ബെംഗളൂരു: പൂനെ-ബെംഗളൂരു ഹൈവേ ബൈപാസ് റോഡിന് സമീപം ഗോകുല്‍ ഗ്രാമത്തിലെ ധാരാവതി ഹനുമാൻ ക്ഷേത്രത്തിന് സമീപം അജ്ഞാത വാഹനം ഇടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർ മരിച്ചു. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ മംഗളൂരു സ്വദേശി ഗോപാല്‍കൃഷ്ണ, സുഹൃത്ത് ഹുബ്ബള്ളി സ്വദേശി സദാനന്ദ് എന്നിവരാണ് മരിച്ചത്. ഗോപാലകൃഷ്ണ തൻ്റെ കാർ ഈദ്ഗാ മൈതാനത്ത് പാർക്ക് ചെയ്‌ത് മറ്റൊരു കാറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ തിരിച്ചെത്തിയ ഇയാള്‍ ബൈപാസിന് സമീപം ഇറങ്ങി സുഹൃത്ത് സദാനന്ദിനെ വിളിച്ച് ഈദ്ഗാ മൈതാനത്തേക്ക് ഇരുചക്രവാഹനത്തില്‍…
Read MoreTag: accident
തർക്കത്തിനൊടുവിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു : ദമ്പതിമാർ സഞ്ചരിച്ച കാറിനുനേരേ ബൈക്കിലെത്തിയ ആൾ ആക്രമണംനടത്തിയതിന്റെ ഞെട്ടൽ മാറുംമുൻപ് വാഹനത്തിന് സൈഡുകൊടുത്തില്ലെന്നാരോപിച്ചുള്ള തർക്കത്തിനൊടുവിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി. ബെംഗളൂരു സ്വദേശിയായ മഹേഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി വിദ്യാരണ്യപുരയിലാണ് സംഭവം. വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു കാർയാത്രക്കാരും ബൈക്ക് യാത്രികനും തർക്കത്തിലേർപ്പെട്ടത്. പിന്നീട്, ബൈക്ക് മുന്നോട്ടെടുത്തുപോയപ്പോൾ കാർ പിന്തുടർന്നെത്തി ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നഗരത്തിൽ റോഡിൽവെച്ചുള്ള തർക്കങ്ങളും സംഘർഷങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞദിവസമാണ് ദമ്പതിമാർ സഞ്ചരിച്ച കാറിനുനേരേ ബൈക്കിലെത്തിയ ആൾ ആക്രമണംനടത്തിയത്. ബൈക്കിൽനിന്ന് ഇറങ്ങിവന്നയാൾ കാറിനെ ആക്രമിക്കുന്നതിന്റെയും ദമ്പതിമാർ നിലവിളിക്കുന്നതിന്റെയും വീഡിയോ…
Read Moreആംബുലൻസിന് വഴികൊടുക്കാൻ കാർ വെട്ടിച്ചു; ഫ്ലൈ ഓവറിൽ ഡിവൈഡറിൽ ഇടിച്ച് അപകടം
ബെംഗളൂരു: രോഗിയുമായി എത്തിയ ആംബുലൻസിന് വഴികൊടുന്നതിനിടെ കാർ നിയന്ത്രണം വിട്ട് അപകടം. ഇലക്‌ട്രോണിക് സിറ്റി ഫ്‌ളൈ ഓവറില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ ദാരുണമായ അപകടം സംഭവിച്ചത്. രോഗിയുമായി എത്തിയ ആംബുലൻസിന് സൈഡ് കൊടുക്കാനായി വെട്ടിത്തിരിച്ച കാർ നിയന്ത്രണം വിട്ട് ഫ്ലൈ ഓവറിന്‍റെ കൈവരിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്‍റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫ്ലൈ ഓവറില്‍ ഇടത് വശം ചേർന്ന് വരികയായിരുന്ന കാർ. പിന്നില്‍ നിന്നും സൈറണ്‍ മുഴക്കി അമിത വേഗതിയിലെത്തിയ ആംബുലൻസിന് സൈഡ് നല്‍കാനായി കാർ…
Read Moreസ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗർഭിണി റോഡിൽ പ്രസവിച്ചു; കുഞ്ഞും അമ്മയും മരിച്ചു
ബെംഗളൂരു: അപകടത്തിൽ പരിക്കേറ്റ യുവതി റോഡിൽ പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഒൻപത് മാസം ഗർഭിണിയായിരുന്ന സിഞ്ചനയ്‌ക്ക് ബെംഗളൂരു നെലമംഗല മേഖലയില്‍ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. ശിവഗഞ്ചിലെ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിഞ്ചന. മുന്നില്‍ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സിഞ്ചനയുടെ ഭർത്താവും പെട്ടെന്ന് ബ്രേക്ക് ചെയ്ത് സ്കൂട്ടർ നിർത്തി. എന്നാല്‍ തൊട്ട് പിന്നാലെ മണല്‍ കയറ്റി വന്ന ട്രക്ക് ഇവരുടെ സ്കൂട്ടറിനെ ശക്തിയായി ഇടിച്ചു തെറിപ്പിയ്‌ക്കുകയായിരുന്നു. റോഡില്‍ വീണ സഞ്ചന ട്രക്കിനടിയില്‍പ്പെട്ടു. അപകടത്തിന്റെ ആഘാതത്തിനിടെ…
Read Moreനിയന്ത്രണം വിട്ട കാറിടിച്ച് അപകടം; മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഹൊസൂരിനടുത്ത് ധർമപുരിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം- സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകൻ, എം. ബിൻഷാദ് (25), നഴ്സിങ് കോളജ് വിദ്യാർഥി തിരൂർ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസി കബീർ- ഹസ്നത്ത് ദമ്പതികളുടെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരു- സേലം ദേശീയപാതയില്‍ ധർമപുരി പാലക്കോടിനടുത്തുവെച്ച് നിർത്തിയിട്ട ബൈക്കില്‍ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിൽ നിന്ന് കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും. ചായകുടിക്കാൻ റോഡരികില്‍…
Read Moreമൈസൂരുവിൽ ബൈക്ക് അപകടം മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മൈസൂരു നഞ്ചന്‍കോടില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. എടവണ്ണ പത്തപ്പിരിയം എടപ്പലത്ത്കുണ്ട് ചെമ്മിണിക്കരയിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ ജ്യോതിസ് വീട്ടില്‍ കെ.ആര്‍. ജ്യോതിപ്രകാശ് മഞ്ചേരി മെഡിക്കല്‍ കോളജിലെ റിട്ട.നഴ്സിംഗ് സൂപ്രണ്ട് സി. പ്രജിത ദമ്പതിമാരുടെ മകന്‍ ശരത് പ്രകാശ് (22) ആണ് മരിച്ചത്. മൈസൂരുവില്‍ അവസാന വര്‍ഷ ബിഎസ്‌സി നഴ്സിംഗ് വിദ്യാര്‍ഥിയായ ശരത് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നഞ്ചന്‍കോട് വച്ച് ബൈക്കപകടത്തില്‍ മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശിയായ സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഹോദരന്‍: ശ്യാം പ്രകാശ് (അയര്‍ലന്‍ഡ്).
Read Moreമംഗളൂരുവിലുണ്ടായ സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹന അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മംഗളൂരു ബണ്ട്വാള്‍ പഞ്ചല്‍കട്ടെ ദേശീയപാതയില്‍ കവളപ്പദുരുവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആണ് അപകടം. കൊണാജെ മംഗളൂരു യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ആയിരുന്ന ഇലവുംതിട്ട മുട്ടത്തു കോണം പുല്ലാമലയില്‍ സുരേഷിന്റെ മകന്‍ സുമിത്ത് (22) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാസര്‍കോട് ബേക്കല്‍ സ്വദേശി ഗുരുപ്രീതിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം മറികടന്ന് എത്തിയ പാര്‍സല്‍ വാന്‍ സ്‌കൂട്ടറുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ സുമിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.…
Read Moreബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു : ബൈക്കപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. നെലമംഗലയിൽ ആണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം.
Read Moreകന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു : കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെ ശ്രദ്ധേയയാണ് താരം. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസ് കാറില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
Read Moreബെല്ലാരിയിൽ മൂന്ന് തൊഴിലാളികൾ മുങ്ങി മരിച്ചു
ബെംഗളൂരു : ബെല്ലാരിയിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റിൽ ജലവിതരണപൈപ്പ് നന്നാക്കുന്നതിനിടെ മൂന്നുതൊഴിലാളികൾ ടാങ്കിൽ മുങ്ങിമരിച്ചു. ഭുവനഹള്ളി സ്വദേശി ജേദപ്പ (35), ചെന്നൈ സ്വദേശി മഹാദേവൻ (39), ബെംഗളൂരു സ്വദേശി സുശാന്ത് (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ തടസ്സം നീക്കിയതോടെ അതീവശക്തിയിൽ വെള്ളം പുറത്തേക്ക് തെറിച്ചു. തുടർന്നാണ് അപകടം ഉണ്ടായത്.
Read More