മലയാളി വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞു

ന്യൂഡൽഹി : യുക്രയിനിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. തുടർന്ന് ഈ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന്, കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ വിമാനത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ, വിദ്യാര്‍ത്ഥിയുടെ യാത്ര വിമാനത്താവള അധികൃതര്‍ തടയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. യുദ്ധഭൂമിയിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ ഏതു സാഹചര്യത്തിലാണ് വെടിയുണ്ടകൾ എത്തിയതെന്നതിൽ…

Read More

വിമാനത്താവളങ്ങളിൽ ‘വൺ ഹാൻഡ് ബാഗേജ്’ നിയമം കൊണ്ടുവരാനൊരുങ്ങി സിഐഎസ്എഫ്.

ബെംഗളൂരു: എല്ലാ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്‌ക്രീനിംഗ് പോയിന്റുകളിലെ കാലതാമസവും തിരക്കും കുറയ്ക്കാൻ, ഒരു യാത്രക്കാരനു ഒന്നിലധികം ഹാൻഡ് ബാഗേജുകൾ കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ വിമാനത്താവളങ്ങളോടും എയർലൈനുകളോടും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ആവശ്യപ്പെട്ടു. ലേഡീസ് ഹാൻഡ്‌ബാഗ് ഉൾപ്പെടെയുള്ള ചില നിർദ്ദിഷ്ട ലിസ്‌റ്റഡ് ഇനങ്ങൾക്ക് പുറമെയാണിത്. ആവശ്യമെങ്കിൽ, അവരുടെ അധിക ഹാൻഡ്‌ബാഗുകൾ രജിസ്റ്റർ ചെയ്ത ബാഗേജിലേക്ക് മാറ്റാനുള്ള ഓപ്ഷനുമുണ്ടെകുന്നതാണ്.  സിഐഎസ്എഫ് എയർപോർട്ട് സെക്‌ടറിലെ അഡീഷണൽ ഡയറക്ടർ ജനറലിന്റെ ഓഫീസിൽ നിന്ന് ജനുവരി 19-ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടർ ജനറലിന് നൽകിയ…

Read More

കർണാടകയിലെ നാല് ജില്ലകളിൽ കൂടി വിമാനത്താവളങ്ങൾ എത്തുന്നു

airport bangalore

ബെംഗളൂരു: വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ നാല് ജില്ലകളിൽ കൂടി വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി മുരുകേഷ് നിറാനി അറിയിച്ചു. ബാഗൽകോട്ട്, റായിചൂർ, ദാവൻഗരെ, ഹാസൻ എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നത് ഇതിനായി ചുരുങ്ങിയത് 500 ഏക്കർ ഭൂമി കണ്ടെത്താൻ അതാത് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ 8 വിമാനത്താവളങ്ങൾ ആണ് സംസ്ഥാനത്തുള്ളത്.

Read More

ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ സ്തംഭിച്ചു.

ബെംഗളൂരു: നിർബന്ധിത സുരക്ഷാ പരിശോധനയ്‌ക്കായി 40 ലക്ഷം രൂപയുടെ വാച്ച് ട്രേയിൽ വയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഒരു യാത്രക്കാരൻ ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന സ്തംഭിപ്പിച്ചു. എയർപോർട്ടിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഡൽഹിയിലേക്കുള്ള വിസ്താര വിമാനത്തിൽ കയറുകയായിരുന്ന അദ്ദേഹത്തിന്റെ പരിശോധന ഊഴത്തിൽ, വാച്ച് ഉൾപ്പെടെയുള്ള ലോഹ സാമഗ്രികൾ നീക്കംചെയ്ത് സുരക്ഷാ സ്ക്രീനിംഗിനായി ട്രേയിൽ വയ്ക്കാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. എന്നാൽ തന്റെ റോളക്‌സ് വാച്ചിന് 40 ലക്ഷം രൂപ വിലയുണ്ടെന്നും ഈ പ്രക്രിയയ്ക്കിടെ അത് മോഷ്ടിക്കപ്പെടാമെന്നും അവകാശപ്പെട്ട് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാൻ അദ്ദേഹം വിസമ്മതിച്ചതായി…

Read More

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

ബെംഗളൂരു: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കർണാടകയിലെ വിമാനത്താവളങ്ങളിലുടനീളമുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ എയർ ട്രാഫിക് റിപ്പോർട്ട്. രാജ്യത്തുടനീളം, 2020 മാസങ്ങളിലെ 2.24 കോടിയെ അപേക്ഷിച്ച്, 6.36 കോടി യാത്രക്കാരാണ് കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യം കടന്നത്. 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 55,60,468 യാത്രക്കാർ യാത്ര രേഖപ്പെടുത്തിയതിനാൽ, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 131 ശതമാനം വർധന രേഖപ്പെടുത്തി.…

Read More

വിദേശത്തു നിന്നും കർണാടകയിലേക്ക് എത്തുന്ന യാത്രക്കാർക്കുള്ള പുതിയ മാർഗരേഖ പുറത്തിറക്കി. വിശദമായി വായിക്കാം

ബെംഗളൂരു: കോവിഡ് കേസുകൾ വർദ്ധിക്കുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർണാടകയിലെ വിമാനത്താവളങ്ങളിൽ കോവിഡ് -19 പരിശോധന നടത്തണമെന്ന് സംസ്ഥാന സർക്കാർ സർക്കുലറിൽ അറിയിച്ചു. യുകെ ഉൾപ്പെടെയുള്ള യൂറോപ്പിലെ രാജ്യങ്ങൾക്ക് പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ എന്നീ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തുന്ന യാത്രക്കാരെ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കും. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിയുകയും എട്ടാം ദിവസം കോവിഡ് പരിശോധന നടത്തുകയും വേണം.…

Read More

കർണ്ണാടകയിൽ പ്രധാന ന​ഗരങ്ങളിൽ വിമാനത്താവളം; പദ്ധതിയുമായി സർക്കാർ രം​ഗത്ത്

ബെം​ഗളുരു; പ്രധാന ന​ഗരങ്ങളിൽ വിമാനത്താവളത്തിന് പദ്ധതിയൊരുങ്ങുന്നു. വ്യാവസായിക, വിനോദ സഞ്ചാരങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി സർക്കാർ നടപ്പിൽ വരുത്തുക. വിമാനത്താവളം സ്ഥാപിക്കുന്നതിനായി ന​ഗരത്തിൽ സ്ഥലം ഏറ്റെടുക്കൽ ഉടൻ ആരംഭിയ്ക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി മുരുകേഷ് നിറാനി വ്യക്തമാക്കി. വിമാനത്താവളം സ്ഥാപിച്ചാൽ പ്രധാന ന​ഗരങ്ങൾ തമ്മിലുള്ള ദൂരം ഏറെ കുറയുന്നത് വഴി വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ബെം​ഗളുരുവിന് പുറമെ മറ്റ് ന​ഗരങ്ങൾക്കും വ്യവസായിക ഭൂപടത്തിൽ സ്ഥാനം നേടിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. വസ്ത്ര നിർമ്മാണം , കരകൗശല വസ്തുക്കളുടെ നിർമ്മാണം, പട്ടുനൂൽ ഉത്പാദനം…

Read More

കെംപെഗൗഡ വിമാനത്താവളത്തിനടുത്തുള്ള ഹാൾട്ട് നിർമ്മാണം ഓ​ഗസ്റ്റിൽ പൂർത്തീയാകും

ബെം​ഗളുരു; ഹാൾട്ട് സ്റ്റേഷൻ നിർമ്മാണം ത്വരിത ​ഗതിയിൽ , കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ദൊഡ്ഡജാലയിലെ ഹാൾട്ട് റെയിൽവേ സ്റ്റേഷന്റെനിർമാണം ഓഗസ്റ്റിൽ പൂർത്തിയാകും. പ്ലാറ്റ്ഫോമുകളുടെ നിർമാണം ഇതിനോടകം പൂർത്തിയായതായി വിമാനത്താവളം അധികൃതർ അറിയിച്ചു. ബെം​ഗളുരു ദൊഡ്ഡജാല-ദേവനഹള്ളി പാതയുമായി ബന്ധിപ്പിച്ചാണ് ഹാൾട്ട് സ്റ്റേഷൻ നിർമിക്കുന്നത്. വിമാനത്താവളം ജീവനക്കാർക്കും വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാർക്കും ഹാൾട്ട് സ്റ്റേഷൻ ഏറെ ഗുണകരമാകും. ഹാൾട്ട് പദ്ധതി ജൂലായിൽ പൂർത്തിയാക്കാൻ കഴിയുമെന്നായിരുന്ന അധികൃതരുടെ പ്രതീക്ഷ. എന്നാൽ ലോക്‌ഡൗണിനെത്തുടർന്ന് നിർമാണം ദിവസങ്ങളോളം നിർത്തിവെക്കേണ്ടിവന്നു. വരുംദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ എത്തിച്ച് നിർമാണം അതിവേഗം പൂർത്തിയാക്കാനാണ് പദ്ധതി. ഓഗസ്റ്റ്…

Read More

സജീവമായി ബെം​ഗളുരു വിമാനത്താവളം; യാത്രക്കാരുടെ എണ്ണം വർധിക്കുന്നു; സുരക്ഷ ഒരുക്കിയെന്ന് അധികൃതർ

ബെം​ഗളുരു; വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന, കെംപഗൗഡ (ബെംഗളൂരു) അന്തരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധന. നിലവിൽ പ്രതിദിനം 13,000 യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്. ഇക്കഴിഞ്ഞ മേയ് 25 മുതലാണ് വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ തുടങ്ങിയത് , 140 ആഭ്യന്തര സർവീസുകളാണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ദിനംപ്രതി നടത്തുന്നത്. പ്രധാനപ്പെട്ട നഗരങ്ങളിലേക്കെല്ലാം നിയന്ത്രണ സർവീസുകളുണ്ട്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പരിശോധനകൾ നടത്താനുള്ള സംവിധാനങ്ങളും യാത്രക്കാർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും വിമാനത്താവളത്തിൽ കാര്യക്ഷമമാണ്  എന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ സർക്കാർ…

Read More

ഇനി വിമാനയാത്രക്ക് ചെലവേറും;കെംപെ​ഗൗഡ വിമാനത്താവളത്തിലെ യൂസർ ഡെവലപ്പ്മെൻറ് ഫീ കുത്തനെ വർദ്ധിപ്പിച്ചു.

ബെം​ഗളുരു : കനത്ത നാശനഷ്ടമുണ്ടാക്കിയ കോവിഡിൽ നിന്ന് കരകയറാനും വരുമാന നഷ്ടം പരിഹരിക്കാനുമായി യൂസർ ഡെവലപ്പമെന്റ് ഫീസ് കെപ​ഗൗഡ ഇന്റർനാഷ്ണൽ എയർപോർട്ടിൽ ഉയർത്തിയത് യാത്രക്കാർക്ക് അധിക ബാധ്യതയാകും. ഇത്തരത്തിൽ വിദേശ യാത്രക്കാരുടെതിൽ 17% ശതമാനവും ആഭ്യന്തര യാത്രക്കാരുടെതിൽ 3% ആണ് വരുത്തിയത്. ഇതു പ്രകാരം ഇനി മുതൽ ബെം​ഗളുരുവിൽ നിന്ന് പോകുന്ന യാത്രക്കാർ ( ആഭ്യന്തരം) 184 രൂപയും വി​ദേശ യാത്രക്കാർ 839 രൂപയുമാണ് നൽകേണ്ടി വരുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു. 179, 816 എന്നതായിരുന്നു ഇതുവരെയുള്ള കണക്കുകൾ പ്രകാരം നൽകിയിരുന്നത്. ആഭ്യന്തര വിമാന സർവ്വീസ്…

Read More
Click Here to Follow Us