ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള സർവിസുമായി എയർ ഇന്ത്യ. ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ (തിങ്കൾ, ബുധൻ, വ്യാഴം) രാവിലെ 7.30 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10ന് അയോധ്യയിലെത്തും. തിരിച്ച് വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന വിമാനം രാത്രി 7.30ന് ബെംഗളൂരുവിലെത്തും.
Read MoreTag: Air India
ലോകത്തെ ഏറ്റവും വലിയ വ്യോമയാന കരാറില്‍ ഒപ്പിട്ട് എയര്‍ ഇന്ത്യ
ലോകത്തെ ഏറ്റവും വലിയ വ്യോമയാന കരാറില്‍ എയര്‍ ഇന്ത്യ ഒപ്പിട്ടു. ഫ്രാന്‍സിന്റെ എയര്‍ബസില്‍ നിന്നും അമേരിക്കയുടെ ബോയിങ്ങില്‍ നിന്നുമായി 470 വിമാനങ്ങള്‍ വാങ്ങും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാന ഇടപാടാണ് എയര്‍ ബസുമായി തീരുമാനിച്ചത്. ഫ്രഞ്ച് നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളും യുഎസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് 220 വിമാനങ്ങളും വാങ്ങാനാണു കരാറായത്. 34 ലക്ഷം കോടി രൂപയുടെ കരാറാണ് പ്രഖ്യാപിച്ചത്. ഇന്ത്യ-…
Read Moreപ്രവാസികളെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
കുവൈറ്റ്: രണ്ട് ദിവസങ്ങളിലെ ഷെഡ്യൂളുകള്‍ റദ്ദാക്കി പ്രവാസികളെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. തിങ്കള്‍,വെള്ളി ദിവസങ്ങളിലായി കുവൈത്തിലേക്കുള്ള ഷെഡ്യൂളുകളാണ് പൂര്‍ണമായും എയര്‍ ഇന്ത്യ റദ്ദാക്കിയത്. ഫെബ്രുവരി 10 ന് കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കും, കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്കുമുള്ള വിമാനവും ഫെബ്രുവരി 13 ന് കോഴിക്കോട് നിന്നും കുവൈത്തിലേക്കുമുള്ള ഷെഡ്യൂളുകളണ് റദ്ദാക്കിയത്. കൂടാതെ തിരിച്ച് കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഷെഡ്യൂളും റദ്ദാക്കി. രണ്ടിടങ്ങളിലേക്കുമായി നാല് ഷെഡ്യൂളുകള്‍ റദ്ദാക്കിയയോടെ ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ ദുരിതത്തിലായിരിക്കുകയാണ്. അതേസമയം ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു…
Read Moreവിമാനത്തിൽ മൂത്ര മൊഴിച്ച സംഭവം, ശങ്കർ മിശ്രയ്ക്ക് വിലക്ക്
ന്യൂഡൽഹി : വിമാനത്തില്‍ സഹയാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് എയർ ഇന്ത്യ യാത്ര വിലക്ക് ഏർപ്പെടുത്തി. നാലു മാസത്തേക്കാണ് യാത്രാവിലക്ക്. കഴിഞ്ഞ നവംബര്‍ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് ശങ്കര്‍ മിശ്ര സഹയാത്രികയോട് അപരിഷ്കൃതമായി പെരുമാറിയത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ശങ്കര്‍ മിശ്ര. സംഭവത്തില്‍ എയര്‍ലൈന്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. സംഭവത്തില്‍ ശങ്കര്‍ മിശ്രക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍, യാത്രക്കാരിയുടെ ആരോപണം കളവാണെന്നും, യാത്രക്കാരി തന്നെയാണ് മൂത്രമൊഴിച്ചതെന്നുമാണ് കഴിഞ്ഞയാഴ്ച കോടതിയില്‍…
Read Moreകോക്ക് പിറ്റിൽ കയറാൻ ശ്രമം, നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു
കൊച്ചി; നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്. വിമാനത്തിന്റെ കൊക്ക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്. ഇപ്പോൾ ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് താരം. ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷൈൻ ടോം ചാക്കോ. യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക്ക് പിറ്റിലേക്ക് അധികരിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കോക്ക്പിറ്റിൽ കയറാൻ ആവില്ല സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ…
Read Moreബെംഗളൂരു – സാൻഫ്രാൻസിസ്കോ സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചു
ബെംഗളൂരു: എയർ ഇന്ത്യയുടെ ഏറ്റവും ദീർഘമേറിയ നോൺ സ്റ്റോപ്പ് സർവീസായ ‘ബെംഗളൂരു-സാൻഫ്രാൻസിസ്കോ’ വിമാന സർവിസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിച്ചു. വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിലാണ് ബെംഗളൂരുവിൽ നിന്ന് ബോയിംഗ് 777-200 എൽ.ആർ വിമാനം സർവിസ് നടത്തുക.17 മണിക്കൂറോളം നീളുന്നതാണ് യാത്ര. ഏകദേശം 13,993 കിലോമീറ്ററാണ് ഇരു നഗരത്തിനുമിടയിലെ വ്യോമദൂരം. അമേരിക്കയിലെ യഥാർത്ഥ സിലിക്കൺവാലിയെയും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന സർവിസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിൽ നിന്ന് യു.എസിലേക്കും തിരിച്ചും എയർ ഇന്ത്യയുടെ 37 നോൺ…
Read Moreഎയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്കോ വിമാന സർവീസ് തിരിച്ചെത്തുന്നു
ബെംഗളൂരു: നഗരത്തെയും സാൻഫ്രാൻസിസ്കോയെയും ബന്ധിപ്പിക്കുന്ന എയർ ഇന്ത്യയുടെ നോൺ-സ്റ്റോപ്പ് വിമാനം വെള്ളിയാഴ്ച മുതൽ പുനരാരംഭിച്ചു. ബോയിംഗ് 777-200LR വിമാനങ്ങൾക്കൊപ്പം വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തും. എയർലൈൻ 2021 ജനുവരി 9-ന് (യുഎസിൽ നിന്ന്) നഗരങ്ങൾക്കിടയിൽ ആദ്യ നേരിട്ടുള്ള ഫ്ലൈറ്റ് ആരംഭിസിച്ചിരുന്നു എങ്കിലും 2022 മാർച്ചിൽ അതിന്റെ അവസാന ഫ്ലൈറ്റ് പ്രവർത്തിച്ചത്. AI 175 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു, അതേ ദിവസം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് സാൻ ഫ്രാൻസിസ്കോയിത്തി. ആദ്യ…
Read Moreലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയര്‍ പൊട്ടി
റിയാദ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്‍ഡിങ്ങിനിടെ പൊട്ടി. റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്റെ ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്. റിയാദില്‍ നിന്നും കോഴിക്കോടേക്ക് രാത്രി 11.45ന് തിരികെ മടങ്ങേണ്ട വിമാനമായിരുന്നു ഇത്. വിമാനത്തിന്റെ ഇടത് ടയർ പരന്ന നിലയിലായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Read Moreആശങ്കകൾക്കൊടുവിൽ; ഡൽഹി-ബെംഗളൂരു എയർ ഇന്ത്യ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു
ബെംഗളൂരു : 164 യാത്രക്കാരുമായി ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം, സാങ്കേതിക തകരാർ അനുഭവപ്പെടുകയും ആശങ്കകൾക്കൊടുവിൽ തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും പരിശോധനകൾക്കായി വിമാനം നീക്കിയിട്ടുണ്ടെന്നും എയർലൈൻ സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം എഐ 504 ഞായറാഴ്ച രാത്രി 9.38ന് ആണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതെന്ന് ബെംഗളൂരു വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. “വിമാനം 164 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു.…
Read Moreയൂനിസ് കൊടുങ്കാറ്റിലും പതറാതെ എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
പ്രതികൂല കാലാവസ്ഥ വിമാനങ്ങളുടെ ലാന്‍ഡിംഗില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. എന്നാല്‍ യൂറോപ്പില്‍ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റിനിടെ യാത്രക്കാരുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. പ്രതികല സാഹചര്യത്തില്‍ എയര്‍ഇന്ത്യ പൈലറ്റിന്റെ മനോധൈര്യവും യാത്രക്കാരോടുളള കരുതലുമാണ് ചര്‍ച്ചയാവുന്നത്. Air India Flight lands safely in London in the middle of ongoing Storm Eunice . High praise for the skilled AI pilot. @airindiain pic.twitter.com/yyBgvky1Y6 — Kiran Bedi (@thekiranbedi) February 19,…