ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഒഴിവാക്കാനുള്ള പദ്ധതി മണ്ടത്തരം; ഡികെ ശിവകുമാർ

ബെംഗളൂരു : ഹിന്ദു ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ പദ്ധതി മണ്ടത്തരമാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു.

ഹിന്ദു ക്ഷേത്രങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് മാറ്റി നിർത്താൻ പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

“അവർ ചെയ്യുന്നത് മണ്ടത്തരമാണ്,” ‘മുസ്രായ് ക്ഷേത്രങ്ങൾ എങ്ങനെ തദ്ദേശവാസികൾക്ക് ഭരണത്തിന് നൽകാനാകും? ക്ഷേത്രങ്ങൾ സർക്കാരിന്റെ സമ്പത്താണ്, ഖജനാവിന്റെ സമ്പത്താണ്. കോടിക്കണക്കിന് രൂപയാണ് ഈ ക്ഷേത്രങ്ങൾ വഴി പിരിച്ചെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ നോക്കി രാഷ്ട്രീയ നിലപാട് സ്വീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. ഞങ്ങൾ അത് അനുവദിക്കില്ല, ”ശിവകുമാർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts