നിലമ്പൂര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് എംഎല്‍എ പി.വി. അന്‍വര്‍. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷട്രീയ പാര്‍ട്ടിയായിരിക്കും രൂപീകരിക്കുക.തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതി പാര്‍ട്ടി മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കി. സിപിഎമ്മില്‍ നിന്ന് ഒരു ഹിന്ദു പുറത്തുപോയാല്‍ അവരെ സംഘിയാക്കും.മുസ്ലിമാണെങ്കില്‍ ‘സുഡാപ്പി’യും ജമാഅത്തെ ഇസ്ലാമിയുമാക്കും. ആ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകുകയോ ബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് സിപിഎം ചാർത്തുന്ന പേരുകളാണവയെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: POLITICS
‘അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിൽ’; മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും
തിരുവനന്തപുരം: അധികം വൈകാതെ കൈരളി ടി വി ചെയർമാൻ മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് മുന്‍ പാര്‍ട്ടി സഹയാത്രികന്‍ ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കൽ പോലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്‍റെ പേരിലാണെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ…
Read Moreസിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണറുടെ അനുമതി; ‘രാജ്ഭവൻ ചലോ’ മാർച്ച് നടത്തി കോൺഗ്രസ്
ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ ആരോപണവിധേയനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരേ കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാർ, കോൺഗ്രസ് എം.എൽ.എ.മാർ, എം.എൽ.സി.മാർ എന്നിവർ മാർച്ചിൽ അണിനിരന്നു. സിദ്ധരാമയ്യയ്ക്കുവേണ്ടിയല്ല, രാജ്ഭവനെ ചിലർ ദുരുപയോഗം ചെയ്യുന്നതിനെതിരേയാണ് മാർച്ചെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. രാജ്ഭവൻ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഓഫീസായിമാറാൻ പാടില്ലെന്നും പറഞ്ഞു. ഒട്ടേറെപ്പേരെ കുറ്റവിചാരണചെയ്യാൻ ആവശ്യപ്പെട്ടുള്ള അപേക്ഷകൾ ഗവർണർക്കുമുമ്പിൽ കെട്ടിക്കിടക്കുമ്പോഴാണ് സിദ്ധരാമയ്യയുടേതിന് അനുമതി നൽകിയതെന്നും പറഞ്ഞു. മുദ്രാവാക്യം മുഴക്കിയും ബാനറുകളും പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തിയുമായിരുന്നു മാർച്ച്. മാർച്ചിന് മുന്നോടിയായി വിധൻസൗധയിലെ…
Read Moreഎല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥനത്ത് നിന്ന് ഇപി പുറത്ത്; സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങി
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനംത്ത് നിന്നും ഇപി ജയരാജനെ നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച, വിവാദ ദല്ലാള്‍ നന്ദകുമാറുമായുളള ബന്ധം തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്നാണ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത്. രാജിസന്നദ്ധത ഇപി തന്നെ പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. ഇപി മാറി നില്‍ക്കണമെന്ന് ഘടകകക്ഷികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതില്‍ ഇപി അസ്വസ്ഥനാണെന്നാണ് സൂചന. സിപിഎമ്മിന്റ് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഇപി തയ്യാറായിട്ടില്ല. സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ഇപി ഇന്നലത്തെ സെക്രട്ടറിയറ്റ്…
Read Moreസിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ വിമർശിച്ച് തേജസ്വി സൂര്യ
ബെംഗളൂരു : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ കർണാടക നൂറുവീടുകൾ നിർമിച്ചുനൽകുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിനെതിരേ ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. സംസ്ഥാനത്തിന്റെ പണമുപയോഗിച്ച് രാഹുൽഗാന്ധിയുടെ ആഗ്രഹം സഫലമാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്ന് തേജസ്വി സൂര്യ കുറ്റപ്പെടുത്തി. കോൺഗ്രസ് കർണാടകത്തെ എ.ടി.എമ്മാക്കി ചൂഷണംചെയ്യുകയാണെന്നും വിമർശിച്ചു. കർണാടകത്തിന്റെ മലയോരമേഖല പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ദുരിതമനുഭവിക്കുമ്പോൾ സർക്കാർ സഹായിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘അതിന് സിദ്ധരാമയ്യ നടപടിയെടുക്കുമോ. കന്നഡിഗരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ മുഖ്യമന്ത്രിക്കു കഴിയില്ലേ” അദ്ദേഹം ചോദിച്ചു. പ്രളയം ബാധിച്ച ഉത്തരാഖണ്ഡ്…
Read Moreബി.ജെ.പി.- ജെ.ഡി.എസ്. സഖ്യസർക്കാർ അധികാരത്തിൽ വീണ്ടും വരണം; കുമാരസ്വാമി
ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യസർക്കാർ വീണ്ടും അധികാരത്തിലെത്താനായി ബി.ജെ.പി. നേതാക്കൾക്കൊപ്പം പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രിയും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഇനിയൊരിക്കലും കോൺഗ്രസിലേക്ക് പോകില്ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരു അർബൻ വികസന അതോറിറ്റിയുടെ വിവാദഭൂമിയിടപാട് മുൻനിർത്തി സിദ്ധരാമയ്യ സർക്കാരിനെതിരേ ബി.ജെ.പി.യും ജെ.ഡി.എസും ചേർന്നുനടത്തുന്ന ‘മൈസൂരു ചലോ’ പദയാത്രയുടെ രണ്ടാംദിവസത്തെ യാത്രയിൽ സംസാരിക്കുകയായിരുന്നു കുമാരസ്വാമി. ഇരുപാർട്ടികളും ഒരുമിച്ചുമുന്നേറണമെന്ന് ആഹ്വാനംചെയ്ത കുമാരസ്വാമി, മുഖ്യമന്ത്രിയാരാകുമെന്നത് പ്രധാനകാര്യമല്ലെന്നും പറഞ്ഞു. ജനപക്ഷത്തുനിൽക്കുന്ന സർക്കാരാണുണ്ടാകേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അത്തരമൊരു സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് ആവശ്യമെന്നും പറഞ്ഞു.2006-ലാണ് ബി.ജെ.പി.യുമായി ചേർന്ന് ജെ.ഡി.എസ്. സഖ്യസർക്കാരുണ്ടാക്കിയത്. 2004-ൽ…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ മോശം പ്രകടനത്തിന്റെ കാരണം പഠിക്കാൻ മൂന്നംഗസമിതി
ബെംഗളൂരു : കർണാടകത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്നതിന്റെ കാരണം കണ്ടെത്താൻ മൂന്നംഗസമിതി. മധുസൂധൻ മിസ്ത്രി, ഗൗരവ് ഗൊഗോയ്, ഹൈബി ഈഡൻ എം.പി. എന്നിവരെയാണ് എ.ഐ.സി.സി. ചുമതലപ്പെടുത്തിയത്. ഇത്തവണ ആകെയുള്ള 28 സീറ്റുകളിൽ ഒൻപതെണ്ണത്തിലാണ് കോൺഗ്രസ് വിജയിച്ചത്.
Read Moreഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി; ഡി.കെ. ശിവകുമാർ മത്സരിക്കുമെന്ന് സൂചന
ബെംഗളൂരു : ചന്നപട്ടണ മണ്ഡലത്തിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. പാർട്ടി നേതൃത്വവും മണ്ഡലത്തിലെ വോട്ടർമാരും ആവശ്യപ്പെടുന്നത് അനുസരിക്കുമെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിന് ജന്മം നൽകിയ സ്ഥലമാണ് ചന്നപട്ടണയെന്നും ശിവകുമാർ പറഞ്ഞു. ചന്നപട്ടണയെ സഹായിക്കാനും മണ്ഡലത്തെ വികസിപ്പിക്കാനുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമാണ് ചന്നപട്ടണ. കുമാരസ്വാമി മണ്ഡ്യയിൽ നിന്നും ലോക്‌സഭയിലെത്തിയതോടെയാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിൽ ശിവകുമാറിന്റെ സഹോദരനും മുൻ എം.പി.യുമായ ഡി.കെ. സുരേഷ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു പാർട്ടിവൃത്തങ്ങൾ നേരത്തെ…
Read Moreപുതിയ കരുനീക്കങ്ങളുമായി കുമാരസ്വാമി ദേശീയ രാഷ്ട്രീയത്തിലേക്ക്
ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിൽ കരുനീക്കങ്ങളുമായി നിറഞ്ഞുകളിക്കുന്ന ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്. നിലവിൽ ചന്നപട്ടണ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. യായിരിക്കെയാണ് അദ്ദേഹം മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത്. കേന്ദ്രമന്ത്രി പദത്തിലെത്തുകയാണ് കുമാരസ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന. കർണാടകത്തിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ പാർട്ടിയെ രക്ഷിക്കാനുള്ള വഴിയെന്ന നിലയിലാണ് നീക്കങ്ങൾ. ജെ.ഡി.എസിന്റെ പ്രഖ്യാപിത ആദർശങ്ങൾ മാറ്റിവെച്ച് ബി.ജെ.പി.യുമായി കൈകോർത്തതും ഇത് മുന്നിൽക്കണ്ടാണ്. മൂന്ന് മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടിക്ക് ഹാസൻ കൈവിട്ടുപോയെങ്കിലും ബാക്കി രണ്ടു മണ്ഡലങ്ങളിൽ വിജയിക്കാനായതും നേട്ടമായി. ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യ…
Read Moreലൈംഗികപീഡനക്കേസിൽ കുടുങ്ങി നാടുകടന്ന പ്രജ്ജ്വലിന്റെ പാസ്‌പോർട്ട് റദ്ദാക്കൽ വിഷയം; കേന്ദ്രത്തെ കുറ്റപ്പെടുത്തി കർണാടക
ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി കർണാടക. പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കേന്ദ്ര വിദേശമന്ത്രാലയത്തിന് കത്തയച്ചിട്ട് രണ്ടുദിവസമായിട്ടും പ്രതികരണമുണ്ടായിട്ടില്ല. പ്രജ്ജ്വലിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമായിരുന്നു കത്തയച്ചത്. നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യയും കത്തയച്ചിരുന്നു. പാസ്പോർട്ട് റദ്ദാക്കി അന്വേഷണസംഘത്തെ സഹായിക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സംസ്ഥാനത്തെ വിമർശിച്ചിട്ട് കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെത്തുടർന്ന് ഏപ്രിൽ 27-നാണ് പ്രജ്ജ്വൽ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നത്. ലൈംഗിക പീഡനക്കേസുകളിൽ…
Read More