ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ച് വാട്ടർ ടാങ്കർ അപകടത്തിൽപ്പെട്ട് കുട്ടി മരിച്ചു. ബെംഗളൂരു ഈസ്‌കേർട്ട്സ് ആനേക്കൽ താലൂക്കിലെ സി.കെ. പാളയിലാണ് സംഭവം. വേനൽ അവസാനത്തോടെ വീടുകളിൽ വെള്ളം എത്തിക്കാൻ എത്തിയ ടാങ്കർ ഇടിച്ചാണ് കുട്ടി മരിച്ചത്. ദിവസവും ടാങ്കറുകൾ മത്സരിച്ച് വെള്ളം വിതരണം ചെയ്യുന്നതും ജലവിതരണ ടാങ്കറുകൾ വീടുകൾക്ക് മുന്നിലെ കാനകൾ തകരുന്നതും പതിവായിരുന്നു. സികെ പാളയ സ്വദേശി ഭുവൻ(4) ആണ് മരിച്ചത്. സഹോദരനൊപ്പം ബേക്കറിയിൽ നിന്ന് ഐസ് ക്രീം വാങ്ങി വരുന്നതിനിടെയാണ് അപകടം. റോഡിലൂടെ വരികയായിരുന്ന കുട്ടിയുടെ മേൽ ടാങ്കർ ഇടിച്ച ശേഷം കുട്ടിയെ…
Read MoreTag: accident
ബിനു അടിമാലിയുടെ ആരോഗ്യ നിലയിൽ പുരോഗതി, സുധിയുടെ സംസ്കാരം ഇന്ന് 2 മണിക്ക്
കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതി. കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ബിനു അടിമാലിയിപ്പോള്‍. അപകടനില തരണം ചെയ്താതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകര സർഗാലയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി…
Read Moreചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ അപകടം ; കുട്ടികളടക്കം അഞ്ചു പേർ മരിച്ചു
ബെംഗളൂരു: ചെന്നൈ-ബെംഗളൂരു ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ചെങ്ങം സ്വദേശി രാമജയത്തിന്റെ ഭാര്യ രത്ന (28), മക്കളായ രാജലക്ഷ്മി (6), തേജശ്രീ (3), ആറുമാസം പ്രായമുള്ള കുട്ടി, ബന്ധു രമേഷ് (38) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രാമജയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനലവധിക്ക് ചെന്നൈയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയ രത്നയെയും മക്കളെയുംകൂട്ടി രാമജയവും രമേഷും ശനിയാഴ്ച തിരുവണ്ണാമലൈയിലേക്കു കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അര്‍ധരാത്രിയോടെ ദേശീയപാതയിലെ സിത്തേരിമേടിനുസമീപം റോഡരികില്‍ നിര്‍ത്തിയിട്ട…
Read Moreഒഡിഷ ട്രെയിനപകടത്തിൽപെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം
ഭുവനേശ്വർ: ഒഡിഷ ട്രെയിനപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Read Moreബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ; ഡ്രൈവർ മരിച്ചു
ബെംഗളൂരു: കര്‍ണാടക എസ്.ആര്‍.ടി.സി. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബസ് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറിയത് പരിഭ്രാന്തി പരത്തിയെങ്കിലും കണ്ടക്ടറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. വിജയപുര ജില്ലയിലെ സിന്ദഗി നഗറിലാണ് സംഭവം. കര്‍ണാട ആര്‍ ടി സിയുടെ ബസ് ഡ്രൈവര്‍ മുരിഗപ്പ അത്താനിയാണ് വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതത്താല്‍ മരിച്ചത്. കല്‍ബുര്‍ഗിയില്‍ നിന്ന് വിജയപുരയിലേക്ക് പോകുകയായിരുന്നു ബസ്. ഹൃദയാഘാതം സംഭവിച്ച ഉടനെ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്കാണ് വാഹനം ഓടിക്കയറിയത്. ഇത് പ്രദേശവാസികളെ ആകെ പരിഭ്രാന്തരാക്കി. എന്നാല്‍ ഇതിനകം തന്നെ ഡ്രൈവര്‍…
Read Moreബൈക്ക് അപകടത്തിൽ കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: സ്കൂട്ടറിൽ കാറിടിച്ച് കോഴിക്കോട് ചെത്തുകടവ് സ്വദേശി മരിച്ചു. ഇന്നലെ രാവിലെ നടന്ന അപകടത്തിൽ നന്മണ്ട ചെറാതാഴത്ത് നാരായണൻ നായരുടെ മകൻ പി ബാലസുബ്രമണ്യം ആണ് മരിച്ചത്. ചക്കാലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ് ഇദ്ദേഹം. സംസ്കാരം ഇന്ന് രാവിലെ 9 ന് ഭാര്യ : എൻകെ രാജശ്രീ (അധ്യാപിക)മകൻ : എസ് സായൂജ് (അസി. ബാങ്ക് മാനേജർ ).
Read Moreബെംഗളൂരു സ്വദേശിനിയ്ക്ക് വയനാട്ടിൽ ദാരുണാന്ത്യം
വയനാട്: മുട്ടിൽ പാറക്കലിൽ നിർത്തിയ സ്‌കൂൾ ബസിൽ കാർ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. കാർ യാത്രികയായ ബെംഗളൂരു സ്വദേശിനി ജുബീന താജ് ആണ് മരിച്ചത്. ജുബീനയ്‌ക്കൊപ്പമുണ്ടായിരുന്ന സഹയാത്രികരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടു മണിക്ക് ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജുബീനയെ ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreബൈക്ക് അപകടത്തിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു : മൈസൂരു സംസ്ഥാന പാതയിലെ സുള്ള്യ പാലടുക്കയിൽ പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർഥി മരിച്ചു. മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ സുള്ള്യയിലെ സ്വകാര്യ ആയുർവേദ കോളജ് മൂന്നാം വർഷ വിദ്യാർഥി ചിക്കബല്ലപുര സ്വദേശി സ്വരൂപ് (21) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മടിക്കേരി സ്വദേശി സംഭ്രം (21) പരിക്കേറ്റ് സുള്ള്യ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreവൈദ്യുതാഘാതമേറ്റ് പെയിന്റർ മരിച്ചു: ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ കേസ്
ബെംഗളൂരു: ദേവരച്ചിക്കനഹള്ളിയിൽ വൈദ്യുതാഘാതമേറ്റ ദാരുണമായ സംഭവത്തിൽ 28 കാരനായ ചിത്രകാരൻ മരിച്ചു. ബൊമ്മനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ച് ഉത്തരവാദികളായ ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ യജമാന ലേഔട്ടിൽ താമസിക്കുന്ന മിറാസുൽ ഇസ്ലാമാണ് മരിച്ചത്. പ്ലംബർ ആയ ഇസ്‌ലാമും ഭാര്യാ സഹോദരനും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ ദേവരച്ചിക്കനഹള്ളി റോഡിലെ ഒരു ഹാർഡ്‌വെയർ കടയിൽ പെയിന്റ് വാങ്ങാൻ പോയതായി ഇസ്‌ലാമിന്റെ സുഹൃത്ത് ഷംശുദ്ദീൻ നൽകിയ പരാതിയിൽ പറയുന്നു. ഇസ്ലാം തന്റെ സ്കൂട്ടർ ഒരു വൈദ്യുത തൂണിനോട് ചേർന്ന് നിർത്തി. സ്‌കൂട്ടറിന്റെ ഫുട്‌റെസ്റ്റിൽ പെയിന്റ് ബോക്‌സുകൾ വെച്ച…
Read Moreമൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് വയനാട് ചുരത്തിൽ മറിഞ്ഞു
ബെംഗളൂരു: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് റോഡിൽ നിന്നും തെന്നി കൊക്കയിലിലേക്ക് ചരിഞ്ഞെങ്കിലും മരത്തിൽ തട്ടി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. മൈസുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചക്ക് 3.30 ഓടെയാണ് ചുരത്തിൽ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് ചരിഞ്ഞത്. ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ മാറ്റുവാഹനങ്ങളിലെ യാത്രക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ബസ്സിന്റെ വശത്തെ ജനൽപാളികൾക്കിടയിലൂടെ പുറത്തേക്ക് എത്തിച്ചു.
Read More