ചെന്നൈ: ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ബുധനാഴ്ച അഡയാർ നദിയുടെ തീരത്തെ മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ തുടങ്ങി . ജിസിസിയുടെ മാലിന്യ ശേഖരണ കരാറുകാരൻ ഉർബേസർ സുമീതിന്റെ ഏകോപനത്തിലാണ് ശ്രീനിവാസപുരം, സൈദാപേട്ട എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിൽ ഡ്രൈവ് നടത്തുന്നത് . റെസ്റ്റോറന്റുകൾ, വഴിയോര ഭക്ഷണശാലകൾ, ഔണ്ട്-ബാനറിൽ നിന്നുള്ള താമസക്കാർ എന്നിവരെയാണ് മാലിന്യം കൂടാനുള്ള കാരണക്കാരായ കുറ്റപ്പെടുത്തുന്നത്. സമീപത്ത് പാർക്ക് ചെയ്തിരിക്കുന്ന കൈവണ്ടികളിൽ നിന്ന്, ദിവസേന ചെറിയ അളവിലുള്ള മാലിന്യങ്ങൾ കർമ്മനിരതമായി ഉപേക്ഷിക്കുന്നവയെല്ലാം നദി തീരത്തിലേക്കാണ് എത്തുന്നത് . എന്നാൽ, നദിയുടെ തീരത്ത്മാലിന്യം തള്ളുന്നത് തടയാൻ…
Read MoreCategory: TAMILNADU
ചില ട്രെയിനുകൾക്ക് തമിഴ്നാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പുകൾ അനുവദിച്ചു; ലിസ്റ്റിൽ ബംഗളുരുവിൽ നിന്നുള്ള ട്രെയിനുകളും
ചെന്നൈ: റെയിൽവേ ഇനിപ്പറയുന്ന ട്രെയിനുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പേജ് അനുവദിച്ചു . നമ്പർ 12291/12292 യശ്വന്ത്പൂർ – എംജിആർ ചെന്നൈ സെൻട്രൽ – യശ്വന്ത്പൂർ പ്രതിവാര എക്സ്പ്രസ് വാലാജ റോഡ് സ്റ്റേഷനിൽ നിർത്തും. യശ്വന്ത്പൂരിൽ നിന്നുള്ള ട്രെയിൻ സെപ്തംബർ 15 മുതൽ അവിടെ സ്റ്റോപ്പ് അനുവദിക്കും കൂടാതെ എംജിആർ ചെന്നൈ സെൻട്രലിൽ നിന്നുള്ള ട്രെയിൻ സെപ്തംബർ 16 മുതലും വാലാജ റോഡ് സ്റ്റേഷനിൽ നിർത്തും. നമ്പർ 12635/12636 ചെന്നൈ എഗ്മോർ – മധുര – ചെന്നൈ എഗ്മോർ വൈഗൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബർ 16 മുതൽ…
Read Moreതമിഴ്‌നാട്ടിൽ രണ്ട് പുതിയ കോവിഡ് വകഭേദം തിരിച്ചറിഞ്ഞു
ചെന്നൈ: തമിഴ്‌നാട് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലെ മുഴുവൻ ജീനോം സീക്വൻസിംഗ് ലാബിലെ ശാസ്ത്രജ്ഞർ XBB Omicron- ന്റെ രണ്ട് പുതിയ വകഭേദം തിരിച്ചറിഞ്ഞു. എറിസ്, പിറോള തുടങ്ങിയ പുതിയ കോവിഡ് -19 വേരിയന്റുകളുടെ റിപ്പോർട്ടുകൾ വിദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഒമിക്‌റോണും അതിന്റെ വകഭേദങ്ങളും തമിഴ്‌നാട്ടിൽ ആധിപത്യം പുലർത്തുന്നതായി അവർ പറഞ്ഞു. പുതിയ വേരിയന്റുകളായ A27S, T747I എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് ചൊവ്വാഴ്ച മെഡിക്കൽ ജേണലായ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചു. 2022 സെപ്റ്റംബറിൽ, സമൂഹത്തിൽ കോവിഡിന്റെ പുതിയ അണുബാധകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ലാബ് SARS…
Read Moreകൊലക്കേസ് പ്രതിയായ യുവാവിനെ ഒരു സംഘം ബോംബെറിഞ്ഞ് കൊന്നു
ചെന്നൈ : കൊലപാതകക്കേസിൽ പ്രതിയായ യുവാവിനെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് നാടൻബോംബ് എറിഞ്ഞുകൊന്നു. ശ്രീപെരുമ്പുത്തൂരിനടുത്ത് തിരുമഴിസൈ എന്നസ്ഥലത്ത് എബിനേശ (32) ൻ എന്ന യുവാവിനെയാണ് കാറിൽ വന്ന ഒരു സംഘമാളുകൾ ചേർന്ന് ബോംബെറിഞ്ഞ് കൊന്നത്. കാർ സമീപത്ത് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ബോംബെറിഞ്ഞത്. തുടർന്ന് ഇവർ ഓടി രക്ഷപ്പെട്ടു. കൊലയാളികളെ പിടികൂടാൻ മൂന്ന് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 2020-ൽ തിരുമഴിസൈയിൽ ആനന്ദൻ എന്നയാളെക്കൊന്ന കേസിൽ ഒന്നാം പ്രതിയാണ് എബിനേശൻ. ആനന്ദനെ കൊന്നതിന് പ്രതികാരമെന്ന നിലയിലാണ് എബിനേശനെ കൊന്നതെന്ന് പോലീസ് സംശയിക്കുന്നു. എബിനേശൻ…
Read Moreപാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ് ; കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
തമിഴ്‌നാട്: പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവു വന്നതിന് കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധി. സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനാണ് തിരുവള്ളൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം. പാക്കറ്റില്‍ പറഞ്ഞതിനേക്കാള്‍ ഒരു ബിസ്‌കറ്റ് കുറവാണ് ഉള്ളില്‍ ഉള്ളത് എന്നാണ് ഉപഭോക്തൃ ഫോറം കണ്ടെത്തിയത്. ഈ ബാച്ചിലുള്ള ബിസ്‌കറ്റ് വില്‍ക്കുന്നതു നിര്‍ത്തിവയ്ക്കാനും കമ്പനിക്കു ഫോറം നിര്‍ദേശം നല്‍കി. തെറ്റായ കച്ചവട ശീലമാണ് ഇതെന്നു ഫോറം വിമര്‍ശിച്ചു. പരസ്യത്തില്‍ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും…
Read Moreഫോൺ അമിത ഉപയോഗം അമ്മ ചോദ്യം ചെയ്തു ;മകൾ ജീവനൊടുക്കി
ചെന്നൈ : ഫോൺ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മകൾ ജീവനൊടുക്കി. ചെങ്കൽപ്പേട്ട് ജില്ലയിലെ ഹനുമന്ദ്പുരത്തുള്ള വിരഭദ്രന്റെയും പത്മയുടെയും മകൾ ദീപികയാണ് ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ദീപിക ഏറെനേരം ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പത്മ വഴക്കുപറയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വഴക്കുപറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപിക ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തിരക്കി ചെന്നപ്പോഴാണ് സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ദീപിക കുളത്തിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreചെന്നൈയിലെ ടി. നഗറിൽ ഭക്ഷണപ്രേമികൾക്കായി ഒരു തെരുവ്; വിശദാംശങ്ങൾ
ചെന്നൈ: ഭക്ഷണപ്രിയരുടെ കേന്ദ്രമായി മാറി ടി.നഗർ. 15 വർഷം മുമ്പ് വരെ ത്യാഗരായ നഗറിലെ വെങ്കിട്ടനാരായണ റോഡിലെ രാത്രി ജീവിതം രാത്രി 10 മണിയോടെ അവസാനിക്കുമായിരുന്നു. രാത്രി 10 മണിക്ക് ശേഷം കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ മാത്രമാണ് റോഡ് വൃത്തിയാക്കുന്നത്തിനായി തെരുവുകളിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തോളമായി ഈ റോഡ് ഭക്ഷണപ്രിയരുടെ വീടായി മാറിയിട്ട്. പ്രശസ്ത സിനിമാ സംവിധായകരും സെലിബ്രിറ്റികളും പതിവായി സന്ദർശിക്കുന്ന സ്ഥലമാണിതെന്നും പ്രദേശവാസികൾ അഭിപ്രായപെടുന്നുണ്ട്. നിരവധി ഉന്തുവണ്ടി കച്ചവടക്കാരാണ് ഇവിടെ കച്ചവടം ആരംഭിച്ചിരിക്കുന്നത്, ഭക്ഷണത്തിനോ ചായയ്ക്ക് ആണെങ്കിൽപ്പോലും രാത്രിജീവിതം റോഡിൽ…
Read Moreചെന്നൈയിലെ മാലിന്യക്കൂമ്പാരത്തിൽ 30 ഓളം നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി
ചെന്നൈ: മടമ്പാക്കത്ത് മാലിന്യക്കൂമ്പാരത്തിനടിയിൽ 30 നായ്ക്കളുടെ ജഡം കണ്ടെത്തി. ഞായറാഴ്ച രാവിലെ പടുവാഞ്ചേരി സെക്രട്ടേറിയറ്റ് കോളനിയിൽ മാലിന്യം തള്ളിയ സ്ഥലത്തുകൂടെ നടന്നുപോയ ഒരുകൂട്ടം വീട്ടുകാരാണ് മൃതദേഹം കണ്ടതും വാർഡ് 69ലെ കൗൺസിലർ രാജ് കെയെ വിവരമറിയിച്ചതും. മാലിന്യത്തിന് സമീപം പാൽ പാത്രം കണ്ടിരുന്നു. ഇത് കുടിച്ചാകാം നായ്ക്കൾ ചെത്തതെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് സേളയൂർ പോലീസിൽ അറിയിച്ചെങ്കിലും പരാതിയൊന്നും രജിസ്റ്റർ ചെയ്തില്ല, അന്നുതന്നെ താംബരം കോർപ്പറേഷനിലെ പ്രവർത്തകർ നായ്ക്കളെ കുഴിച്ചിടുകയായിരുന്നു. പൊതുജനാരോഗ്യ വിഭാഗത്തെ വിവരമറിയിക്കുമെന്ന് സെലൈയൂരിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു . താംബരം നിവാസികൾ…
Read Moreബെംഗളൂരു സ്വദേശികൾ കന്യാകുമാരിയിൽ കടലിൽ മുങ്ങി മരിച്ചു
നാഗർകോവിൽ : സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ തിരയിൽപ്പെട്ടു മരിച്ചു. ബെംഗളൂരു സ്വദേശികളായ മണി(30), സുരേഷ്(32) എന്നിവരാണ് മരിച്ചത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ബിന്ദു(25) എന്ന സ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു കമ്പനിയിൽ ജീവനക്കാരായ പത്തംഗ സംഘം ഞായറാഴ്ച രാവിലെയാണ് കന്യാകുമാരിയിൽ എത്തിയത്. സൺസെറ്റ് പോയന്റിൽ കുളിക്കവെയാണ് സംഘത്തിലെ മൂന്നുപേർ തിരയിൽപ്പെട്ടത്. രാവിലെ പത്തുമണിയോടെ തിരയിൽപ്പെട്ടവരെ 11 മണിയോടെ മറൈൻ പോലീസ് കരയ്ക്ക് എടുത്തെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.
Read Moreഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന എന്‍ വളര്‍മതി അന്തരിച്ചു
ചെന്നൈ : ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഐഎസ്ആര്‍ഒ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3 ന്റെ വിജയകരമായ വിക്ഷേപണത്തിലും വളര്‍മതി തന്റെ ശബ്ദം നല്‍കി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിര്‍മിത റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ, റിസാറ്റ് ഒന്നിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ അബ്ദുള്‍ കലാം പുരസ്‌കാരം 2015ല്‍ കരസ്ഥമാക്കിയത് വളര്‍മതിയായിരുന്നു. 1984ലാണ് വളര്‍മതി ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇന്‍സാറ്റ്…
Read More