ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1 കിലോ 116 ഗ്രാം സ്വര്‍ണവുമായി കാസര്‍ക്കോട് സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ബോവിക്കാനം മുളിയാര്‍ പൊവ്വല്‍ സ്വദേശി അബ്ദുള്‍ സല്‍മാന്‍ ആണ് കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 60,24,340 രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. രാസവസ്തുക്കള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗോളങ്ങളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമായിരുന്നു കസ്റ്റംസിന്റെ മുന്നില്‍ തകര്‍ന്നു വീണത്. ഇതേ രീതിയില്‍ സ്വര്‍ണ്ണ വേട്ട നടത്താറുണ്ടെങ്കിലും മലദ്വാരത്തില്‍ നിന്നും ഏറ്റവും കൂടുതല്‍…
Read MoreTag: AIRPORT
സ്വർണം കുഴമ്പുരൂപത്തിലാക്കി കടത്താനുള്ള ശ്രമം, ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: മൊബൈൽ കവറിനുള്ളിൽ സ്വർണം കുഴമ്പു രൂപത്തിലാക്കി കടത്താ ൻ ശ്രമിച്ചയാൾ വിമാനത്താവളത്തിൽ അറസ്റ്റിലായി. ദുബായിൽ നിന്നും എമിറേറ്റ്‌സ് വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ ആർടി നഗർ സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്. 21 ലക്ഷത്തോളം വില മതിക്കുന്ന സ്വർണം ഇയാളിൽ നിന്നും കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് ഇയാളെ കണ്ടെത്താൻ സാധിച്ചത്.
Read Moreഗ്രാമി മെഡൽ റിക്കി കേജിനു തിരിച്ചു കിട്ടി
ബെംഗളൂരു: സംഗീത സംവിധായകൻ റിക്കി കേജിന്റെ ഗ്രാമി മെഡൽ കഴിഞ്ഞ രണ്ടു മാസത്തോളമായി ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഏപ്രിലിൽ ആണ് റിക്കിയ്ക്ക് പുതുതലമുറ ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം ലഭിച്ചത്. എന്നാൽ മെഡൽ കൊണ്ടു വന്ന കൊറിയർ കമ്പനിയുടെ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റമ്സ് മെഡൽ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. ഈ വിവരം റിക്കി ട്വിറ്റെറിലൂടെ പങ്കുവച്ചതിലൂടെയാണ് ഇത് കൂടുതൽ വിവാദമായതും മെഡൽ റിക്കിയ്ക്ക് കിട്ടാൻ ഉള്ള വഴികൾ തുറന്നതും.
Read Moreലോക പരിസ്ഥിതി ദിനം: മംഗളൂരു വിമാനത്താവളം പ്ലാന്റബിൾ ബാഗേജ് ടാഗുകളും തൈകളും വിതരണം ചെയ്തു.
ബെംഗളൂരു: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മാതൃഭൂമിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കാൻ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം ‘ഗ്രീൻ കാർപെറ്റ്’ വിരിച്ചുകൊണ്ട് എയർപോർട്ടിന് അകത്തും പുറത്തുമുള്ള ഒരു കൂട്ടം പ്രവർത്തനങ്ങൾ കൊണ്ട് ‘ഒരേ ഒരു ഭൂമി’ എന്ന പ്രമേയം വീണ്ടും സ്ഥിരീകരിക്കാൻ ശ്രമിച്ചു. പ്ലാന്റ് ചെയ്യാവുന്ന ബാഗേജ് ടാഗുകൾ, തൈകളുടെ വിതരണം ചെയ്തു ഇതിനു പുറമെ, ഓൺലൈൻ ക്വിസ്, ഗ്രീൻ സെൽഫി ബൂത്തുകൾ പങ്കാളികൾക്കായി ഒരു ദിവസം എന്നിവയും നടത്തി. പുറപ്പെടുന്ന യാത്രക്കാർക്ക് നൽകിയ #PlantGoodness പാസഞ്ചർ ബാഗേജ് ടാഗുകൾ ഒരുപോലെ ഹിറ്റായിരുന്നു. വിവിധയിനം പച്ചക്കറികളുടെയും ഔഷധച്ചെടികളുടെയും…
Read Moreഎയർപോർട്ട് സജ്ജീകരണത്തോടെയുള്ള റെയിൽവേ സ്റ്റേഷൻ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും
ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ വിമാനത്താവളം പോലുള്ള ട്രെയിൻ സ്റ്റേഷൻ ഇന്ന് രാത്രി മുതൽ പ്രവർത്തനം ആരംഭിക്കും. ഒരു വർഷത്തിലേറെയായി നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിനായി തയ്യാറായി നിൽക്കുകയായിരുന്നു സ്റ്റേഷൻ. പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി തെക്ക് പശ്ചിമ മൂന്ന് ജോഡി ദീർഘദൂര ട്രയിനുകൾ ബാനസവാടി സ്റ്റേഷനിലേക്ക് സർ എംവി ടെർമിനലിലേക്ക് മാറ്റി.
Read Moreവിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കാൻ റോബോട്ടുകൾ
ബെംഗളൂരു: വിമാനത്താവളത്തിൽ ഇനി യാത്രക്കാരെ സഹായിക്കാൻ റോബോട്ടുകൾ. 13 റോബോട്ടുകൾ ആണ് പരീക്ഷണത്തിസ്ഥാനത്തിൽ ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ബോഡിങ് ഗേറ്റിലേക്കുള്ള വഴിയും ഷോപ്പിംഗ് ഏരിയയും ശുചിമുറിയും ശുദ്ധജലം ലഭിക്കുന്ന ഇടവും തുടങ്ങിയവ എല്ലാം യാത്രക്കാർക്ക് ഇനി റോബോർട്ട് വഴി കാണിക്കും. യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും റോബോർട്ട് റെഡി ആണ്. ഇത് വിജയിക്കുന്നതോടെ കൂടുതൽ റോബോർട്ടുകളെ വിമാനത്താവളത്തിൽ കൊണ്ട് വരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
Read Moreവിമാനത്താവളത്തിലേയ്ക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി ബി.ഐ.എ.എൽ
ബെംഗളൂരു: നഗരത്തിൽ കനത്ത മഴയെത്തുടർന്ന് വിമാനത്താവളത്തിലേക്കുള്ള ചില ഭാഗങ്ങളിൽ യാത്രക്കാർ വെള്ളക്കെട്ടും മന്ദഗതിയിലുള്ള ഗതാഗതവും നേരിടേണ്ടിവരും അതുകൊണ്ടുതന്നെ മുൻകൂട്ടി വിമാനത്താവളത്തിൽ എത്തിച്ചേരുന്നതിനായി യാത്രയ്ക്ക് കൂടുതൽ സമയം മുൻകൂട്ടി യാത്ര ആരംഭിക്കാനും അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാനും യാത്രക്കാരോട് നിർദ്ദേശിക്കുന്നു, തുടർ സഹായത്തിനോ ചോദ്യങ്ങൾക്കോ ഞങ്ങളെ 080-22012001 വിളിക്കുക. ഞങ്ങളുടെ ടാക്സി ഓപ്പറേറ്റർമാർ വഴി റൈഡുകൾ ബുക്ക് ചെയ്യുമ്പോൾ നിലവിലെ സാഹചര്യം കൊണ്ട് അവർക്ക് കൂടുതൽ കാത്തിരിപ്പ് സമയമായേക്കാം അതിന് ഒരു ബദലായി, യാത്രക്കാർക്ക് ബിഎംടിസി വോൾവോ ബസുകളും കാർ വാടകയ്‌ക്കെടുക്കുന്ന സേവനങ്ങളും ലഭ്യമാക്കുന്നതാണ്. ഈ…
Read Moreകെഐഎ ടെർമിനൽ 2; സമയകാലാവതി നീട്ടി ബിഐഎഎൽ
ബെംഗളൂരു: ഏറെ നാളായി മുടങ്ങിക്കിടന്ന കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കെഐഎ) ടെർമിനൽ 2 (ടി2) ഈ വർഷം അവസാന പാദത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് എയർപോർട്ട് ഓപ്പറേറ്ററായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അറിയിച്ചു. പകർച്ചവ്യാധിയും തുടർന്നുണ്ടായ തൊഴിലാളി ക്ഷാമവുമാണ് കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 13,000 കോടി രൂപയുടെ ടെർമിനൽ രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 2.54 ലക്ഷം ചതുരശ്ര മീറ്ററും രണ്ടാമത്തേതിൽ 4.41 ലക്ഷം ചതുരശ്ര മീറ്ററുമാണ് നിർമിക്കുക. അതിനു ചുറ്റും ഒരു വലിയ ഔട്ട്ഡോർ ഗാർഡൻ ഉള്ള ഒരു തടാകവും ഉണ്ടാകും. ഒന്നാം…
Read Moreകലബുറഗി വിമാനത്താവളത്തിൽ നിതിൻ ഗഡ്കരിയുടെ ചായ വൈകി
ബെംഗളൂരു: ഡൽഹിയിലേക്കുള്ള പ്രത്യേക വിമാനത്തിൽ ഗണഗാപൂരിലെ ദത്ത മന്ദിർ സന്ദർശിച്ച ശേഷം കലബുറഗി വിമാനത്താവളത്തിലെത്തിയ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് വിമാനത്താവളത്തിൽ ഒരു ചായയ്ക്കായി കാത്തിരിക്കേണ്ടി വന്നത് 15 മിനിറ്റ് ഹെലികോപ്റ്ററിൽ കലബുറഗി വിമാനത്താവളത്തിലെത്തിയ ഗഡ്കരി വിഐപി ലോഞ്ചിൽ ചായ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മന്ത്രിക്ക് പ്രഭാതഭക്ഷണവും ചായയും നൽകാനുള്ള സൗകര്യം എയർപോർട്ട് ഉദ്യോഗസ്ഥർ നടത്തണം. പക്ഷേ, ചായ തയ്യാറാക്കി വച്ചിരുന്നില്ല. കൂടാതെ മന്ത്രിക്ക് നല്കാൻ ഉദ്ദേശിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതുമുണ്ട് അതുകൊണ്ടുതന്നെ മന്ത്രിയ്ക്കായി കന്റീനിൽ തയാറാക്കിയ ഭക്ഷണസാധനങ്ങളുമായി വന്ന…
Read Moreമലയാളി വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞു
ന്യൂഡൽഹി : യുക്രയിനിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. തുടർന്ന് ഈ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന്, കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ വിമാനത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ, വിദ്യാര്‍ത്ഥിയുടെ യാത്ര വിമാനത്താവള അധികൃതര്‍ തടയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. യുദ്ധഭൂമിയിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ ഏതു സാഹചര്യത്തിലാണ് വെടിയുണ്ടകൾ എത്തിയതെന്നതിൽ…
Read More