ബെംഗളൂരു : 164 യാത്രക്കാരുമായി ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം, സാങ്കേതിക തകരാർ അനുഭവപ്പെടുകയും ആശങ്കകൾക്കൊടുവിൽ തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.
സംഭവത്തിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും പരിശോധനകൾക്കായി വിമാനം നീക്കിയിട്ടുണ്ടെന്നും എയർലൈൻ സ്ഥിരീകരിച്ചു.
ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം എഐ 504 ഞായറാഴ്ച രാത്രി 9.38ന് ആണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതെന്ന് ബെംഗളൂരു വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.
“വിമാനം 164 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു. എയർ ഇന്ത്യ ഫ്ലീറ്റിനൊപ്പം എയർബസ് എ 320 നിയോയുടെ പൈലറ്റുമാർ വായുവിൽ എവിടെയോ താഴ്ന്ന ഹൈഡ്രോളിക് ലെവൽ ഉണ്ടെന്ന് സംശയിച്ചെങ്കിലും ആശങ്കകൾക്കൊടുവിൽ ഭയാനകമല്ലെന്ന് കണ്ടെത്തുകയും സുരക്ഷിതമായി ലാൻഡ് ചെയ്തതായി വൃത്തങ്ങൾ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.