ലോക്ക്ഡൗണിൽ കാലിടറി മലയാളി കച്ചവടക്കാർ

ബെം​ഗളുരു; ലോക്ക്ഡൗണിൽ കാലിടറി കച്ചവടക്കാർ, നഗരത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളി കച്ചവടക്കാരും ദുരിതത്തിൽ.

വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവസാനപ്രതീക്ഷയും നഷ്ടപ്പെട്ട നിലയിലാണ് ഒട്ടുമിക്ക കച്ചവടക്കാരും. ജൂൺ ആദ്യ ആഴ്ചയിലാണ് ലോക്ഡൗണിനുശേഷം കടകൾ തുറന്നുപ്രവർത്തിച്ചു തുടങ്ങിയത്…

മുൻപ് രണ്ടുമാസത്തിലേറെ അടച്ചിടേണ്ടിവന്നതിനാൽ കടയിൽ നേരത്തേയുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ ഉപേക്ഷിച്ച് പുതിയ സ്റ്റോക്കെടുത്താണ് പ്രവർത്തനം തുടങ്ങിയിരുന്നത്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

ഈയിനത്തിൽ കട തുടങ്ങുമ്പോൾ മുടക്കിയ അത്രതന്നെ തുക മുടക്കിയിട്ടുണ്ടെന്ന് മലയാളി കച്ചവടക്കാർ പറയുന്നു. എന്നാൽ, നേരത്തേയുണ്ടായിരുന്ന കച്ചവടത്തിന്റെ പകുതിപോലും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. നഗരത്തിൽ കോവിഡ് വ്യാപനം തീവ്രതയാർജിച്ചതോടെ തൊഴിലാളികൾ നാട്ടിലേക്കുതന്നെ മടങ്ങിപ്പോകുകയുംചെയ്തു. മിക്ക കടകളിലും ഉടമകൾമാത്രമാണ് ഉണ്ടായിരുന്നത്.

ബേക്കറി, ജ്യൂസ് കടകളാണ് വലിയ പ്രതിസന്ധിയിലായത്. ഒരാഴ്ചയിലേറെ സൂക്ഷിക്കാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളും പഴങ്ങളുമാണ് ഒട്ടുമിക്ക കടകളിലും കെട്ടിക്കിടക്കുന്നത്.

ഒരാഴ്ചത്തെ ലോക്ഡൗൺ കഴിയുമ്പോൾ ഇവ പൂർണമായി നശിച്ചിട്ടുണ്ടാകും. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈയിനത്തിലുണ്ടാകുക. പണം കടമെടുത്താണ് പലരും കച്ചവടം തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts