കെംപെഗൗഡ വിമാനത്താവളത്തിനടുത്തുള്ള ഹാൾട്ട് നിർമ്മാണം ഓ​ഗസ്റ്റിൽ പൂർത്തീയാകും

ബെം​ഗളുരു; ഹാൾട്ട് സ്റ്റേഷൻ നിർമ്മാണം ത്വരിത ​ഗതിയിൽ , കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ദൊഡ്ഡജാലയിലെ ഹാൾട്ട് റെയിൽവേ സ്റ്റേഷന്റെനിർമാണം ഓഗസ്റ്റിൽ പൂർത്തിയാകും. പ്ലാറ്റ്ഫോമുകളുടെ നിർമാണം ഇതിനോടകം പൂർത്തിയായതായി വിമാനത്താവളം അധികൃതർ അറിയിച്ചു.

ബെം​ഗളുരു ദൊഡ്ഡജാല-ദേവനഹള്ളി പാതയുമായി ബന്ധിപ്പിച്ചാണ് ഹാൾട്ട് സ്റ്റേഷൻ നിർമിക്കുന്നത്. വിമാനത്താവളം ജീവനക്കാർക്കും വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാർക്കും ഹാൾട്ട് സ്റ്റേഷൻ ഏറെ ഗുണകരമാകും.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ഹാൾട്ട് പദ്ധതി ജൂലായിൽ പൂർത്തിയാക്കാൻ കഴിയുമെന്നായിരുന്ന അധികൃതരുടെ പ്രതീക്ഷ. എന്നാൽ ലോക്‌ഡൗണിനെത്തുടർന്ന് നിർമാണം ദിവസങ്ങളോളം നിർത്തിവെക്കേണ്ടിവന്നു. വരുംദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ എത്തിച്ച് നിർമാണം അതിവേഗം പൂർത്തിയാക്കാനാണ് പദ്ധതി. ഓഗസ്റ്റ് അവസാന ആഴ്ചയോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരത്തിൽ നഗരത്തിൽനിന്ന് വിമാനത്താവളത്തിലെത്തുന്നതിന് ഒന്നരമണിക്കൂറോളം വേണ്ടിവരുന്നത് യാത്രക്കാരെ വലച്ചിരുന്നു. ഗതാഗതക്കുരുക്കുണ്ടെങ്കിൽ യാത്രാസമയം വീണ്ടും വർധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts