ബെംഗളൂരു: ബഹിരാകാശ ചരിത്രം തിരുത്തിയ 14 ദിവസത്തെ ചന്ദ്ര പര്യവേക്ഷണത്തിന് ശേഷം ചന്ദ്രയാൻ മൂന്നിലെ വിക്രം ലാൻഡർ നിദ്രയിലായി. ചന്ദ്രനിൽ രാത്രി ആരംഭിച്ചതോടെ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ലാൻഡർ നിദ്രയിലേക്ക് (സ്ലീപ്പിംഗ് മോഡ്) മാറിയത്. ലാൻഡറിലെ ലേസർ റെട്രോറിഫ്ലക്ടർ ആറേ (എൽ.ആർ.എ) ഒഴികെയുള്ള മുഴുവൻ ഉപകരണങ്ങളുടെയും പ്രവർത്തനം നിർത്തിവെച്ചതായും ലേസർ റെട്രോറിഫ്ലക്ടർ ആറേയുടെ പ്രവർത്തനം ആരംഭിച്ചതായും ഐ.എസ്.ആർ.ഒ അറിയിച്ചു. സെപ്റ്റംബർ 22ന് ലാൻഡറും റോവറും ഉണരുമെന്നാണ് പ്രതീക്ഷ. ചന്ദ്രനിലെ ഒരു പകൽക്കാലമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോബോട്ടിക് വാഹനമായ…
Read MoreTag: 3
സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങി ചന്ദ്രയാൻ 3
ബെംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകം സോഫ്റ്റ് ലാൻഡിംഗിന് ഒരുങ്ങിയതായി ഐ.എസ്.ആർ.ഒ. ലാൻഡർ മൊഡ്യൂളിലെ ഉപകരണങ്ങളുടെ പരിശോധനകൾ നടത്തുന്നു. ലാൻഡറിൻറെ പ്രവർത്തനം മികച്ച നിലയിൽ പുരോഗമിക്കുന്നതായി ഐ.എസ്.ആർ.ഒ. അതേസമയം, ലാൻഡർ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ചിത്രങ്ങളും ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ (LPDC) പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രൻ 70 കിലോമീറ്റർ അകലെ നിന്ന് പകർത്തിയ ചിത്രങ്ങളാണിവ. ചന്ദ്രൻറെ ഉപരിതലം നിരീക്ഷിക്കാനുള്ളതാണ് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ. കാമറ കണ്ടെത്തുന്നതിന് അനുയോജ്യമായ സ്ഥലത്താണ് ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിംഗ്. ഓഗസ്റ്റ് 23ന് വൈകിട്ട്…
Read Moreചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3
ചന്ദ്രയാൻ-3 ദൗത്യത്തിലെ നിർണായക ഘട്ടമായ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും തമ്മിൽ വേർപെടുന്ന നിർണായകഘട്ടം വിജയകരം. 33 ദിവസത്തിനുശേഷമാണ് ലാൻഡിങ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപ്പെട്ടത്. വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നുപേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഇരു മൊഡ്യൂളുകളും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രത്യേകമായി സഞ്ചരിക്കും. ലാൻഡർ മൊഡ്യൂളിന്‍റെ ഡീ-ബൂസ്റ്റിങ് (വേഗത കുറക്കുന്ന പ്രക്രിയ) നാളെ നാലു മണിക്ക് നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഡീബൂസ്റ്റിങ്ങിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തും. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും…
Read Moreചന്ദ്രയാൻ-3 പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്ത്
ബെംഗളൂരു: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഭ്രമണപഥത്തിൽ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ ക്യാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യം ഐ.എസ്.ആർ.ഒ ഞായറാഴ്ച പുറത്തുവിട്ടു. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യത്തിൽ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ വ്യക്തമാണ്. വരുംദിവസങ്ങളിൽ വിവിധഘട്ടങ്ങളിലായി ഭ്രമണപഥം…
Read Moreചന്ദ്രയാൻ -3 വിക്ഷേപണം ഉടൻ
ബംഗളൂരു: ചന്ദ്രയാൻ രണ്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതോടെ പര്യടനം സാധിക്കാതെ ദൗത്യം അവസാനിപ്പിക്കേണ്ടി വന്ന് നാലു വർഷങ്ങൾക്ക് ശേഷം ചന്ദ്രയാൻ മൂന്നുമായി ചന്ദ്രനിലേക്ക് തിരിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ജൂലൈയിൽ ചന്ദ്രയാൻ മൂന്ന് വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം. പല തവണ നീട്ടിവെക്കപ്പെട്ടതാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ മാർക്ക്-മൂന്നിന്റെ (ജി.എസ്.എൽ.വി മാർക്ക്-മൂന്ന്) ചിറകിലേറിയാണ് ചാന്ദ്രയാന്റെ മൂന്നാം ദൗത്യം. ചന്ദ്രയാന്റെ യാത്രക്കുള്ള അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയാണെന്നും ജൂലൈ പകുതിയോടെ വിക്ഷേപണത്തിന് സന്നദ്ധമാകുമെന്നുമാണ് ശാസ്ത്രജ്ഞർ…
Read Moreദക്ഷിണ കന്നഡയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. സംഭവം നടക്കുമ്പോൾ തിങ്കളാഴ്ച യെരുഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവർ. തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്ത് പെയ്ത കനത്ത മഴയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂഡ്ബിദ്രിക്കടുത്തുള്ള കാഞ്ചിബൈലു പടവ് സ്വദേശികളായ മണിപ്രസാദ് പൂജാരി (22), യശ്വന്ത് മുഗേര (22) എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. “വൈകിട്ട് 5.30 ഓടെ ഇടിമിന്നലേറ്റ് പൂജാരിയും മുഗേരയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രവീൺ കുമാർ, ഗണേഷ്, സന്ദീപ് എന്നിവർക്ക് പൊള്ളലേറ്റു,” എന്നും ദക്ഷിണ…
Read Moreസമൂഹമാധ്യമങ്ങളിൽ ക്രിക്കറ്റ് വാതുവയ്പ്; 3 പേർ പോലീസ് പിടിയിൽ
ബെംഗളൂരു: നഗരത്തിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ക്രിക്കറ്റ് വാതുവയ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിൽ. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ബൈദരഹള്ളി നിവാസികളായ മൂന്ന് യുവാക്കൾ ആണ് ക്രൈംബ്രാഞ്ച് പിടിയിലായത്. ഓംപ്രകാശ് (27), സത്പാൽ സിംഗ് (23), ഗീവർചന്ദ് (27)എന്നിവരെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബൈദരഹള്ളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു പോലീസിന് സൂചനകൾ ലഭിച്ചത്. ഏകദേശം മൂന്നര ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഒപ്പം മൂന്ന് മൊബൈൽ ഫോണുകളും പിടികൂടി.…
Read Moreകടുത്ത സദാചാര ആക്രമണം; അയ്യൂബ്, യൂസുഫ് പത്താൻ, ദാവദ് ഖത്തീബ് എന്നിവർ പിടിയിൽ
ബെംഗളുരു; ഒരുമിച്ച് സഞ്ചരിച്ച പെൺകുട്ടിക്കും ആൺകുട്ടിക്കും നേരെ കടുത്ത സദാചാര ആക്രമണം നടത്തിയ മൂന്നുപേർ പോലീസ് പിടിയിൽ. സംഭവത്തിൽ അയ്യൂബ്, യൂസുഫ് പത്താൻ, ദാവദ് ഖത്തീബ് എന്നിവരാണ് അറസ്റ്റിലായത്. ഡിസിപി വിക്രം അതെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് 25 പേർക്കെതിരെ കേസ് ഫയൽ ചെയ്തു. ബലഗാവിയിൽ വച്ച് ഒരുമിച്ച് സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും ഓട്ടോയിൽ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തി മറ്റ് കൂട്ടാളികളെയും ഓട്ടോ ഡ്രൈവർ വിളിച്ച് വരുത്തി മർദ്ദിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ബുർഖ ധരിച്ചിരുന്നു…
Read Moreക്രിക്കറ്റ് ബെറ്റിംങ്; ബെംഗളുരുവിൽ 3 പേർ പിടിയിൽ
ബെംഗളുരു; ക്രിക്കറ്റ് ബെറ്റിംങ് റാക്കറ്റിലെ 3 പേർ അറസ്റ്റിലായി. മൊബൈൽ ആപ്പ് വഴിയാണ് ഇവർ ക്രിക്കറ്റ് വാതുവെപ്പ് നടത്തി വന്നത്. ജെപി നഗർ സ്വദേശി ബാലചന്ദ്രൻ (30), ഹൊറമാവ് സ്വദേശി രവികുമാർ (28(, പി ചേതൻ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറും, ബൈക്കും, 59,000 രൂപ എന്നിവയടക്കം 10 ലക്ഷത്തിലധികം വരുന്ന രൂപയുടെ വസ്തുവകകളാണ് പിടിച്ചെടുത്തത്. ഹൊസൂർ മെയിൻ റോഡിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. പോലീസ് വേഷം മാറി മഫ്തിയിലെത്തി ഐപിഎൽ മത്സരം നടക്കുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെല്ലാവരും…
Read Moreകോടതി വളപ്പിലെ സ്ഫോടനം; അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചു
ബെംഗളുരു; കോടതി വളപ്പിലെ സ്ഫോടനത്തിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി. മൈസൂരു സിറ്റി സിവിൽ കോടതി പരിസരത്തുണ്ടായ ബോംബ് സ്ഫോടന കേസിലാണ് അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചത്. നൈനാർ അബ്ബാസ് അലി എന്ന അപ്പാസ് അലി, സാംസൻ കരിം രാജ, ദാവൂദ് എന്നീ മധുര സ്വദേശികൾക്കാണ് ശിക്ഷ വിധിച്ചത്. നൈനാർ, ദാവൂദ് എന്നിവർക്ക് 43,000 , 38000 രൂപയും 10 വർഷവുമാണ് ശിക്ഷ. സാംസൻ കരിമിന് 5 വർഷം സാധാരണ തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. മൂന്ന് പേരും കുറ്റക്കാരാണെന്ന് …
Read More