വിദേശത്തു നിന്നും കർണാടകയിലേക്ക് എത്തുന്ന യാത്രക്കാർക്കുള്ള പുതിയ മാർഗരേഖ പുറത്തിറക്കി. വിശദമായി വായിക്കാം

ബെംഗളൂരു: കോവിഡ് കേസുകൾ വർദ്ധിക്കുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർണാടകയിലെ വിമാനത്താവളങ്ങളിൽ കോവിഡ് -19 പരിശോധന നടത്തണമെന്ന് സംസ്ഥാന സർക്കാർ സർക്കുലറിൽ അറിയിച്ചു.

യുകെ ഉൾപ്പെടെയുള്ള യൂറോപ്പിലെ രാജ്യങ്ങൾക്ക് പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ എന്നീ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തുന്ന യാത്രക്കാരെ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കും. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിയുകയും എട്ടാം ദിവസം കോവിഡ് പരിശോധന നടത്തുകയും വേണം. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്‌സിൻ എടുത്തവരുൾപ്പടെ എല്ലാവർക്കും പുതിയ നിയമം ബാധകമാണ്.

 

 

 

 

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts