ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സര്ക്കാര് കേന്ദ്രത്തില് നിന്ന് പുറത്താകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും സ്റ്റാലിന് ആരോപിച്ചു. 33 ശതമാനം സംവരണം ഏർപെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിർത്തി…
Read MoreTag: 2024
2024 ൽ വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം
ബെംഗളൂരു∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് കർണാടകയിലെ ജ്യോതിഷിയുടെ പ്രവചനം. തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഇയാൾ പ്രവചിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ എത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു. നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു…
Read Moreവിമാനത്താവളത്തിലേക്ക് മെട്രോ; 3 വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് ബിഎംആർസി
ബെംഗളുരു; വിമാനത്താവളത്തിലേക്ക് മെട്രോയെന്ന പദ്ധതി വരുന്ന 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബിഎംആർസി എംഡി അഞ്ജു പർവേശ് വ്യക്തമാക്കി. 2024 ഡിസംബറോടെ കെ ആർ പുരം മുതൽ വിമാനത്താവളം വരെയുള്ള 37 കിലോമീറ്റർ മെട്രോപാത വാണിജ്യ സർവ്വീസ് സജ്ജമാക്കും. 3 വർഷം കൂടി കാത്തിരുന്നാൽ മതിയെന്നാണ് എംഡി പറഞ്ഞത്. കൂടാതെ ഇതിനോടനുബന്ധിച്ചുള്ള സിൽക്ക് ബോർഡ് ജംഗ്ഷൻ- കെ ആർ പുരം പാതയുടെ പൈലിംങ് പണികളും ആരംഭിച്ചിട്ടുണ്ട്.
Read More