൂരു: 20 കിലോ കഞ്ചാവുമായി യുവാവ് ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഒഡിഷ പോളസാര സ്വദേശി കാളു ചരണിനെ (27) യാണ് റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് പോലീസ് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ പരിശോധിക്കുകയായിരുന്നു. ആറു പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് കണ്ടെടുത്തു. നഗരത്തിലെ വിവിധഭാഗങ്ങളിൽ വിതരണം ചെയ്യാനെത്തിച്ചവയാണിതെന്ന് ഇയാൾ പോലീസിന് മൊഴിനൽകി. ഒഡിഷയിലെ ആദിവാസികളിൽ നിന്ന് കിലോയ്ക്ക് 10,000 രൂപ നൽകിയാണ് ഇയാൾ കഞ്ചാവ്‌ വാങ്ങിയത്. ബെംഗളുരുവിലെത്തിച്ചശേഷം കിലോയ്ക്ക് ഒരുലക്ഷം രൂപത്തോതിൽ വിൽക്കാനായിരുന്നു പദ്ധതി. നേരത്തേയും സമാനമായ…

Read More

അവിഹിത ബന്ധമെന്ന് സംശയം: ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി

death

ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 40കാരിയെ ഭർത്താവ് കൊലപ്പെടുത്തി. ഡല്‍ഹി ബുറാരി ഏരിയയിലെ സത്യ വിഹാറിലാണ് സംഭവം. പോലീസെത്തുമ്പോള്‍ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. യുവതിയുടെ ഭര്‍ത്താവ് കുന്ദന്‍ ഷായെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ സംശയിച്ചിരുന്ന ഇയാള്‍ അവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നതായും ഇതിലുണ്ടായ പക കാരണമാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ഇവരുടെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോയിരുന്നു.…

Read More

ടിപ്പു സുൽത്താന്റെ പ്രതിമയിൽ ചെരുപ്പ് മാലയിട്ട യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പ് മാലയിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. 23കാരനായ അകാഷ് തല്‍വാറാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ജനുവരി 31ന് ടിപ്പുവിന്റെ പ്രതിമ അലങ്കോലമാക്കിയതില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ ടിപ്പു സര്‍ക്കളില്‍ പ്രതിഷേധം നടത്തിയിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

Read More

മുൻ ഭാര്യയെയും ഭർത്താവിനെയും കൊലപെടുത്തിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. 19കാരി ഹിന മെഹബൂബ്, ഭര്‍ത്താവ് 21കാരന്‍ യാസിന്‍ ആദാം എന്നിവരെയാണ് തൗഫിഖ് ഷൗക്കത്ത് കൊന്നത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട തൗഫിഖിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിന് പിന്നാലെ പിടികൂടുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഹിനയും തൗഫിഖും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും നടത്തിയ ഒരു യാത്രയ്ക്ക് വേണ്ടി യാസിന്‍ ഡ്രൈവറായ വാഹനമാണ് വാടകയ്ക്ക് വേണ്ടി വിളിച്ചിരുന്നത്. ഈ യാത്രയില്‍ വച്ചാണ് ഹിനയും യാസിനും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും…

Read More

കാമുകിയെ സ്വന്തമാക്കാൻ മക്കളെ എറിഞ്ഞു കൊന്നു; യുവാവിനെയും കാമുകിയെയും വധശിക്ഷയ്ക്ക് വിധേയരാക്കി

ചൈന: കാമുകിയെ സ്വന്തമാക്കാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും കാമുകിയായ യുവതിയേയും വധശിക്ഷക്ക് വിധേയരാക്കി. ഴാങ് ബോ, കാമുകി യേ ചെങ്‌ചെൻ എന്നിവരെ ബുധനാഴ്ച വിഷം കുത്തിവെച്ച്‌ വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2020 നവംബറിലാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്ചിങ് നഗരത്തിലുള്ള കെട്ടിടത്തിന്റെ 15-ാം നിലയിലുള്ള തന്റെ അപ്പാർട്ട്‌മെന്റിന്റെ ജനലിലൂടെയാണ് ഴാങ് സ്വന്തം മക്കളെ പുറത്തേക്കെറിഞ്ഞത്. രണ്ട് വയസുള്ള പെണ്‍കുട്ടിയും ഒരുവയസുള്ള ആണ്‍കുട്ടിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാമുകിയുടെ നിർബന്ധപ്രകാരമാണ് ഇയാള്‍ കൊടും ക്രൂരത ചെയ്തത്. വിവാഹിതനാണെന്നും രണ്ട് മക്കളുണ്ടെന്നുമുള്ള കാര്യം മറച്ചുവെച്ചാണ് ഇയാള്‍ യേ ചെങ്‌ചെനുമായി ബന്ധം…

Read More

11 കാരിയെ വെട്ടിക്കൊന്ന് അമ്മയുടെ സഹോദരൻ

CRIME

കൊല്‍ക്കത്ത: 11 കാരിയെ അതി ദാരു ണമായി വെട്ടിക്കൊന്ന് മാതൃസഹോദരന്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല ഇയാളുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ ഒരു പഴയ കെട്ടിടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. സൃഷ്ടി കേശാരിയാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ആണ് സംഭവം. സംഭവത്തില്‍ ബന്ധുവായ 27കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 29 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കഴിഞ്ഞ…

Read More

മൂർഖൻ പാമ്പിനെ കുപ്പിയിലാക്കി കടത്താൻ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയിൽ 

ബെംഗളൂരു: ബാങ്കോക്കില്‍ നിന്ന് മൂർഖൻപാമ്പിനെ കുപ്പിയിലാക്കി കടത്തിയ യാത്രക്കാരൻ ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. ബെംഗളൂരു സ്വദേശിയായ പുരുഷോത്തം ആണ് പിടിയിലായത്. ഇയാളുടെ ബാഗ് പരിശോധിക്കുന്നതിനിടെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് മൂർഖൻ പാമ്പിനെ കുപ്പിയിലടച്ച നിലയില്‍ കണ്ടത്. തുടർന്ന് ഇയാളെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. വിഷം ശേഖരിക്കാനാണ് പാമ്പിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

Read More

സഹായം വാഗ്ദാനം ചെയ്ത് 59 കാരനെ ഹണി ട്രാപ്പിൽ കുടുക്കി; 2 സ്ത്രീകൾ ഉൾപ്പെടെ 7 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗ്നചിത്രം പകർത്തി 59കാരനില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ. ഇയാളുടെ പരാതിയില്‍ രണ്ടു സ്ത്രീകളടക്കം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണയിലെ പി ഫെെസല്‍ (37), ഭാര്യ എം പി റുബീന (29), എൻ സിദ്ദിഖ് (48), എം അഹമ്മദ് ദില്‍ഷാദ് (40), നഫീസത്ത് മിസ്രിയ (40), അബ്ദുല്ലക്കുഞ്ഞി (32), റഫീക്ക് മുഹമ്മദ് (42) എന്നിവരെയാണ് മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മേല്‍പ്പറമ്പ് സ്റ്റേഷന്റെ ചുമതലയുള്ള രാജപുരം ഇൻസ്പെക്ടർ കെ കൃഷ്ണന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. താമരക്കുഴി സ്വദേശിയെയാണ് സംഘം ഹണിട്രാപ്പില്‍പ്പെടുത്തിയത്.…

Read More

ഒരു വയസുള്ള കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

പാമ്പാടി: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കുടുംബപ്രശ്നത്തെ തുടർന്ന് ഇയാള്‍ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ഈ സമയം ഉറങ്ങുകയായിരുന്ന ഒരു വയസുള്ള ഇളയ കുട്ടി ഇവരുടെ ശബ്ദം കേട്ട് ഉറക്കമുണർന്ന് കരഞ്ഞു. തുടർന്നാണ് ഇയാള്‍ കുട്ടിയെ എടുത്തുപൊക്കി തറയില്‍ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. എന്നാല്‍ ഇത് കുട്ടിയുടെ മാതാവ് തടഞ്ഞതിനാല്‍…

Read More

സ്ത്രീകളുടെ ബാത്‌റൂമിൽ മൊബൈൽ ക്യാമറ; അധ്യാപകൻ അറസ്റ്റിൽ

മുംബൈ: ശുചിമുറിയില്‍ സ്ത്രീകളുടെ വീഡിയോ ഷൂട്ട് ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. മഹാരാഷ്ട്ര നാഗ്പുരിലെ കാസര്‍പുര നിവാസി മങ്കേഷ് വിനായക്റാവു ഖപ്രെ (37) ആണ് പ്രതി. അംബസാരിയിലെ നാഗ്പൂര്‍ സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ച ‘അഡ്വാന്‍റേജ് വിദര്‍ഭ’ എന്ന വ്യാവസായിക എക്സ്പോയ്ക്കിടയിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ ഖാപ്രെ ഫെസ്റ്റിവല്‍ ഗേറ്റ് രൂപകല്‍പന ചെയ്യാനായി ഇവിടെ എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ ശുചിമുറി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യം ജനലിലൂടെ ഇയാള്‍ മൊബൈല്‍ ഫോണ്‍വഴി പകര്‍ത്തുകയായിരുന്നു. ശുചിമുറിയില്‍ കാമറയെന്ന് സംശയം തോന്നിയ ഒരു യുവതി സംഭവം സംഘാടകരെ…

Read More
Click Here to Follow Us