ഇനി വിമാനയാത്രക്ക് ചെലവേറും;കെംപെ​ഗൗഡ വിമാനത്താവളത്തിലെ യൂസർ ഡെവലപ്പ്മെൻറ് ഫീ കുത്തനെ വർദ്ധിപ്പിച്ചു.

ബെം​ഗളുരു : കനത്ത നാശനഷ്ടമുണ്ടാക്കിയ കോവിഡിൽ നിന്ന് കരകയറാനും വരുമാന നഷ്ടം പരിഹരിക്കാനുമായി യൂസർ ഡെവലപ്പമെന്റ് ഫീസ് കെപ​ഗൗഡ ഇന്റർനാഷ്ണൽ എയർപോർട്ടിൽ ഉയർത്തിയത് യാത്രക്കാർക്ക് അധിക ബാധ്യതയാകും.

ഇത്തരത്തിൽ വിദേശ യാത്രക്കാരുടെതിൽ 17% ശതമാനവും ആഭ്യന്തര യാത്രക്കാരുടെതിൽ 3% ആണ് വരുത്തിയത്. ഇതു പ്രകാരം ഇനി മുതൽ ബെം​ഗളുരുവിൽ നിന്ന് പോകുന്ന യാത്രക്കാർ ( ആഭ്യന്തരം) 184 രൂപയും വി​ദേശ യാത്രക്കാർ 839 രൂപയുമാണ് നൽകേണ്ടി വരുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു.

  മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

179, 816 എന്നതായിരുന്നു ഇതുവരെയുള്ള കണക്കുകൾ പ്രകാരം നൽകിയിരുന്നത്. ആഭ്യന്തര വിമാന സർവ്വീസ് പുനരാരംഭിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും യാത്രക്കാർ എത്തുന്നുണ്ട്.

കെംപ​ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കാണ് ഇനി മുതൽ ഉയർന്ന ഫീ നൽകേണ്ടി വരുക. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വച്ച ആഭ്യന്തര , രാജ്യാന്തര വിമാന സർവ്വീസുകൾ മൂലം നേരിടേണ്ടി വന്ന നഷ്ടം മറികടക്കാനാണ് ഫീസ് ഉയർത്താൻ എയർപോർട്ട് റെ​ഗുലേറററി അതോറിറ്റി അനുമതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.
[masterslider id="10"]

Related posts

Click Here to Follow Us