കോടികളുടെ കുഴൽപണവും അരിയും സാരിയും പിടികൂടി 

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഒഴുകുന്നത് കോടികള്‍ എന്ന് റിപ്പോർട്ട്‌. ശിവമോഗ ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത പണവും കോടികള്‍ വിലവരുന്ന അരിയും സാരിയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കണക്കില്‍ പെടാത്ത 1.40 കോടി രൂപയുടെ കുഴല്‍പ്പണവുമാണ് പോലീസ് പിടികൂടിയത്. തുംഗ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹരകെരെയ്‌ക്ക് സമീപമുള്ള ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകാന്‍ ഉപയോഗിച്ച മഹീന്ദ്ര ബൊലേറോ വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയതെന്നും തുടര്‍ന്ന് പണം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക്…

Read More

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, പ്രതിയെ പിടികൂടിയത് കർണാടകയിൽ നിന്ന്

ബെംഗളൂരു: വര്‍ക്കല അയിരൂരില്‍ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി താന്നിമൂട് വീട്ടില്‍ സുനില്‍ കുമാര്‍ പിടിയിലായി. ഫെബ്രുവരി എട്ടാംതീയതിയായിരുന്നു സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് 32കാരിയെ സുനില്‍കുമാ‌ര്‍ പീഡിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കി തിരിച്ചെത്തിയ യുവതിയുടെ സഹോദരിയാണ് സുനില്‍കുമാര്‍ പീഡിപ്പിക്കുന്നത് കാണുന്നത്. സഹോദരി ബഹളം വച്ചതോടെ സുനില്‍കുമാര്‍ ഓടി രക്ഷപ്പെട്ടു, മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം, കായലില്‍ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍…

Read More

ആൾക്കൂട്ട കൊലപാതകം, 5 പേർ കസ്റ്റഡിയിൽ 

ബെംഗളൂരു: രാമനഗര ജില്ലയിലെ സാതന്നൂരില്‍ കന്നുകാലിക്കച്ചവടക്കാരന്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പശു സംരക്ഷണ സംഘടനാ നേതാവുള്‍പ്പെടെ അഞ്ചോളം പേര്‍ പോലീസ് കസ്റ്റഡിയില്‍. 38 കാരനായ ഇദ്രിസ് പാഷയാണ് മര്‍ദനമേറ്റു മരിച്ചത്. പശു സംരക്ഷണസേന എന്ന സംഘടനയുടെ നേതാവായ പുനീത് കേരെഹള്ളിയും കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളത്. പുനീതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ‌ഇന്നലെ രാവിലെ മണ്ഡ്യയില്‍ നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഇദ്രിസിനെ പുനീതും സംഘവും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കന്നുകാലികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ അനുമതി രേഖകള്‍ കാണിച്ചപ്പോള്‍ ഇവര്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ഇദ്രിസിന്‍റെ കൂടെയുണ്ടായിരുന്നവര്‍…

Read More

വയോധികയെ പീഡിപ്പിച്ച ഹോം നേഴ്സ് അറസ്റ്റിൽ

ബെംഗളൂരു: വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ പുരുഷ ഹോം നഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡബിദ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശിവനന്ദ (19) യാണ് അറസ്റ്റിലായത്. പുരുഷ ഹോംനഴിസിനെ ബന്ധുക്കള്‍ വയോധികയെ പരിചരിക്കാന്‍ ഏര്‍പാട് ചെയ്തിരുന്നു. അവര്‍ നാള്‍ക്കുനാള്‍ കൂടുതല്‍ ക്ഷീണിതയായി. സംശയം തോന്നിയ ബന്ധുക്കള്‍ ഹോം നഴ്‌സ് അറിയാതെ മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. യുവാവ് വയോധികയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വഴങ്ങാത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

Read More

കാറിൽ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച്‌ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരെയാണ് ബെംഗളൂരു കോറമംഗല പോലീസ് അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച്‌ 25നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി 10 മണിയോടെ കോറമംഗല നാഷണല്‍ ഗെയിംസ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു യുവതി. അവിടെ എത്തിയ നാലംഗ സംഘം ഭീഷണി പെടുത്തി സുഹൃത്തിനെ അവിടെ നിന്നും പറഞ്ഞയച്ചു. ഇത് ചോദ്യം ചെയ്‌ത യുവതിയുമായി സംഘം വഴക്കിട്ടു. പിന്നാലെ യുവതിയെ കാറിലേക്ക് ബലമായി പിടിച്ച്‌ കയറ്റുകയായിരുന്നു.…

Read More

ടയർ ഊരിപോയത് അറിയാതെ യാത്ര ചെയ്തത് 120 കിലോ മീറ്റർ സ്പീഡിൽ , യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കാറിന്റെ മുൻവശത്തെ ഒരു ടയർ ഊരിത്തെറിച്ചതറിയാതെ വെറും റിമ്മിൽ അമിതവേഗതയിൽ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. എച്ച്ആർബിആർ ലെഔട്ടിൽ താമസിക്കുന്ന നിതിൻ യാദവ് എന്ന യുവാവാണ്. യുവാവിനെ പട്രോളിംഗ് സംഘം പിടികൂടി ബാനസവാടി ട്രാഫിക് പോലീസിന് കൈമാറി. ഏകദേശം രണ്ട് കിലോമീറ്ററോളം കാറിനെ പിന്തുടർന്നപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കമ്മനഹള്ളി മെയിൻ റോഡിലാണ് സംഭവം നടന്നത്. ഇന്ദിരാനഗറിൽ നിന്നാണ് കാർ എത്തിയത്. കാർ അമിത വേഗതയിൽ ഓടിച്ചിരുന്ന യാദവ് ടയർ ഊരിപ്പോയത് അറിഞ്ഞിരുന്നില്ല. ഈ സമയവും മണിക്കൂറിൽ…

Read More

അഴിമതി കേസിൽ ബിജെപി എംഎൽഎ അറസ്റ്റിൽ

ബെംഗളൂരു: വന്‍ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റില്‍.കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് വരൂപാക്ഷപ്പക്ക് കെഎസ്ഡിഎല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് . കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് മാഡല്‍ വിരൂപാക്ഷപ്പ. മൈസൂര്‍ സാന്‍ഡല്‍ സോപ്‌സ് നിര്‍മിക്കാനുള്ള നിര്‍മാണ സാമഗ്രികള്‍ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കാന്‍ 81 ലക്ഷം…

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്ത്, യുവാവും യുവതിയും പിടിയിൽ

കൊച്ചി :കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം. യുവാവും യുവതിയും പിടിയില്‍. ഇടുക്കി രാജകുമാരി സ്വദേശി ആല്‍ബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും കാക്കനാട് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടിയപ്പോഴാണ് പ്രതികളെ കുറിച്ച്‌ വിവരം കിട്ടിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും അങ്കമാലിയില്‍ വച്ച്‌ ബസില്‍ നിന്ന് പിടികൂടിയത്.

Read More

ക്രിപ്റ്റോ കറൻസി തട്ടിപ്പ് മലയാളി അറസ്റ്റിൽ

ബെംഗളൂരു: ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്റെ പേരില്‍ മംഗളൂരുവിലെ ഒട്ടേറെപ്പേരെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ മലയാളി അറസ്റ്റില്‍. മലപ്പുറം കുഴിപ്പുറം ഒതുക്കുങ്ങല്‍ വായനശാലയ്ക്കരികിലെ ഹംസ(44)യെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് എസ്.പി. പി.പി.ഹെഗ്ഡെ പിടികൂടിയത്. മംഗളൂരു സ്വദേശി റഷാദിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. റഷാദില്‍ നിന്ന് 25 ലക്ഷത്തിലധികം രൂപയാണ്‌ തട്ടിയെടുത്തത്. പലരില്‍നിന്ന് കൈക്കലാക്കിയ പണം മുഖ്യപ്രതിയായ കളിയടുക്കല്‍ നിഷാദിന് ഹംസ അയച്ചുകൊടുക്കുകയും അതില്‍ തന്റെ വിഹിതം ഹംസ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി.

Read More

16 കിലോ കഞ്ചാവുമായി 2 മലയാളികൾ അറസ്റ്റിൽ

ചെന്നൈ: 16 കിലോ കഞ്ചാവുമായി രണ്ടു മലയാളികള്‍ ചെന്നൈയിൽ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ എ. നിഷാദ് (32), എസ്.അലിന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പരിശോധനയ്ക്കിടെ വാഷര്‍മാന്‍പേട്ടില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. കണ്ണന്‍ റോഡ്-ത്യാഗപ്പ സ്ട്രീറ്റ് ജങ്ഷനു സമീപം പോലീസ് സംഘം ഇരുവരെയും തടഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും ചെന്നൈയില്‍ വില്‍ക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. ഇരുവരെയും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Read More
Click Here to Follow Us