ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ സ്തംഭിച്ചു.

ബെംഗളൂരു: നിർബന്ധിത സുരക്ഷാ പരിശോധനയ്‌ക്കായി 40 ലക്ഷം രൂപയുടെ വാച്ച് ട്രേയിൽ വയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഒരു യാത്രക്കാരൻ ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന സ്തംഭിപ്പിച്ചു.

എയർപോർട്ടിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഡൽഹിയിലേക്കുള്ള വിസ്താര വിമാനത്തിൽ കയറുകയായിരുന്ന അദ്ദേഹത്തിന്റെ പരിശോധന ഊഴത്തിൽ, വാച്ച് ഉൾപ്പെടെയുള്ള ലോഹ സാമഗ്രികൾ നീക്കംചെയ്ത് സുരക്ഷാ സ്ക്രീനിംഗിനായി ട്രേയിൽ വയ്ക്കാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

എന്നാൽ തന്റെ റോളക്‌സ് വാച്ചിന് 40 ലക്ഷം രൂപ വിലയുണ്ടെന്നും ഈ പ്രക്രിയയ്ക്കിടെ അത് മോഷ്ടിക്കപ്പെടാമെന്നും അവകാശപ്പെട്ട് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാൻ അദ്ദേഹം വിസമ്മതിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

തർക്കം രൂക്ഷമായതോടെ സുരക്ഷാ പരിശോധനകൾ തടസ്സപ്പെടുത്തുകയും മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ടി വരികയും ചെയ്തു. എന്നിരുന്നാലും, സിഐഎസ്എഫ് ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാടിൽ തന്നെ ഉറച്ചുനിന്നു,

സഹകരിക്കാൻ വിസമ്മതിച്ചാൽ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ ഒടുവിൽ സഹകരിക്കാമെന്ന് യാത്രക്കാരൻ സമ്മതിയ്ക്കുകയായിരുന്നു തുടർന്ന് സുരക്ഷാ അനുമതിക്കായി വാച്ച് നീക്കം ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല എന്നും ഓഫീസർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
[masterslider id="10"]

Related posts