മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു.

ബെംഗളൂരു: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബെംഗളൂരു-തുമകുരു ദേശീയ പാതയിൽ (എൻഎച്ച്-48) ഉണ്ടായ വൻ അപകടത്തിൽ എട്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തെ തുടർന്ന് ബംഗളൂരു തുംകുരു ദേശീയ പാതയിൽ ഗതാഗതം സ്തംഭിക്കാൻ ഇടയായി. – മൂന്ന് ട്രക്കുകൾ, രണ്ട് കാറുകൾ, രണ്ട് ബസുകൾ, ഒരു ജീപ്പ് എന്നിവയാണ് ബെംഗളൂരു തുംകുരു ഹൈവേ അപകടത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

നിരവധി യാത്രക്കാരാണ് ഹൈവേയിലെ തിരക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വാഹനങ്ങളുടെ നിരനിരയായി കൂട്ടിയിടിക്കുന്ന ദൃശ്യങ്ങൾ ചിത്രങ്ങളിൽ കാണാമയിരുന്നു.

അപകടത്തിൽപെട്ട വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും 11 പേരെ ബെംഗളൂരുവിലെയും നെലമംഗലയിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
[masterslider id="10"]

Related posts